logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രമേഹം അറിയുക, പ്രതിരോധിക്കുക

img

അമാനുല്ല വടക്കാങ്ങര

ആധുനിക മനുഷ്യന്‍ അഭിമഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മിക്കവയും തെറ്റായ ജീവിത ശൈലിയിലൂടെ സംഭവിക്കുന്നതാണെന്ന വിശകലനം ഓരോ മനുഷ്യനേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിലൊക്കെ വിപഌവകരമായ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യന്‍ ചിന്തയുടേയും ബുദ്ധിയുടേയും സര്‍വോപരി നിലനില്‍പിന്റെ തന്നെ അടിസ്ഥാനമായ ആരോഗ്യസംരക്ഷണ രംഗത്ത് അക്ഷന്തവ്യമായ അനാസ്ഥ കാണിക്കുന്നു എന്നാണ് സമകാലിക പഠനങ്ങള്‍ നല്‍കുന്ന സൂചന. ദീര്‍ഘനേരം ഓഫീസുകളിലും പണിസ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലുമൊക്കെ ചിലവഴിക്കുന്ന മനുഷ്യന്‍ കുറച്ച് സമയം തന്റെ ആരോഗ്യം പരിചരിക്കുവാന്‍ ചിലവഴിക്കാതിരിക്കുകയോ തെറ്റായ ജീവിത ശൈലികളും ഭക്ഷണക്രമങ്ങളും തുടര്‍ന്ന് ശാരീരികവും മാനസികവുമായ ആരോഗ്യം നശിപ്പിക്കുകയോ ചെയ്യുന്നു എന്നത് ഏറെ പരിതാപകരമാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ പറ്റൂ. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലേ കര്‍മപഥത്തില്‍ പൂര്‍വാധികം ആവേശത്തോടെ മുന്നേറാനാവുകയുള്ളൂ എന്ന് നാം തിരിച്ചറിയുക. ജീവിത ശൈലിയും ഭക്ഷണക്രമങ്ങളും ആരോഗ്യം സംരക്ഷിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് പരമ പ്രധാനം. 

ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തില്‍ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവല്‍ക്കരണ പരിപാടികള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

ഒരു വ്യക്തിക്ക് രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും.

മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാന്‍ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാല്‍ രക്തത്തില്‍ പല സമയത്ത് പല അളവില്‍ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തില്‍ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരില്‍ കൃത്യമായി പരിപാലിക്കപ്പേടുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ കുറച്ച് ഭാഗം നമ്മുടെ കോശങ്ങള്‍ ഉപയോഗിച്ചു തീര്‍ക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതല്‍ ജോലി ചെയ്യുന്നവരില്‍ കൂടിയ അളവിലും അല്ലാത്തവരില്‍ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തര്‍ ഗ്രന്ഥിയായ പാന്‍ക്രിയാസിലെ ചില ഭാഗങ്ങളിലുള്ള (ഐലെറ്റ്‌സ് ഓഫ് ലാങര്‍ഹാന്‍സ്) ചിലകോശങ്ങള്‍ (ബിറ്റാ കോശങ്ങള്‍) ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെന്‍ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്‌സ് ഒഫ് ലാങ്ങര്‍ഹാന്‍സിലെ തന്നെ ആല്‍ഫാ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോണ്‍ എന്ന സ്രവം ആവശ്യമാണ്. എന്നാല്‍ ഇത് സംഭവിക്കുന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ്. കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കില്‍ ഇന്‍സുലിന്റെ സഹായവും ആവശ്യമാണ്.

സാധാരണഗതിയില്‍ ഒരു മനുഷ്യന് 8 മണിക്കൂരെങ്കിലും ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ മേല്‍ പറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിമിത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 80- 100മി.ഗ്രാം/മി. ലി. രക്തത്തില്‍ എന്ന അളവില്‍ വരുന്നു. ഇത് രോഗമില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ 100 ഓ 120നുള്ളിലോ ഉണ്ടെങ്കില്‍ പ്രീഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥ വരാം, 120 നു മുകളിലാണ് അളവ് എങ്കില്‍ പ്രമേഹം ബാധിച്ചു എന്നു പറയാം.

ചോറ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് അഥവാ പോളിസാക്കറൈഡ്‌സ് വയറ്റിലെത്തിയശേഷം കുറച്ചു സമയം കൊണ്ടു തന്നെ അവയുടെ ലക്ഷ്യ ത•ാത്രയായ മോണോസാക്കറൈഡ് (ഗ്ലൂക്കോസ്) ആയി മാറ്റപ്പെടുന്നു. എന്നാല്‍ സെല്ലുലോസ് പോലുള്ള ചില പോളിസാക്കറൈഡ്‌സ് ഇങ്ങനെ മാറ്റപ്പെടുന്നില്ല. ഇത് സസ്യഭുക്കുകളായ മൃഗങ്ങളില്‍ മാത്രമേ ഗ്ലൂക്കോസ് ആക്കപ്പെടുകയുള്ളൂ. ചില പഴങ്ങളിലുള്ളത് ഫ്രക്ടോസ് എന്ന തരം മധുരമാണ്. ഇത് കോശങ്ങള്‍ക്ക് ഊര്‍ജ്ജമായി ഉപയോഗിക്കാമെങ്കിലും ഇന്‍സുലിന്‍ കൊണ്ട് ഗ്ലുക്കഗോണ്‍ ആക്കി മാറ്റാന്‍ പറ്റാത്തതായതിനാല്‍ മേല്‍ പറഞ്ഞ് പ്രക്രിയയെ ബാധിക്കുന്നതല്ല; എന്നിരുന്നാലും രക്ത പരിശോധനയില്‍ അമിതമായ അളവ് രേഖപ്പെടുത്താന്‍ ഇത് പര്യാപ്തമാണ്.

രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കല്‍ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലര്‍ക്ക് അമിതമായ ക്ഷീണവും ഒരു തരം പരവശവുമുണ്ടാകും. ഉല്‍സാഹക്കുറവ്, ഉ•േശമില്ലായ്മ തുടങ്ങി നിരവധി ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ ഫലമായി കാണാം. ശരീരം മെലിയുക, മുഖത്തെ ഓജസ് കുറയുക എന്നിവയും ചിലരില്‍ കാണുന്നു. 

ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാല്‍ ഈ രോഗം പകരുന്നതല്ലാത്ത ജീവിതരീതി രോഗങ്ങളില്‍ പെടുന്നു. ലോകത്ത് 371 ദശലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ പ്രമേഹബാധിതരാണ്. വികസിത വികസ്വര രാജ്യങ്ങളിലൊക്കെ തന്നെ പ്രമേഹരോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും കുറഞ്ഞ വരുമാനക്കാരിലും മധ്യ വരുമാനക്കാരിലുമാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെ ഒരു പഠനമനുസരിച്ച് പ്രമേഹമുള്ള അഞ്ചില്‍ നാലു പേരും താഴ്ന്ന വരുമാനക്കാരും മധ്യവരുമാനക്കാരുമായ രാജ്യങ്ങളിലാണ് .പ്രമേഹം കാരണം മരണപ്പെടുന്നവരില്‍ പകുതിയിലധികം പേരും 60 വയസില്‍ താഴെയുള്ളവരാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. 

2012 ല്‍ മാത്രം 48 ലക്ഷം പേരാണ് പ്രമേഹം ബാധിച്ച് മരിച്ചത്. പ്രമേഹരോഗവുമായി ബന്ധപ്പെട്ട ചികില്‍സകള്‍ക്ക് മാത്രം 471 ബില്ല്യന്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം മാത്രം ചിലവാക്കിയത്. ലോകത്തെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ ബഡ്ജറ്റിന്റെ വലിയൊരു ഭാഗവും പ്രമേഹ ചികില്‍സക്കും പരിചരണത്തിനും വേണ്ടി ചിലവഴിക്കുന്നു എന്നതും അത്യന്തം ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്. 

പ്രമേഹം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും വ്യാപിക്കുകയും സങ്കീര്‍ണമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രമേഹമുള്ള പകുതി പേരും പ്രമേഹത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധവാ•ാരല്ല എന്ന് മാത്രമല്ല തങ്ങള്‍ക്ക് രോഗമുണ്ടെന്ന കാര്യം പോലും അറിയാത്തവരാണെന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. 

ഫ്രെഡറിക് ബാന്റിംഗ്, ചാര്‍ല്‌സ് ബെസ്റ്റ് എന്നിവരാണ് 1922ല്‍ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജ•ദിനമായ നവംബര്‍ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതല്‍ ആചരിക്കുന്നു. ലോകാരോഗ്യ സംഘടന,ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നല്‍കുന്നത്. പ്രമേഹമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനകള്‍, പ്രമേഹം പ്രതിരോധിക്കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സംരംഭങ്ങളിലൂടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനില്‍ അംഗങ്ങളായ 160 ലേറെ രാജ്യങ്ങളിലുള്ള ഇരുനൂറിലധികം സന്നദ്ധ സംഘങ്ങളും ആരോഗ്യ ബോധവല്‍ക്കരണ സംരംഭങ്ങളുമൊക്കെ പങ്കാളികളാവുന്ന ലോക പ്രമേഹദിനാചരണം പൊതുജനബോധവല്‍ക്കരണ മേഖലയിലെ പുതിയ നാഴികകല്ലാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

വര്‍ഷം തോറും പ്രമേഹ രോഗികളും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ഈ രംഗത്ത് ലോകത്തിന് ബഹുദൂരം മുന്നോട്ടുപോകാനുണ്ട് എന്ന് കാര്യവും അടിവരയിടപ്പെടേണ്ടതാണ്. 

ഖത്തറില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍, മെര്‍സിക് ഓയില്‍, നോവോ നോര്‍ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഓണ്‍ ഡയബറ്റിസ് എന്ന സംഘം നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ ഏറെ ഗൗരവമുള്ളതാണ്. ഖത്തറില്‍ 282553 പ്രായപൂര്‍ത്തിയായ പ്രമേഹ രോഗികളുണ്ടത്രേ. 20 നും 79 നുമിടയില്‍ പ്രായമുള്ളവരാണിവര്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഡയബറ്റിസിന്റെ കണക്കനുസരിച്ച് 2011 ല്‍ ഇത് 216890 ആയിരുന്നു. ഏകദേശം 20 ശതമാനം പ്രായപൂര്‍ത്തിയായവരും പ്രമേഹരോഗികളാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. സ്വദേശികളില്‍ 16 ശതമാനമാണ് പ്രമേഹരോഗികള്‍. ഇതേ നില തുടര്‍ന്നാല്‍ 2030 ഓടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇരുപത് ശതമാനം പേരെങ്കിലും പ്രമേഹത്തിന്റെ പിടിയിലമരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

20 നും 79 നുമിടയില്‍ പ്രായമുള്ള 12 ശതമാനം പെരെങ്കിലും പ്രീ ഡയബറ്റിക് അവസ്ഥയിലാണ്. ഇതില്‍ പകുതി പേരെങ്കിലും താമസിയാതെ പ്രമേഹരോഗികളാവാം. ഖത്തറില്‍ ഏകദേശം 114990 പെരെങ്കിലും പ്രമേഹമുണ്ടെന്ന് രോഗനിര്‍ണയം ചെയ്യാത്തവരായുണ്ട്. 2011 ല്‍ ഇത് 88270 ആയിരുന്നു. ബോധവല്‍ക്കരണ പരിപാടികളും ശാസ്ത്രീയമായ പരിചരണവും വര്‍ദ്ധിപ്പിച്ച് മാത്രമേ പ്രമേഹത്തെ കാര്യക്ഷമമായി നേരിടാനാവുകയുള്ളൂവെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. വ്യക്തി തലത്തിലും സമൂഹതലത്തിലുമുള്ള കൂട്ടായ്മകളും ഗവണ്‍മെന്റ് സ്വകാര്യമേഖലകളുടെ സംയുക്ത സംരംഭങ്ങളും ഒറ്റക്കെട്ടായി രംഗത്തു വന്നാല്‍ ആശാവഹമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 

Releated Stories