logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സംസ്‌കൃതി മെഡിക്കല്‍ സെമിനാര്‍ നടത്തി

img

സംസ്‌കൃതി മെഡിക്കല്‍ സെമിനാര്‍ കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗം കെ.കെ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

ദോഹ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി മന്‍സൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ''ദന്തരോഗങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും'' എന്ന വിഷയത്തില്‍ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗവും സംസ്‌കൃതി ജനറല്‍ സെക്രട്ടറിയുമായ കെ കെ ശങ്കരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാഗിണി രഞ്ജിത്ത്, ഡോ. രസ്‌നിജ് ബക്കര്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംസ്‌കൃതി അംഗങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനയും നടന്നു. കേരള പ്രവാസിക്ഷേമ ബോര്‍ഡ് അംഗമായി നിയമിതനായ കെ.കെ ശങ്കരന്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ എന്നിവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സരുണ്‍ മാണി വയനാട്, സെമിനാര്‍ കോര്‍ഡിനേറ്റര്‍ കെ.വി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Releated Stories