logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

'ഞാന്‍ സ്ത്രീ' സംഗീത ശില്‍പ്പം അരങ്ങേറി

img


ദോഹ : സംസ്‌കൃതി നജ്മ യൂണിറ്റ് സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി ദോഹ കളിക്കൂട്ടത്തിന്റെ സംഗീത ശില്‍പ്പം ''ഞാന്‍ സ്ത്രീ'' അവതരിപ്പിച്ചു. കരിവള്ളൂര്‍ മുരളിയുടെ ''ഞാന്‍ സ്ത്രീ'' എന്ന കവിതയില്‍ നിന്നും മുരുകന്‍ കാട്ടക്കടയുടെ ''സൂര്യകാന്തി'' എന്ന കവിതയില്‍ നിന്നുമുള്ള വരികള്‍ ആധാരമാക്കി ദര്‍ശന രാജേഷാണ് ''ഞാന്‍ സ്ത്രീക്ക് രൂപം നല്‍കിയത്.
രാഖി വിനോദ് സംവിദാന സഹായിയും സുഹാസ് പാറക്കണ്ടി ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്തു. ദേവിക വിനോദ്, സ്വാതി, ആശ്ലേഷ, ശ്രീനന്ദ, അക്ഷയ, സാന്ദ്ര, ദേവാംഗി, ലക്ഷ്മി, നേഹാ കൃഷ്ണ, നിരഞ്ജന, അനാമിക, ആര്‍ഷ, സഞ്ജന തുടങ്ങി ആറ് മുതല്‍ 15 വയസ്സു വരെയുള്ള പെണ്‍കുട്ടികളാണ് ഞാന്‍ സ്ത്രീയില്‍ വേഷമിട്ടത്.

Releated Stories