logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് ആരംഭം

img

ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ

 

ദോഹ: ഖത്തറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കം. സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കി. വികാരി ഫാ. ബേസില്‍ ജേക്കബ് തെക്കിനാലില്‍, ഫാ. ഷാനു പോള്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ക്ക് റാന്നി-നിലക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസ് നേതൃത്വം നല്കി. ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

യാക്കോബായ സുറിയാനി പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് 6നും, ദു:ഖ വെള്ളിയുടെ ക്രമങ്ങള്‍ വെള്ളിയാഴ്ച്ച രാവിലെ 8 നും, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകിട്ട് 6നും നടക്കും. വ്യാഴം വൈകിട്ട് 7മണിയ്ക്ക് കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കും. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം നല്‍കും.

ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് 7.30നും, ദു:ഖ വെള്ളിയുടെ ക്രമങ്ങള്‍ വെള്ളിയാഴ്ച്ച രാവിലെ 7 നും, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകിട്ട് 7.30നും നടക്കും. ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം നല്‍കും.

മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് 6നും, ദു:ഖ വെള്ളിയുടെ ക്രമങ്ങള്‍ വെള്ളിയാഴ്ച്ച രാവിലെ 8നും, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകിട്ട് 6നും നടക്കും. വ്യാഴം വൈകിട്ട് 7മണിയ്ക്ക് കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കും. റാന്നി-നിലക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം നല്‍കും.

സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് 6.30നും, ദു:ഖ വെള്ളിയുടെ ക്രമങ്ങള്‍ വെള്ളിയാഴ്ച്ച രാവിലെ 7നും, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകിട്ട് 6നും നടക്കും. സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് 6.30നും, ദു:ഖ വെള്ളിയുടെ ക്രമങ്ങള്‍ വെള്ളിയാഴ്ച്ച രാവിലെ 8നും, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകിട്ട് 7നും നടക്കും.

Releated Stories