logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഉണ്ണി മടവൂര്‍

img

ഖത്തര്‍ ടി വിയിലെ സീനിയര്‍ ക്യാമറാമാനാണ് ഉണ്ണി മടവൂര്‍. സണ്‍, സൂര്യ, കൈരളി, അമൃത തുടങ്ങിയ ചാനലകളില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് ഉണ്ണി ഖത്തറിലെത്തിയത്. അതിനിടയില്‍ നാട്ടില്‍ നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്ത പരിചയവും കൈമുതലായുണ്ടായിരുന്നു. കൈരളി ചാനലില്‍ വേണുനാഗവള്ളി, സൂര്യയില്‍ ബാലചന്ദ്രമേനോന്‍, അമൃതയില്‍ ശ്യാമപ്രസാദ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച പരിചയം തന്റെ ജോലിയില്‍ ഏറെ സഹായം ചെയ്തതായി ഉണ്ണി പറയുന്നു. കൈരളി ചാനലിന് വേണ്ടി റമദാന്‍ പരിപാടിയുടെ ഭാഗമായി ബാങ്ക് വിളി ചിത്രീകരിച്ചതാണ് ഇദ്ദേഹം ഏറെ ഓര്‍ത്തുവെക്കുന്നത്. കൈരളി പ്രോഗ്രാം ചീഫായി വേണുനാഗവള്ളി ഉണ്ടായിരുന്നപ്പോഴായിരുന്നു അത്. ബാങ്കിന്റെ ഓരോ വരിക്കുമിടയിലെ നിശ്ശബ്ദതയില്‍ പ്രകൃതിയുടെ ശബ്ദങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ഉണ്ണിയുടെ വര്‍ക്ക്. കടലിരമ്പം, പക്ഷികളുടെ കൂജനം, നദിയുടെ ഒഴുക്ക് തുടങ്ങി പ്രാര്‍ഥിക്കാനുള്ള വിളിയോട് പ്രകൃതി മുഴുവന്‍ പ്രതികരിക്കുന്നതായാണ് ഉണ്ണി ചിത്രീകരിച്ചത്. മനുഷ്യന്‍ മാത്രമല്ല, പ്രകൃതി മുഴുവന്‍ പ്രാര്‍ഥനാ വചനത്തെ കാതോര്‍ക്കുന്ന എന്ന സങ്കല്‍പ്പത്തിലായിരുന്നു അത് ചെയ്തത്. ഈ പരിപാടി കണ്ട കൈരളി ചെയര്‍മാന്‍ മമ്മൂട്ടി ഉണ്ണിയെ അഭിനന്ദിക്കാന്‍ മറന്നിരുന്നില്ല.
1997ല്‍ സണ്‍ ടിവിക്കു വേണ്ടി ഏതാനും കോണ്‍ട്രാക്ട് ജോലികള്‍ ചെയ്തു കൊണ്ടായിരുന്നു തുടക്കം. പിന്നീട് സീരിയലുകള്‍ക്കും തമിഴ് പരസ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. 1998ല്‍ സൂര്യ ടി വി ആരംഭിച്ചതോടെ ക്യാമറാമാനായി തിരുവനന്തപുരത്തെത്തി. അതിനു പിന്നാലെയാണ് ക്യാമറാമാനായി കൈരളി ടി വിയിലേക്ക് മാറിയത്. കൈരളിയിലെ രണ്ടര വര്‍ഷത്തിനു ശേഷം രാജിവെച്ച് ഫ്രീലാന്‍സായി നിരവധി ടെലിസിനിമകളും ഡോക്യുമെന്ററികളും ചെയ്തു. 'കരയിലേക്ക് ഒരു കടല്‍ ദൂരം' സിനിമ സംവിധാനം ചെയ്ത വിനോദ മങ്കരയുമായി ചേര്‍ന്ന് നിരവധി ഡോക്യുമെന്ററികള്‍ ചെയ്തത് അക്കാലത്തായിരുന്നു. നാഷണല്‍ ജിയോഗ്രഫി ചാനലിനു വേണ്ടി 'ജേര്‍ണി ഓഫ് ദ മാഗസ്' എന്ന ഡോക്യുമെന്ററിക്ക് ക്യാമറ ചലിപ്പിച്ചതും ആ സമയത്തായിരുന്നു. അന്ന് 116 വയസ്സുണ്ടായിരുന്ന ഒരു ആദിവാസി മൂപ്പനെ കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. 
ജേര്‍ണി ഓഫ് ദ മാഗസിന്റെ സ്‌ക്രീനിംഗ് തിരുവനന്തപുരം മ്യൂസിയത്തില്‍ നടത്തിയപ്പോള്‍ ശ്യാമപ്രസാദായിരുന്നു ഉദ്ഘാടനം. അദ്ദേഹവുമായുണ്ടായ സൗഹൃദമാണ് അമൃത ടി വിയില്‍ എത്തിച്ചത്. 2004ലാണ് ഖത്തര്‍ ടി വിയില്‍ എത്തിയത്. പരേതനായ വിശ്വനാഥന്‍ പിള്ളയുടേയും കനകമ്മയുടേയും മകനാണ് ഉണ്ണി മടവൂര്‍. തിരുവനന്തപുരം സ്വദേശിയാണ് ഉണ്ണി. നെടുമങ്ങാണ് സ്വദേശിയായ ഷീജയാണ് ഭാര്യ. ഖത്തറില്‍ ക്യു ഐ സിയിലാണ് ജോലി ചെയ്യുന്നത്. ജോലിത്തിരക്കുള്ള ജീവിതത്തില്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുന്ന ഷീജ കവിതയും കഥയും എഴുതുന്നതിന് പുറമേ നല്ല ചിത്രകാരിയും ഗായികയുമാണ്. മക്കളായ അലീന എസ് കൃഷ്ണ, അമര്‍ കൃഷ്ണ എന്നിവര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് 

Releated Stories