logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്

img

ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐ.സി.സി) കള്‍ച്ചറല്‍ ഫോറത്തിനുളള അംഗത്വ സര്‍ട്ടിഫിക്കറ്റ് പ്രസിഡന്റ് മിലന്‍ അരുണ്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവക്ക് കൈമാറുന്നു.

ദോഹ: കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്നും ചുരുങ്ങിയ കാലയളവിനുളളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാന്‍ കള്‍ച്ചറല്‍ ഫോറത്തിന് സാധിച്ചതായും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്ത ഐ.സി.സിയില്‍ കള്‍ച്ചറല്‍ ഫോറത്തിന് അംഗത്വം നല്‍കി സംസാരിക്കുകയായിരുന്നു അവര്‍. ഐ.സി.സി പ്രസിഡന്റ് എന്ന നിലിയില്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ വിവിധ സമ്മേളനങ്ങളിലും പരിപാടികളിലും സംബന്ധിക്കാന്‍ തനിക്ക് ലഭിച്ച അവസരങ്ങളിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ സാധിച്ചിടുണ്ട്. പ്രവാസി സമൂഹത്തില്‍ ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടന എന്ന നിലിയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ അംഗീകാരം സഹായകമാട്ടെ എന്നും അവര്‍ ആശംസിച്ചു. ചടങ്ങില്‍ ഐ.സി.സി വൈസ് പ്രസിഡന്റ് എ.പി മണികണ്‍ഠന്‍, ജോയിന്റ് സെക്രട്ടറി രാജ വിജയ് ബാബുരാജ്, പ്രസാദ് ( ഐ.സി.സി മെമ്പര്‍ഷിപ്പ് ആന്റ് കൗണ്‍സില്‍ സര്‍വീസ് ഇന്‍ചാര്‍ജ്), കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ, വൈസ് പ്രസിഡന്റുമാരായ സുഹൈല്‍ ശാന്തപുരം, ശശിധര പണിക്കര്‍, ജനറല്‍ സെക്രട്ടറി റോണി മാത്യു, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.

Releated Stories