logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

img

യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ് ജേതാക്കള്‍ അതിഥികളോടും സംഘാടകര്‍ക്കും ഒപ്പം.

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തൊന്നാമത് ഇന്റര്‍ സ്‌കൂള്‍ കോംപറ്റീഷന്‍സില്‍ 62 പോയിന്റുകള്‍ നേടി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 45 പോയിന്റുകള്‍ നേടിയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 40 പോയിന്റുകള്‍ നേടി ബിര്‍ള പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ 8 വേദികളിലായി നടന്ന മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖത്തറിലെ പതിനൊന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 600 ഓളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് പ്രസംഗം, കഥ പറയല്‍, പ്രബന്ധരചന, ഖുര്‍ആന്‍ പാരായണം, ക്വിസ്, ഖുര്‍ആന്‍ മന:പാഠം, ഗ്രൂപ്പ് ഡിസ്‌കഷന്‍, സെല്‍ഫി ടോക്ക് തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്. 

ദോഹ മതാന്തര സം വാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് നടത്തിയ രണ്ടാമത് ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. ഡിബേറ്റില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ഒന്നാമതെത്തിയപ്പോല്‍ എം.ഇ.എസ്, ശാന്തിനികേതന്‍ സ്‌കൂളുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാര്‍ലെ മില്ലന്‍ യൂണിവേഴ്സ്റ്റി എജ്യുക്കേഷനല്‍ സപ്പോര്‍ട്ട് ലോറ റമിറെസ് മോഡറേറ്ററായി. 

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ഡി.ഐ.സി.ഐ.ഡി. ഡയറക്ടര്‍ ബോര്‍ഡംഗവും ഖത്തര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ: മുഹമ്മദ് അലി അല്‍ ഗാമിദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ധാര്മ്മികതയിലൂന്നിയ വിദ്യാഭ്യാസം കൊണ്ടേ ഉത്തമ പൌരന്മാരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയൂവെന്നും അത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന മത്സരപരിപാടികള്‍ ഒരുക്കിയ ഈ സംരംഭം മഹനീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മൂല്യബോധമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കാനുതകുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് ഡി.ഐ.സി.ഐ.ഡി.യുടെ എല്ലാ വിധ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും ഡോ: അല്‍ ഗാമിദി പറഞ്ഞു. യൂത്ത്‌ഫോറം ആക്ടിങ്ങ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ് ജനറല്‍ കണ്‍വീനര്‍ ജംഷീദ് ഇബ്രാഹീം സാഗതം പറഞ്ഞു. ഡി.ഐ.സി.ഐ.ഡി പ്രതിനിധി ഡോ: മഹ്മൂദ്, യൂത്ത്‌ഫോറം രക്ഷാധികാരി എം.എസ്.എ റസാഖ്, കാര്‍ലെ മില്ലന്‍ യൂണിവേഴ്‌സിറ്റി എജ്യുക്കേഷണല്‍ സപ്പോര്‍ട്ട് ലോറ റെമിറസ്, യൂത്ത്‌ഫോറം ജനറര്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സെക്രട്ടറിമാരായ അസ്ലം ഈരാറ്റുപേട്ട, തൗഫീഖ് അബ്ദുല്ല തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഖ്യാതിഥി ഡോ: മുഹമ്മദ് അലി അല്‍ ഗാമിദി ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ് വിജയികള്‍ക്കുള്ള ഡി.ഐ.സി.ഐ.ഡി.യുടെ ഉപഹാരങ്ങളും ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും സമ്മാനിച്ചു.

Releated Stories