logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

നടുമുറ്റം വാര്‍ഷികാഘോഷം-2017

img


നടുമുറ്റം ഒന്നാം രൂപീകരണ വാര്‍ഷികം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ശശിധര പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന് കീഴിലെ വനിതാ കൂട്ടായ്മയായ നടുമുറ്റം ഒന്നാം രൂപീകരണ വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 'സ്ത്രീത്വം, പ്രതിരോധം, അതിജീവനം' എന്ന തലക്കെട്ടില്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടി കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ശശിധരപണിക്കര്‍ ഉദ്ഘാടനം ചെയ്തു. ശാരീരിക, മാനസിക, സാമ്പത്തിക വികാസത്തിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാവണമെങ്കില്‍ ഗാര്‍ഹിക ചുമതലകള്‍ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളിലും കൂടി സ്ത്രീകള്‍ പങ്കാളികളാകേണ്ടതുണ്ടെന്നും ഖത്തരിലെ മലയാളി വനിതകള്‍ക്ക് അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് നടുമുറ്റം ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ സുഹൈല്‍ ശാന്തപുരം, തോമസ് സക്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് റജീന അലി അധ്യക്ഷതയില്‍ സജിത ഇസ്മയില്‍ സ്വാഗതവും നൂര്‍ജഹാന്‍ ഫൈസല്‍ നന്ദിയും പറഞ്ഞ ആദ്യ സെഷന് ശേഷം വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ അരങ്ങേറി. 

മുരുകന്‍ കാട്ടാക്കടയുടെ 'സൂര്യകാന്തി നോവ്, .ഡി.ജി. പി. ന്ധ്യയുടെ സ്ത്രീശക്തി എന്നീ കവിതകള്‍ കോര്‍ത്തിണക്കി റഫാത്ത് നയീം അവതരിപ്പിച്ച കവിത അവതരണം പശ്ചാത്തലത്തില്‍ പ്രമേയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രീകരണത്തിന്റെ അകമ്പടി കൂടിയായപ്പോള്‍ വ്യത്യസ്തവും ശ്രദ്ധേയവുമായി. ീന പ്രദീപിന്റെ കവിതാലാപനവും നജ്‌ലയുടെ ഗാനവും ഹിബ ഖാലിദ് ആന്‍ഡ് ഗ്രൂപ്പ് വതരിപ്പിച്ച ഒപ്പനയും കലാപ്രകടനങ്ങള്‍ക്ക് മിഴിവേകി. 
നടുമുറ്റം' ഗ്രൂപ്പിന്റെ ആശയത്തില്‍ ബീന പ്രദീപ് രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ഫര്‍വ്വ ബിസ്മി ആന്‍ഡ് ടീം അവതരിപ്പിച്ച ' കാഴ്ച്ചക്കപ്പുറം' എന്നാ ലഘു നാടകം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി. കാലിക പ്രസക്തവും സാമൂഹിക പ്രാധാന്യവും ഉള്ള വിഷയം കൈകാര്യം ചെയ്ത നാടകം പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതായിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരന്തരമായി കേള്‍ക്കുകയും കാണുകയും ചെയ്തു കൊണ്ടിരിക്കുന്ന പീഡന വാര്‍ത്തകള്‍ വാര്‍ത്ത മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി കുരുന്നു മനസ്സുകളെ ബാധിക്കുന്നതെങ്ങനെയെന്നും അത് കുടുംബാന്തരീക്ഷത്തെ താറുമാറാക്കുന്നതെങ്ങനെയെന്നും പ്രേക്ഷക ഹൃദയങ്ങളില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. ഫര്‍വ്വ ബിസ്മി, ശിജി സുജിത്, നിത്യ സുബീഷ്,ശബീബ തലായി, ീബ അശോകന്‍, സമീറ അബ്ദുള്ള, ഹുമൈറ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സമൂഹമനസ്സാക്ഷിക്കു നേരെ നിരവധി ചോദ്യങ്ങളെറിഞ്ഞു കൊണ്ടാണ് നാടകം സമാപിച്ചത്. പൂര്‍ണ്ണമായും വനിതാ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ നാടകം സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. 
വിവിധ അവസരങ്ങളിലായി നടുമുറ്റം നടത്തിയ ക്വിസ്, കായിക കല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു. താഹിറ പി.കെ. റുബീന മുഹമ്മദ് കുഞ്ഞി, ആബിദ സുബൈര്‍,സുഫൈറ ബാനു. നശീദ റിയാസ്, മദീഹ വദൂദ്, അദീബ, നജല, ഖദീജബി നൗഷാദ്, സനീജ ,വഹീദ നസീര്‍, ശാഹിദ ജലീല്‍, ഫൗസിയ റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

https://2.bp.blogspot.com/-Teb-RyfZGkk/WOOdiDmeDCI/AAAAAAAAL9I/sZHDH4M3v0MKUkQWI9LIQGGzbTTUmkzJgCLcB/s1600/IMG_9904.JPG

Releated Stories