logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി

img

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിൽ എത്തിയ സി പി ഐ എം പോളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിർന്ന ശ്രീ എം എ ബേബിക്ക് സംസ്കൃതി ഖത്തർ സ്വീകരണം നൽകി. സ്കിൽസ്‌ ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ സംസ്കൃതി പ്രസിഡൻറ് എ കെ ജലീൽ അധ്യക്ഷത വഹിച്ചു.
 
കാണുന്നതാണ് സത്യം എന്ന് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പറയാൻ സാധിക്കില്ലെന്ന് നിരവധി ഫോട്ടോഷോപ്പ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി എം എ ബേബി അഭിപ്രായപ്പെട്ടു.സംഘർഷവും അനീതിയും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നും ഇത്തിരി വട്ടം മാത്രം കാണാതിരിക്കാനും ഇത്തിരി മാത്രം ചിന്തിക്കാതിരിക്കാനും നമുക്ക് കഴിയണമെന്നും തിങ്ങിനിറഞ്ഞ സദസ്സിനെ അദ്ദേഹം ഓർമിപ്പിച്ചു.
 
പ്രവാസികളോട്  ഏറ്റവും ക്രിയാത്മകമായ സമീപനമുള്ള സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരെന്ന്  വിവിധ പ്രവാസി ക്ഷേമപദ്ധതികളെ  ഉദാഹരിച്ചു അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ട പരിപാടിയില്‍ സദസുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായിതന്നെ മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി.  
 
ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി കെ കെ  ശങ്കരൻ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.

Releated Stories