logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഗീത വിജയകുമാര്‍ അന്തരിച്ചു

img

ഖത്തർ സംസ്‌ക്യതിയുടെ വനിതാവിഭാഗം ഭരണസമിതി അംഗമായിരുന്ന ഗീത വിജയകുമാർ (50) നാട്ടിൽ വെച്ച് നിര്യാതയായി. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. ഇന്നലെ (09/10/2017) കാലത്തായിരുന്നു അന്ത്യം.
 
ശവസംസ്കാരം ഇന്ന് (10/10/17) കാലത്ത് വടക്കെകാടുള്ള സ്വവസതിയില്‍ നടക്കും. സംസ്കൃതി ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ , പ്രസിഡന്റ് എ കെ ജലീല്‍ മുന്‍ ജനറല്‍സെക്രട്ടറി പി എന്‍ ബാബുരാജന്‍ തുടങ്ങിയവര്‍ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കും.
 
സംസ്കൃതി  മുന്‍ സെക്രട്ടറിയും ട്രഷററും ആയ തിരുവളയന്നൂര്‍ പാലക്കുഴി വിജയകുമാറിന്റെ ഭാര്യയാണ്. ജിഷ്ണു വിജയ്‌, വിഷ്ണു വിജയ്‌ എന്നിവര്‍ മക്കളാണ്. പെഴുങ്കാട്ടില്‍ ശശി (LIC) സഹോദരനും പാലക്കുഴി രാധാകൃഷ്ണന്‍ ഭര്‍തൃസഹോദരനുമാണ്.
 
ഗീത വിജയകുമാറിന്റെ ആകസ്മിക നിര്യാണത്തില്‍ ഖത്തര്‍ സംസ്കൃതി അനുശോചനം  രേഖപ്പെടുത്തി. സംസ്കൃതിക്ക് തീരാനഷ്ടമാണ് ഗീതാവിജയകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന്‍ പ്രസിഡന്‍റ് എ കെ ജലീല്‍ , ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Releated Stories