logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്

img


തനത് സാംസ്‌കാരിക വേദി സംഘടിപ്പിച്ച എം.എഫ് ഹുസൈന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ചിത്ര പ്രദര്‍ശനത്തില്‍ ചിത്രകാരന്മാരായ ഷക്കീല്‍, സന്തോഷ് അഞ്ചല്‍, നദീം മുസ്തഫ, കെ.വി നൗഫല്‍ എന്നിവര്‍

 

ദോഹ : തങ്ങളുടെ താല്‍പര്യങ്ങള്‍ക്കടിപ്പെടാത്തവരെ അക്രമത്തിലൂടെയും നാടുകടത്തലിലൂടെയും നാമാവശേഷമാക്കുകയാണ് ഫാഷിസത്തിന്റെ ശൈലിയെന്നും ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് അതാണെന്നും യൂത്ത്ഫോറം വൈസ്പ്രസിഡണ്ട് ഷാനവാസ് ഖാലിദ് പ്രസ്താവിച്ചു. തനത് സാംസ്‌കാരിക വേദി സംഘടിപ്പിച്ച എം.എഫ് ഹുസൈന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കെതിരു നില്‍ക്കുന്ന എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അഭയാര്‍ഥികളായി വന്ന റോഹിന്‍ഗ്യകള്‍ക്കെതിരെ ഭരണകൂടം സ്വീകരിച്ച നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും രാജ്യം നാളിതുവരെ കാത്തുസൂക്ഷിച്ച പാരമ്പര്യത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. 
മറവിയെ സൗകര്യമാക്കിയ ജനതക്കിടയില്‍ ഓര്‍മയുടെ കലാപമുയര്‍ത്തി സാംസ്‌കാരിക മേഖലയെ ശക്തിപ്പെടുത്തുകയാണ് എം.എഫ് ഹുസൈന്‍ അനുസ്മരണവും ഹുസൈന്‍ മുതല്‍ ഗൗരിവരെ നാടുകടത്തപ്പെടുന്ന സ്വാതന്ത്ര്യം എന്ന ശീര്‍ഷകത്തില്‍ സെമിനാറും സംഘടിപ്പിക്കുന്നതിന് തനത് സാംസ്‌കാരിക വേദിക്ക് പ്രചോദനമെന്ന് തനത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിറാജുല്‍ ഹസന്‍ അബ്ദുല്ല പറഞ്ഞു. ചടങ്ങില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ നൗഫല്‍, റിജു, എ എം നജീബ് എന്നിവര്‍ സംസാരിച്ചു. 
ദോഹയിലെ ചിത്രകാരന്മാരായ കെ വി നൗഫല്‍, സന്തോഷ് അഞ്ചല്‍, ഡോ. ശ്രീകുമാര്‍, നദീം മുസ്തഫ, ഷക്കീല്‍ എന്നിവരൊരുക്കിയ ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി. തനത് സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ റഊഫ് സ്വാഗതവും ജസീം ചേരാപുരം നന്ദിയും പറഞ്ഞു. 

Releated Stories