logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രമേഹം അറിയുക, പ്രതിരോധിക്കുക . 2

img

അമാനുല്ല വടക്കാങ്ങര

ലോകത്തെമ്പാടും പ്രമേഹരോഗികളുടെ ഗണ്യം കൂടുകയാണെങ്കിലും മലയാളികള്‍ ഈ രംഗത്തും മുന്നിലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. പ്രവാസികളും നാട്ടില്‍ താമസിക്കുന്നവരുമെല്ലാം ഈ രോഗത്തിന്റെ പിടിയിലമരുന്നു. പലരും ഇനിയും ഗൗരവമായി പരിഗണിക്കാതെ ഭീകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കടിപ്പെടുന്നതിന്റെ ദുരന്തവാര്‍ത്തങ്ങളും നിത്യേനയെന്നാണം നാം കാണുകയും വായിക്കുകയും ചെയ്യുന്നു. മലയാളികളുടെ ഭക്ഷണ സമ്പ്രദായങ്ങളും ജീവിതരീതിയും ഒപ്പം മറ്റു പല ഘടകങ്ങളും ഇതിന് കാരണമാകാമെന്നാണ് പറയപ്പെടുന്നത്. ഏത് രോഗവും പരിചരിക്കുവാനും പ്രതിരോധിക്കുവാനും ബോധവല്‍ക്കരണം വളരെ പ്രധാനമാണ്. ഇത് ഏതെങ്കിലും ദിവസങ്ങളിലോ വിശേഷാവസരങ്ങളിലോ പരിമിതപ്പെടുത്താതെ നിരന്തരമായി നടക്കേണ്ടതുണ്ട്. 

വിദ്യാഭ്യാസവും ബോധവല്‍ക്കരണവുമാണ് പരമപ്രധാനമെന്ന തിരിച്ചറിന്റെ അടിസ്ഥാനത്തില്‍ പ്രമേഹ വിദ്യാഭ്യാസവും പ്രതിരോധവും എന്ന വിഷയമാണ്, 2009 മുതല്‍ 5 വര്‍ഷത്തേക്ക് എല്ലാ ലോക പ്രമേഹദിനങ്ങളിലും പ്രചരിപ്പിക്കാനും തുടര്‍നടപടികള്‍ക്കുമായി ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോരുത്തരും പ്രമേഹം സംബന്ധിച്ചും പരിചരണം സംബന്ധിച്ചും പ്രാഥമിക വിവരമെങ്കിലും നേടുകയും സാധ്യമാകുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.ും ചെയ്യുന്നത് രോഗത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുവാന്‍ സഹായകമാകും. 

പ്രമേഹം പല തരത്തിലാണ്. ഓരോ തരത്തിലുള്ള പ്രമേഹത്തിനും പ്രത്യേക പരിചരണമാണ് വേണ്ടത്. 

ടൈപ് വണ്‍ ഡയബറ്റിക്‌സ് 

മുന്‍പ് ഈ അവസ്ഥക്ക് ഇന്‍സുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോണ്‍ ഇന്‍സുലിന്‍ ഡിപെന്‍ഡന്റ്) എന്നാണ് പറഞ്ഞിരുന്നത്, ശൈശവ പ്രമേഹം എന്നും പറയാറുണ്ട്. ഇന്‍സുലിന്‍ തീരെ കുറയുന്നു. ഐലെറ്റ്‌സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചു പോകുകയോ പ്രവര്‍ത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. 

ടൈപ് ടു ഡയബറ്റിക്‌സ് 

ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ് ടൈപ് ടു ഡയബറ്റിക്‌സ് എന്നാണ് നേരത്തെ പറയാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രായവ്യത്യാസമില്ലാതെ ഈ രോഗം വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്‍സുലിന്‍ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോള്‍ ഇത്തരം പ്രമേഹം വരാം. പ്രമേഹം ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രയാസം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്. ടൈപ് 2 ഡയബറ്റിസ് ആണ് ഏറ്റവും സാര്‍വത്രികമായ പ്രമേഹം. മൊത്തം പ്രമേഹത്തിന്റെ 90 മുതല്‍ 95 ശതമാനം വരേയും ടൈപ് 2 ഡയബറ്റിസാണ്. 

ഗര്‍ഭകാലപ്രമേഹം

ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്‌റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ്) ഗര്‍ഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം കൂടുന്നു. 2 മുതല്‍ 4 ശതമാനം വരെ ഗര്‍ഭിണികളില്‍ ഇത് ഒരു താല്‍ക്കാലിക പ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. ഗര്‍ഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകള്‍ക്ക് പില്‍ക്കാലത്ത് മേല്‍പ്പറഞ്ഞ ടൈപ് ടു ഡയബറ്റിക്‌സ് വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

ഉപോത്ഭവപ്രമേഹം 

പാന്‍ക്രിയാസ് ഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്‌സ്, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ ) എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ ഉപോത്ഭവപ്രമേഹം (സെക്കന്‍ഡറി ഡയബെറ്റിസ്) എന്നറിയപ്പെടുന്നു.

ഏറ്റവും സാര്‍വത്രികമായ ടൈപ്പ് 2 ഡയബറ്റിസ് സംബന്ധിച്ച അല്‍പം വിശദമായി തന്നെ പരാമര്‍ശിക്കേണ്ടതുണ്ട്. 

ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം. നാം കഴിക്കുന്ന മിക്ക ആഹാരവും പഞ്ചസാരയുടെ വകഭേദമായ ഗഌക്കോസായാണ് മാറ്റപ്പെടുന്നത്. ശരീരകലകള്‍ക്കും മസിലുകള്‍ക്കും ശക്തിപകരുന്നതിന് ഗഌക്കോസ് പ്രയോജനപ്പെടുത്തുന്നു. ശരീരം ഗഌക്കോസിനെ രക്തത്തിലെത്തിക്കുന്നു. നമ്മുടെ മസിലുകള്‍ക്കും ശരീരകോശങ്ങള്‍ക്കും രക്തത്തില്‍ നിന്നും ആഗിരണം ചെയ്യുവാന്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ വേണം. ഇന്‍സുലിന്‍ ഇല്ലാതെ നമ്മുടെ ശരീരത്തിന് ആഹാരത്തില്‍ നിന്നും ആവശ്യമായ ഊര്‍ജം ആകിരണം ചെയ്യാനാവില്ല. 

ടൈപ് 2 പ്രമേഹമുള്ളവര്‍ക്ക് ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാവുകയോ കാര്യക്ഷമമായി ഇന്‍സുലിന്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയോ ഇല്ല. പ്രമേഹത്തിന് മരുന്ന് കഴിച്ചോ ഇന്‍സുലിന്‍ കുത്തിവെച്ചോ അവരുടെ അവസ്ഥ നിയന്ത്രിക്കണം. 

ആര്‍ക്കാണ് പ്രമേഹമുണ്ടാവുക

ആര്‍ക്കും, ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് പ്രദേശത്തുകാര്‍ക്കും പ്രമേഹം വരാം. പ്രായപൂര്‍ത്തിയായ പലര്‍ക്കും ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടുന്നതിന് മുമ്പ് തന്നെ പ്രമേഹമുണ്ടാകാം. റിസ്‌ക് ഫാക്ടേര്‍സ് എന്നറിയപ്പെടുന്ന വിവിധ കാരണങ്ങള്‍ പ്രമേഹത്തിന് കാരണമായേക്കാം. 

ടൈപ്പ് 2 ഡയബറ്റിസിന്റെ റിസ്‌ക് ഫാക്ടറുകള്‍

പ്രായം. സാധാരണയായി 45 വയസന് മീതെയുളളവരിലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടുവരുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹം വരാനുളള സാധ്യതയും കൂടുതലാണ്. 

പൊണ്ണത്തടി. ടൈപ്പ് 2 ഡയബറ്റിസുള്ള 80 ശതമാനത്തിലധികം പേരും അമിതഭാരമുള്ളവരാണ്. ഭാരം കൂടുന്നതിനനുസരിച്ച് പ്രമേഹം വരാനുള്ള സാധ്യതയും കൂടും. 

പ്രമേഹത്തിന്റെ കുടുംബ പാരമ്പര്യം. അടുത്ത കുടുംബാംഗങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യതയേറെയാണ്. കുടുംബ പാരമ്പര്യം കൂടുന്നതിനനുസരിച്ച് രോഗസാധ്യതയും കൂടും. 

ശാരീരികമായ നിഷ്‌ക്രിയത്വം. ശാരീരികമായി സജീവമല്ലാത്തവര്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത ഏറെയാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്

ബലഹീനമായ ഗഌക്കോസ് ടോളറന്‍സ് ( ഐ.ജി. എല്‍)

ആരോഗ്യമുള്ള ഒരാളുടെ രക്തത്തിലെ ഗഌക്കോസിന്റെ അളവ് സാധാരണ 70- 100 എം.ജി ആയിരിക്കും. ബലഹീനമായ ഗഌക്കോസ് ടോളറന്‍സ് ( ഐ.ജി. എല്‍) എന്നത് സാധാരണത്തേതിലും ഉയര്‍ന്നതും എന്നാല്‍ പ്രമേഹം എന്ന് പറയാന്‍ പറ്റാത്തതുമായ അവസ്ഥയാണ്. 

വര്‍ഗം, വംശം എന്നിവയും പ്രമേഹം വരാനുള്ള സാധ്യത നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. പസഫിക് ദീപുകള്‍, അമേരിക്കന്‍ ഇന്ത്യക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് രോഗസാധ്യതയേറെയാണ്. 

ഗര്‍ഭ സമയത്തെ പ്രമേഹം. ഗര്‍ഭസമയത്ത് പ്രമേഹമുണ്ടായവര്‍ക്കും 4 കിലോവില്‍ കൂടിയ ഭാരമുള്ള കുട്ടിയെ പ്രസവിച്ചവര്‍ക്കും പില്‍കാലത്ത് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. 

അമിതമായ ദാഹവും വായ വരളലും, ഇടക്കിടക്ക് മൂത്രമൊഴിക്കല്‍, അമിതമായ ക്ഷീണം, ഊര്‍ജമില്ലായ്മ, സാവധാനം ഉണങ്ങുന്ന മുറിവുകള്‍ , ഇടവിട്ട് അണുബാധ, കാഴ്ച മങ്ങല്‍ മുതലായവ ടൈപ്പ് 2 ഡയബറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്. 

ടൈപ്പ് 2 ഡയബറ്റിസില്‍ കാണുന്ന സാധാരണ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. പലപ്പോഴും ഇത് ക്രമേണയാണ് ബാധിക്കുന്നത് എന്നതിനാല്‍ കണ്ടുപിടിക്കുവാന്‍ പ്രയാസമാകും. എന്നല്ല ടൈപ്പ് 2 ഡയബറ്റിസ് ഉള്ള പലര്‍ക്കും പ്രമേഹത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായെന്നും വരില്ല. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായ ശേഷമാണ് ഇത്തരം കേസുകള്‍ തിരിച്ചറിയുന്നത്. പ്രമേഹമുണ്ടെന്ന് സംശയിക്കുന്നവരോ രോഗം വരാനുള്ള ഉയര്‍ന്ന റിസ്‌ക് ഉള്ളവരോ ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുന്നത് അഭികാമ്യമാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രമേഹമുണ്ടോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്. 

രക്തത്തിലെ ഗഌക്കോസ് നിയന്ത്രിക്കുന്നതിന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ ( എ. ഡി. എ) നിശ്ചയിക്കുന്ന തോത് താഴെ പറയുന്നതാണ്. ബോധവല്‍ക്കരണ രംഗത്ത് ഈ മാനദണ്ഡങ്ങള്‍ വഴികാട്ടിയായി സ്വീകരിക്കാം. 

ഭക്ഷണത്തിന് മുമ്പ് - 90- 130 എം.ജി
ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 180 എം.ജിയില്‍ താഴെ 
ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് 100- 140 എം.ജി
എച്ച് ബി എ വണ്‍സി . 7 ശതമാനത്തില്‍ താഴെ 
ഗ്‌ളിക്കേറ്റഡ് ഹീമോ ഗ്‌ളോബിന്‍ ടെസ്റ്റ് ( എച്ച് ബി എ വണ്‍സി )
എച്ച് ബി എ വണ്‍സി എന്നത് മൂന്ന് മാസത്തെ രക്തത്തിലെ ശരാശരി ഗഌക്കോസിന്റെ അളവ് അറിയുന്നതിനുള്ള പരിശോധനയാണ്. 
എച്ച് ബി എ വണ്‍സി നിങ്ങളുടെ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ പ്രവചിക്കുവാന്‍ സഹായകമാകും. എച്ച് ബി എ വണ്‍സി ഉയരുന്നതിനനുസരിച്ച് പ്രമേഹ സാധ്യതയും കൂടും. എച്ച് ബി എ വണ്‍സി . 7 ശതമാനത്തില്‍ താഴെയായിരിക്കണം. 

പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍ 

രക്തത്തിലെ ഗഌക്കോസിന്റെ അളവ് കണിശമായും നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആവശ്യമുള്ള സങ്കീര്‍ണമായതും ആജീവനാന്തം നിലനില്‍ക്കുന്നതുമായ ഒരു രോഗമാണ് പ്രമേഹം. ശരിയായ നിയന്ത്രണത്തിന്റെ അഭാവത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരം നശിക്കുവാനും കാരണമാകും. കണിശമായ നിയന്ത്രണങ്ങള്‍ക്ക് ഇത്തരം സങ്കീര്‍ണതകള്‍ തടയുവാനോ താമസിപ്പിക്കുവാനോ കഴിയും. 

ഹൃദ്രോഗം. സര്‍വസാധാരണമായ ഫലങ്ങളാണ് ഹൃദയാഘാതം, ഹൃദയം തകരല്‍ തുടങ്ങിയവ. ഹൃദ്രോഗമാണ് പ്രമേഹ രോഗികളില്‍ ഏറ്റവും കൂടിയ മരണ കാരണം.

കിഡ്‌നി രോഗങ്ങള്‍. പ്രമേഹം ബാധിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. രക്ത സമ്മര്‍ദ്ധവും രക്തത്തിലെ പഞ്ചസാരയുടെ അളവും കണിശമായി നിയന്ത്രിക്കുന്നതിലും ഇത് താമസിപ്പിക്കേുവാന്‍ കഴിയും. 

ഞരമ്പ് രോഗങ്ങള്‍. പ്രമേഹം കാരണം ഞരമ്പിന് തകരാറുവരുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളാണിത്. പാദത്തില്‍ മരവിപ്പും തൊടുന്നത് അറിയാതിരിക്കുന്നതുമാണ് ഏറ്റവും സര്‍വസാധാരണമായ ലക്ഷണം. ഡയബറ്റിക് ന്യൂറോപ്പതി കാലില്‍ അള്‍സര്‍ വരുന്നതിനും കാല്‍ മുറിച്ചുമാറ്റുന്നതിനും വരെ കാരണമാകാം. 

കണ്ണുരോഗം. പ്രമേഹം കാരണം കണ്ണിന്റെ റെറ്റിനക്ക് തകരാറ് സംഭവിക്കുന്ന രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. അന്ധതക്കുള്ള ഒരു പ്രധാന കാരണമാണ് പ്രമേഹം. 

പ്രമേഹം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗമാണ്. എന്നാല്‍ അത് നിയന്ത്രിക്കുന്നത് ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുവാന്‍ സഹായിക്കും. 

പ്രമേഹം പ്രതിരോധിക്കാം 

പ്രമേഹ രോഗികളുടെ എണ്ണം പകര്‍ച്ചവ്യാധി പോലെ പെരുകുകയാണ്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് അസോസിയേഷന്റെ കണക്കനുസരിച്ച് ആഗോളാടിസ്ഥാനത്തില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പ്രമേഹരോഗികളുടെ എണ്ണം 500 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മിക്ക കേസുകളിലും പ്രമേഹം പ്രതിരോധിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണ രീതി, കായിക വ്യായാമങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങി ജീവിത ശൈലി മാറ്റുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. അമേരിക്കയില്‍ നടന്ന ഒരു പ്രധാന പഠനമനുസരിച്ച് പ്രമേഹ പ്രതിരോധ നടപടികള്‍ ഫലം കാണുന്നുണ്ട്. കായിക വ്യായാമങ്ങള്‍ വര്‍ദ്ധിപ്പിക്കുതും ഭക്ഷണം ക്രമീകരിക്കുന്നതും ശരീര ഭാരം കുറക്കുന്നതും ടൈപ് ബി ഡയബറ്റിസ് 58 ശതമാനത്തോളം കുറക്കാന്‍ സഹായകമാണ്. ഇത്തരം നടപടികളുടെ പ്രയോജനം 20 വര്‍ഷത്തോളം തുടരുമെന്നാണ് ഒരു തുടര്‍ പഠനം തെളിയിക്കുന്നത്. 

കായിക വ്യായാമങ്ങളും ശരീരഭാരം നിയന്ത്രിക്കുന്നതുമാണ് പ്രമേഹം പ്രതിരോധിക്കുന്നതിന്റെ ശരിയായ അടിസ്ഥാനം. പ്രമേഹത്തിന്റെ അപകടങ്ങളെക്കുറിച്ച സ്വകാര്വവും പൊതുവുമായ ബോധവല്‍ക്കരണ പരിപാടികള്‍ പ്രമേഹം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന നടപടിയാണ്. 

പൊണ്ണത്തടി ബോഡി മാസ് ഇന്‍ഡക്‌സ് എന്ന രീതിയിലാണ് നിശ്ചയിക്കുന്നത്. കിലോഗ്രാമിലുള്ള ഭാരത്തെ ചതുരശ്ര മീറ്റര്‍ കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് 25 നും 29.9 നും ഇടയിലുള്ളവര്‍ അമിതഭാരമുള്ളവരായും ബോഡി മാസ് ഇന്‍ഡക്‌സ് മുപ്പതിന് മീതെയുളളവര്‍ പൊണ്ണത്തടിയുളളവരായുമാണ് കണക്കാക്കുന്നത്. അമിതഭാരം പലപ്പോഴും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ള 80 ശതമാനം ആളുകളും ഒന്നുകില്‍ അമിത ഭാരമുള്ളവരോ അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണ്. ടൈപ്പ് 2 പ്രമേഹം പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടതാണ്. 

നല്ല ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, മൊത്തത്തിലുള്ള ധാന്യങ്ങള്‍ എന്നിവ തെരഞ്ഞെടുക്കുക.പഞ്ചസാര കുറച്ച് ചേര്‍ത്ത ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ആഹാര പദാര്‍ഥങ്ങള്‍ തെരഞ്ഞെടുക്കുകയും കൊഴുപ്പിനാല്‍ സമ്പുഷ്ടമായവ പരിമിതപ്പെടുത്തുകയും ചെയ്യുക. എന്റെ പിരമിഡ് / എന്റെ പഌന്‍ തുടങ്ങിയ ഭക്ഷ്യ ഗൈഡുകള്‍ ഉപയോഗിക്കുക. ഭക്ഷ്യ സാധനങ്ങളുടെ പോഷകങ്ങള്‍ സംബന്ധിച്ച ലാബലുകള്‍ പരിശോധിക്കുക. കൊഴുപ്പ് വ്യാപിക്കുന്നത് ഒഴിവാക്കുക. പൂര്‍ണമായോ ഭാഗികമായോ അബ്ജീകരണം ചെയ്ത എണ്ണ കുറഞ്ഞ അളവില്‍ ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പിന്റെ അംശം കുറക്കുക. പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതിന്റെ അളവും വലുപ്പവും വീക്ഷിക്കുക മുതലായവ പ്രമേഹ പരിചരണത്തില്‍ പ്രധാനമാണ്. 

സജീവമായ ജീവിത രീതി ടൈപ് 2 പ്രമേഹം പ്രതിരോധിക്കുന്നതിന് അനുപേക്ഷ്യമാണ്. സ്ഥിരമായി ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നത് കലോറികള്‍ കരിക്കുവാനും ഇന്‍സുലിന്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും ഭാരം കുറക്കുവാനും ശരീരത്തെ സഹായിക്കുന്നു. ശാരീരിക വ്യായാമം പെട്ടെന്ന് ഭാരം കുറക്കുവാന്‍ കാര്യമായി സഹായിച്ചേക്കില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരം നിയന്ത്രിക്കുന്നതിന് സഹായകമാകും. 

ആഴ്ചയില്‍ നാലോ അഞ്ചോദിവസം അരമണിക്കൂര്‍ മുതല്‍ 45 മിനിറ്റ് വരെ നടക്കുക, അല്ലെങ്കില്‍ മിതമായ കായികാഭ്യാസങ്ങള്‍ ചെയ്യുക എന്നിവ ശാരീരികാരോഗ്യം മെച്ചപ്പെടുത്തും. 

പ്രമേഹം പ്രാഥമികമായി പ്രതിരോധിക്കല്‍

പ്രമേഹം വരാന്‍ സാധ്യതയുള്ളവരെ തിരിച്ചറിയുകയാണ് പ്രമേഹം പ്രാഥമികമായി പ്രതിരോധിക്കാന്‍ വേണ്ടത്. പ്രമേഹ പരിചരണവും അതുമൂലമുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ചികില്‍സയും ഇതിനാവശ്യമാണ്. 

ടൈപ് 1 പ്രമേഹം പ്രതിരോധിക്കാനാവുമെന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ടൈപ് 2 പ്രമേഹം നിയന്ത്രിക്കാമെന്നത് സുവിദിതമാണ്. 

ശരീര ഭാരം കുറക്കുവാന്‍ ലക്ഷ്യം വെക്കുന്ന ജീവിത ശൈലി മാറ്റുകയും കായികാഭ്യാസങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ടൈപ് 2 പ്രമേഹം പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങള്‍. ഈ പ്രതിരോധ നടപടികള്‍ ടൈപ് 2 പ്രമേഹം നിയന്ത്രിക്കുവാന്‍ മാത്രമല്ല ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം എന്നിവ നിയന്ത്രിക്കുവാനും സഹായിക്കുന്നു. 

പൊണ്ണത്തടി, പ്രമേഹം എന്നിവയുടെ വേഗം കുറക്കുവാനും നിയന്ത്രിക്കുവാനും സാധ്യമാണ്. അത് ചെയ്യുവാനുള്ള സമയം ഇതാണ്. നല്ല ആരോഗ്യത്തിന്റെ സന്തുലനാവസ്ഥക്ക് ഭക്ഷണം ആസൂത്രണം ചെയ്യുക. നമ്മുടെ ആഹാരം പച്ചക്കറികളും ഇലകളും ധാരാളമടങ്ങിയതും ശരീരത്തിന് അനുഗുണമായതുമാവുക എന്നതാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും അവനവന്റെ ശാരീരിക പ്രകൃതിയും കായികവ്യായാമങ്ങളും പരിഗണിച്ചുള്ള ഭക്ഷണക്രമമാണ് തെരഞ്ഞെടുക്കേണ്ടത്. 

Releated Stories