logo

യൂത്ത് ഫോറം ടീമിനെ അനുമോദിച്ചു




ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന സ്‌പോര്‍ട്ടിവ് 2018ല്‍ മികച്ച പ്രകടനം കാഴ്ച വച്ച യൂത്ത് ഫോറം ടീമിന് സ്വീകരണവും അനുമോദനവും നല്‍കി. യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്‌റാഹിം അനുമോദന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നന്മയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് യൂത്ത് ഫോറമെന്നും യുവാക്കളുടെ വിവിധ കഴിവുകളെ സമൂഹ നന്മക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാനാണ് യൂത്ത് ഫോറം ശ്രമിക്കുന്നതെന്നും ജംഷീദ് ഇബ്രാഹീം പറഞ്ഞു . അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സ്‌പോര്‍ട്ടീവ് 2018ലെ യൂത്ത് ഫോറത്തിന്റെ തിളങ്ങുന്ന വിജയവും അതിലൂടെ വളര്‍ന്നു വന്ന സൗഹൃദ സംഘവും. സ്‌പോര്‍ട്ടിവ് 2018ല്‍ വനിതകള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ സ്ഥാനം കരസ്ഥമാക്കിയ യൂത്ത് ഫോറം ടീമിന്റെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്‌പോര്‍ട്ടീവ് 2018ല്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട യൂത്ത് ഫോറത്തിന് നല്‍കിയ പിന്തുണയും പ്രസ്താവ്യമായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കായിക മേളയില്‍ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച താരങ്ങളായ മഅ്റൂഫ്, ശമ്മാസ്, ഷാകിറ, ഹാമിദലി, ആയിഷ, നസീഫ്, സരിത, അജി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. യൂത്ത് ഫോറം ടീം മാനേജര്‍ ഹബീബ് റഹ്മാന്‍, ടീം കോച്ച് മുന്‍സിര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഓപണ്‍ സെഷനില്‍ ടീം അംഗങ്ങളും കോഡിനേറ്റര്‍മാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ടീമിന്റെ പ്രകടനം വിലയിരുത്തുകയും ചെയ്തു. സ്‌പോര്‍ട്ടിവ് 2018 യൂത്ത് ഫോറം ടീം കോഡിനേറ്റര്‍ ഷഫീഖലി സ്വാഗതവും യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹാരിസ് പി നന്ദിയും പറഞ്ഞു.

https://1.bp.blogspot.com/-DlRku8AXGEA/WpY9jCGn6vI/AAAAAAAAOsM/D8tfo1z41iUt0bIjKrBO_-dJHfvbt3EYACLcBGAs/s1600/IMG_2226.JPG

Releated Stories