logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു

img


തിരുവനന്തപുരം : യു.എ.ഇയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവും ദുബായ് ഭരണാധികാരിയുടെ സബീല്‍ കൊട്ടാരം അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന എ.പി അസ്‌ലമിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം ക്ഷേമാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ.പി അസ്‌ലം പ്രതിഭാ പുരസ്‌കാരത്തിനും (2 പേര്‍ക്ക്) സംഘടനകള്‍ക്കായുള്ള എ.പി അസ്‌ലം അച്ചീവ്‌മെന്റ് അവാര്‍ഡിനും നോമിനേഷനുകള്‍ ക്ഷണിക്കുന്നു.
ഒന്നാമത്തെ പ്രതിഭാ പുരസ്‌കാരത്തിന് സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ കേരളീയനെയും രണ്ടാമത്തെ പ്രതിഭാ പുരസ്‌കാരത്തിന് വ്യാവസായിക-വാണിജ്യ മേഖലയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാരെയുമാണ് പരിഗണിക്കുന്നത്. അച്ചീവ്‌മെന്റ് അവാര്‍ഡിന് ജീവകാരുണ്യ മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും / സ്ഥാപനങ്ങളെയുമാണ് പരിഗണിക്കുന്നത്
25001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഒരോ അവാര്‍ഡും. അവാര്‍ഡിനായി പരിഗണിക്കുന്നതിന് വിശദമായി നോമിനേഷനുകള്‍ ജനറല്‍ സെക്രട്ടറി, ക്ഷേമാ ഫൗണ്ടേഷന്‍, റ്റി.സി 4E9b368(1) കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം - 695009 എന്ന വിലാസത്തിലോ apaawards@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ നവംബര്‍ 5ന് മുമ്പ് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 73565541157 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Releated Stories