logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്ത്രീ സുരക്ഷയുടെ സന്ദേശവുമായി സംസ്‌കൃതി സര്‍ഗ്ഗോത്സവം

img

സംസ്‌കൃതി ''സര്‍ഗ്ഗോത്സവ''ത്തില്‍ നിന്നും.

 

ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റ് അവതരിപ്പിച്ച ''സര്‍ഗ്ഗോത്സവം'' സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെയുള്ള സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായി. സംസ്‌കൃതി കളിക്കൂട്ടം അവതരിപ്പിച്ച ''ഞാന്‍ സ്ത്രീ'' എന്ന സംഗീതശില്‍പ്പം നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് വരവേറ്റത്. കെ.പി.എ.സി നാടക ഗാനങ്ങളുടെ രംഗാവിഷ്‌കാരം, നൃത്തം, ഗാനങ്ങള്‍ തുടങ്ങിയവയും അരങ്ങേറി. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന സര്‍ഗ്ഗസായാഹ്നം ഐ.സി.സി കോണ്‍സുലാര്‍ വിഭാഗം തലവന്‍ കെ.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രവി മണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീല്‍, സിക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധു, നജ്മ യൂണിറ്റ് സിക്രട്ടറി ഓമനക്കുട്ടന്‍ പരുമല, ഭരത് ആനന്ദ് എന്നിവര്‍ സംസാരിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി എന്‍ ബാബുരാജനെ അനുമോദിച്ചു. റേഡിയോ നാടകമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്‌കൃതി അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

Releated Stories