logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ബ്രസീലിയന്‍ മാതൃക

img

അമാനുല്ല വടക്കാങ്ങര

കഴിഞ്ഞ ദിവസം ദോഹയില്‍ സമാപിച്ച ലോകസാമൂഹ്യ സുരക്ഷാ ഫോറം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സാമൂഹ്യ സുരക്ഷാസംവിധാനങ്ങളും വെല്ലുവിളികളും വിശകലനം ചെയ്തതോടൊപ്പം ആധുനിക വിവര സാങ്കേതിക വിദ്യയും നൂതന വിജ്ഞാനങ്ങളും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ പ്രായോഗിക രൂപരേഖ അവതരിപ്പിച്ചുകൊണ്ടാണ് ലോക ശ്രദ്ധ നേടിയത്. ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും മാത്രമല്ല സാമ്പത്തിക മാന്ദ്യവും അതുമായി ബന്ധപ്പെട്ട് വികസന രംഗത്തുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും അതീവ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമകാലിക സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നയപരിപാടികളും സമീപനങ്ങളും സമ്മേളനത്തെ ഏറെ പ്രസക്തമാക്കി. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ധങ്ങളും വെല്ലുവിളികളും നേരിടുമ്പോള്‍ ആസുത്രിതമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാവുകയുള്ളൂവെന്നാണ് സമ്മേളനം വിലയിരുത്തിയത്. ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് മാതൃകാപരമായ പദ്ധതി നടപ്പാക്കിയ ബ്രസീലിയന്‍ ഗവണ്‍മെന്റിന്റെ ബോള്‍സാ ഫാമിലിയ ( ഫാമിലി അലവന്‍സ്) പ്രോഗ്രാം വികസിത വികസ്വര രാജ്യങ്ങള്‍ക്കൊക്കെ അനുകരണീയമാണെന്ന് ബ്രസീലിയന്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രി തരേസ കംപല്ലോ പറഞ്ഞു. 2003 ലാണ് ഈ പദ്ധതി ബ്രസീലിയന്‍ ഗവണ്‍മെന്റ് നടപ്പാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മൂന്ന് കോടിയിലധികം ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റുകളും വിദ്യാഭ്യാസ ആരോഗ്യ തൊഴില്‍ മേഖലയില്‍ ക്രിയാത്മകമായി സഹായിക്കുകയും ചെയ്ത ഈ പദ്ധതി ലോകത്തെമ്പാടും പരീക്ഷിക്കാവുന്ന സംവിധാനമാണെന്ന് മന്ത്രി പറഞ്ഞു. 

മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്റെ പ്രഥമ അന്താരാഷ്ട്ര അവാര്‍ഡ് നേടിയതോടെ ബ്രസീലിന്റെ ഈ പദ്ധതി കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ദാരിദ്ര നിര്‍മാര്‍ജനവും തൊഴിലില്ലായ്മ പരിഹരിക്കലും ഓപ്പം രാഷ്ടത്തിന്റെ സര്‍വതോ•ുഖ പുരോഗതി ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണ് ബോള്‍സാ ഫാമിലിയ. സാമ്പത്തിക വികസനത്തിന്റെ മാതൃകയും ദാരിദ്ര നിര്‍മാര്‍ജനത്തിന്റെ വഴികാട്ടിയുമായ ബോള്‍സ ഫാമിലിയ രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുവാനും എല്ലാവരുടേയും സാമ്പത്തികവും സാമൂഹികവുമായ അവസ്ഥാ വിശേഷം മാറ്റുവാനും കാരണമായി. രണ്ടു കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദാരിദ്ര്യ രേഖക്ക് താഴെ കഴിഞ്ഞിരുന്ന 5 കോടിയിലധികം ജനങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റുകയും ചെയ്താണ് പദ്ധതി ജനകീയമായത്. 

ദരിദ്രരില്ലാത്ത ബ്രസീല്‍ എന്ന ആശയത്തിന്റെ ഭാഗമായി 2003 ല്‍ തീര്‍ത്തും ഗവണ്‍മെന്റ് ഫണ്ടോടെയാണ് പദ്ധതി തുടങ്ങിയത്. യാതൊരുവിധ ഇടത്തട്ടുകാരുമില്ലാതെ കുടുംബങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ബാങ്ക് എക്കൗണ്ട് വഴി നല്‍കുന്ന പദ്ധതിയാണിത്. മിക്കവാറും കുടുംബിനികള്‍ക്കാണ് ഈ ഫണ്ട് ലഭിക്കുക എന്നതും കുട്ടികളെ സ്ഥിരമായി സ്‌ക്കൂളിലയക്കുകയും ആവശ്യമായ ആരോഗ്യ പ്രതിരോധ കുത്തിവെപ്പുകളും സുരക്ഷാനടപടികളും പാലിക്കുന്നവര്‍ക്കാണ് ഈ ഫണ്ട് ലഭിക്കുക. സ്‌ക്കൂളുകളിലെ ഹാജര്‍ നില മെച്ചപ്പെടുവാനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാനും മാത്രമല്ല ഗുണപരമായ ജീവിതമാറ്റങ്ങള്‍ക്കും ഈ പദ്ധതി കാരണമായതായി മന്ത്രി വിശദീകരിച്ചു. 

ശരാശരി പ്രതിമാസവരുമാനം 140 ബ്രസീലിയന്‍ ഡോളറില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കാണ് ഫാമിലി അലവന്‍സ് ലഭിക്കുക. പതിനാറ് വയസിന് താഴെയുള്ള പ്രതിരോധ കുത്തിവെപ്പു നടത്തിയവരും കൃത്യമായി സ്‌ക്കൂളില്‍ പോകുന്നവരുമായ കുട്ടി ഒന്നിന് 32 ഡോളറും ( പരമാവധി 5 കുട്ടികള്‍ക്ക് ) പതിനാറ്, പതിനേഴ് വയസുള്ള കുട്ടികള്‍ക്ക് ( പരമാവധി 2 പേര്‍ക്ക്) 38 ഡോളറുമാണ് സഹായമായി ലഭിക്കുക. മാത്രമല്ല അടിസ്ഥാന വരുമാനം 70 ബ്രസീലിയന്‍ ഡോളറില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 70 ഡോളറും സഹായമായി ലഭിക്കും. ഇതോടെ എല്ലാ കുടുംബങ്ങള്‍ക്കും മിതമായ രീതിയില്‍ ഭക്ഷണം ലഭിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കുക വഴി ഭാവിയില്‍ ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും കെടുതികളില്‍ നിന്നും രക്ഷിക്കുന്നുവെന്നതചും ഈ വ്യവസ്ഥയുടെ സവിശേഷതയാണ്. 

സിറ്റിസണ്‍ കാര്‍ഡ് എന്ന നൂതനമായ സംവിധാനത്തിലൂടെ മിക്കവാറും വീട്ടമ്മക്കാണ് ഈ ഫണ്ട് ലഭിക്കുക. ബ്രസീലിയന്‍ ഗവണ്‍മെന്റ് ബാങ്ക് പുറത്തിറക്കുന്ന ഇത്തരം കാര്‍ഡുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് നേരിട്ട് അയച്ചുകൊടുക്കുന്നു. അവര്‍ക്കത് സാധാരണ ബാങ്ക് ഡെബിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാം. രാജ്യത്തെ പതിനാലായിരത്തിലധികം ലൊക്കേഷനുകളില്‍ നിന്നും ഈ കാര്‍ഡുപയോഗിച്ച് പണമെടുക്കാം. ഇത് അഴിമതി ഒഴിവാക്കുവാനും രാഷ്ട്രീയ ചൂഷണങ്ങള്‍ ഇല്ലാതാക്കുവാനും സഹായിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല രാജ്യങ്ങളും വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും പലപ്പോഴും അഴിമതിയും തട്ടിപ്പുകളും കാരണം അര്‍ഹരായവര്‍ക്ക് സഹായമെത്താതെ പോകാറുണ്ട്. ഇത്തരം ദുരന്തങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കാനാകുന്നുവെന്നതാണ് രാജ്യ ബജറ്റിന്റെ ഒരു ചെറിയ ശതമാനം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാവുന്നത്. ഈ പദ്ധതിയനുസരിച്ച് സഹായം ലഭിക്കുന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും പ്രോഗ്രാമിന്റെ വെബ്‌സൈറ്റില്‍ കാണുമെന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. ഗവണ്‍മെന്റിന്റെ മൊത്തം ബജറ്റിന്റെ രണ്ടര ശതമാനത്തോളം മാത്രമാണ് ഈ ബൃഹദ് പദ്ധതിക്കായി ഗവണ്‍മെന്റ് ചിലവഴിക്കുന്നത്. എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ആധുനിക കാലത്തും വസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമന പദ്ധതികളും സാധ്യമാണെന്നാണ് ബ്രസീലിയന്‍ അനുഭവം നല്‍കുന്ന പാഠം. സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വങ്ങളും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകല്‍ച്ചയും കുറച്ച് imageക്ഷേമരാഷ്ട്രമെന്ന മഹത്തായ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ പാതയില്‍ മുന്നേറുന്ന ബോള്‍സ ഫാമിലിയ ഇതര രാജ്യങ്ങള്‍ക്കും അനുകരിക്കാവുന്നതാണ്. രാഷ്ട്രീയ അഴിമതികളും സ്വജനപക്ഷപാതിത്തങ്ങളും മലീമസമാക്കുന്ന ഭരണത്തിന്റെ ഇടനാഴികകളില്‍ സാധാരണക്കാരന്റെ ക്ഷേമം പരിഗണിക്കപ്പെടുക മാത്രമല്ല ദാരിദ്ര്യ നിര്‍മാര്‍ജനവും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തൊഴിലവസരങ്ങളുമെല്ലാം പരസ്പരം കോര്‍ത്തിണക്കുന്ന ഭരണ സംവിധാനങ്ങളാണ് ലോകത്താവശ്യമെന്ന സന്ദേശവും ബ്രസീലിയന്‍ മാതൃക നമ്മോട് പറയുന്നുണ്ട്. 


ലേഖകന്‍ ബ്രസീല്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രി

തരേസ കംപല്ലോയൊടൊപ്പം

Releated Stories