logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'

img

ഹമദ് മെഡക്കല്‍ കോര്‍പ്പറേഷന്‍ പേഷ്യന്റ് റിക്കവറി സെന്ററില്‍ നടുമുറ്റം സംഘടിപ്പിച്ച ഓണം ഈദ് ആഘോഷം ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവീസ് എടകുളത്തൂര്‍, കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍, രോഗികള്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

 

ദോഹ: ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മായായ നടുമുറ്റം ഹമദ് മെഡfക്കല്‍ കോര്‍പ്പറേഷന്‍ പേഷ്യന്റ് റിക്കവറി സെന്ററില്‍ ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചാണ് നടുമുറ്റം മാതൃക സൃഷ്ടിച്ചത്. ദീര്‍ഘകാലം ആശുപത്രി കിടക്കകളില്‍ കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാല്‍ ആശുപത്രി വിടാനോ നാടണയാനോ സാധിക്കാത്ത രോഗികള്‍ക്ക് ഓണസദ്യയും കാലവിരുന്നും പൂക്കളവും ഒരുക്കിയാണ് നടുമുറ്റം ഓണം, ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് നടുമുറ്റം ഒരുക്കിയ ആഘോഷ പരിപാടികള്‍ മാതൃകപരമാണെന്നും ഇത്തരം ആളുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഐ.സി.ബി.എഫിന്റെ പിന്തുണ എന്നും കള്‍ച്ചറല്‍ ഫോറത്തിനുണ്ടാകുമെന്നും പരിപാടിയില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ച ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവീസ് എടകുളത്തൂര്‍ പറഞ്ഞു. കള്‍ച്ചറല്‍ ഫോറത്തിന്റെ കാരുണ്യ ഹസ്തവും സ്‌നേഹവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുളളവര്‍ക്കൊപ്പം ഉണ്ടാകുമെന്നും ഇത്തരം പരിപാടികള്‍ ജീവിതത്തില്‍ കഠിന പരീക്ഷണം നേരിടുന്നവര്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കുന്നതാണെന്നും ആമുഖം പ്രഭാഷണം നടത്തിയ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ പറഞ്ഞു. ക്യാന്‍സര്‍ സെന്ററിനെ പ്രതിനിധീകരിച്ച് തങ്കം.വി.പണിക്കര്‍ സംസാരിച്ചു. ഐ.സി.ബി.എഫ് പ്രതിനിധികളായ നിവേദിത കേത്കര്‍, മാലാ കൃഷ്ണന്‍, കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റോണി മാത്യു തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു. നടുമുറ്റം പ്രവര്‍ത്തക ഡോ: അമീന ഇര്‍ഷാദ് രോഗിക് നല്‍കിയ സഹായം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവയും ഐ.സി.ബി,എഫ് സഹായം പ്രസിഡന്റ് ഡേവിസ് എടക്കുളത്തൂരും പരിപാടിയില്‍ വിതരണം ചെയ്തു. ആബിദ സൈബര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ നജ്‌ല സമദ് ഗാനാലാപനം നടത്തി. ക്യാന്‍സര്‍ സെന്റര്‍ ജീവനക്കാരായ രതിപിളള, നീലം, ഹാന്‍സ് ജേക്കബ്, നൂര്‍ജഹാന്‍, നടുമുറ്റം പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Releated Stories