logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു

img

നവസാമൂഹിക മാധ്യമങ്ങളുടെ ചതിക്കുഴിയില്‍ വീഴാതെ അവയുടെ ശരിതെറ്റുകള്‍ തിരിച്ചറിയുകയും വിവേകത്തോടെ അതിന്റെ ഗുണാത്മക വശങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ വി.ടി അബ്ദുല്ലക്കോയ വിദ്യാര്‍ഥികളെ ഉല്‍ബോധിപ്പിച്ചു. അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ ദോഹയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പ്രതീക്ഷ വിദ്യാര്‍ഥികളിലാണ്. സമൂഹത്തില്‍ നന്മയുടെ നറുമണം പ്രസരിപ്പിക്കുകയും ജനങ്ങളെ സത്യത്തിന്റെ പാതയിലൂടെ നയിക്കുകയും ചെയ്യേണ്ട ബാധ്യത വിദ്യാര്‍ഥികള്‍ക്കുണ്ട്. അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. മദ്‌റസാ പ്രധാനാധ്യാപകന്‍ എം.എസ്.എ റസാഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹിശാം ഖിറാഅത്ത് നടത്തി. ഹെഡ്‌ബോയ് ആമിര്‍ അബ്ദുല്‍ അസീസ് നന്ദി പ്രകാശിപ്പിച്ചു. രിദാ ഫാത്വിമ ഗാനം ആലപിച്ചു. മദ്‌റസാ മാനേജ്‌മെന്റ് പ്രതിനിധി അബ്ദുര്‍റഹ്മാന്‍ പുറക്കാടും പരിപാടിയില്‍ സംബന്ധിച്ചു.

Releated Stories