logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തര്‍ ദേശീയ കായികദിനത്തില്‍ വാഖിന്റെ നേതൃത്വത്തില്‍ ഖത്തര്‍നാ - 2018

img

ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തില്‍ വാഴക്കാട് അസോസിയേഷന്‍ ഖത്തറും വാഖും ഇബ്്നു അജയാന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഏഷ്യന്‍ ടൗണില്‍ വിപുലമായ കായിക മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച കാലത്ത് 8 മണിക്ക് വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റോടു കൂടി ആരംഭിക്കുന്ന കായിക മത്സരപരിപാടികള്‍ ഉച്ചവരെ നീണ്ടുനില്‍ക്കും. കമ്പവലി,സ്ലോ സൈക്കിളിംഗ്, കുട്ടികള്‍ക്കായുള്ള കളറിംഗ്, ഗെയിംസ് മത്സരങ്ങള്‍, പെനാല്‍റ്റി ഷൂട്ടൗട്ട്, സ്ത്രീകള്‍ക്കുവേണ്ടി ത്രോ ബോള്‍, കബഡി. വോളിബോള്‍ തുടങ്ങിയ മത്സരപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം ദോഹ സ്റ്റേഡിയത്തില്‍ എട്ടാമത് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് കൊടി ഉയരും. മത്സര പരിപാടികളുടെ സമ്മാനദാനവും ചൊവ്വാഴ്ച തന്നെ നടക്കും. ഖത്തറിലെ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മാര്‍ച്ച് പാസ്റ്റിന് അഭിവാദ്യം അര്‍പ്പിക്കും. 
ഷാലിമാര്‍ പാലസില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ജൈസല്‍ എളമരം, അശ്റഫ് പണിക്കരപുറായ, ബി..കെ.ഫവാസ്, ടി.പി. അശ്റഫ് വാഖ് പ്രസിഡന്റ് സിദ്ദീഖ് വട്ടപ്പാറ, സെക്രട്ടറി ടി.പി. അക്ബര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Releated Stories