logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പുതു യുഗ നാളിനെ വരവേല്‍ക്കാന്‍

img

കുഞ്ഞബ്ദുല്ല ചാലപ്പുറം (ജി പി)

മുത്തുകള്‍ വിളയും തീരത്തീന്തമരത്തിലിരിയ്ക്കും പൈങ്കിളിയെ
ചിത്തമുണര്‍ന്നീ ഖത്തര്‍ നാടിന്‍ മദുഹുകളൊന്നു മൊഴിഞ്ഞാട്ടെ
മാനവികതയുടെ കൊടിയടയാളം ഉയരുകയാണിന്നീ മണ്ണില്‍ 
ആധുനികതയുടെ വിളികേട്ടുണരുകയാണി ബുര്‍ജുകളീ വിണ്ണില്‍ 

ഉത്തമ പൗര സമൂഹ വിചാരം ഊട്ടി വളര്‍ത്തും ഗേഹങ്ങള്‍ 
പത്തരമാറ്റില്‍ കത്തി തെളിയുകയാണീ നാടിന്‍ നയനങ്ങള്‍ 
യുവ ചേതനയുടെ വീര്യം ചിറകു വിടര്‍ത്തിയ കളി മൈതാനങ്ങള്‍ 
നവ ലോകത്തിനു ആത്മാവായി വളരുന്നവരുടെ സ്വപ്നങ്ങള്‍ 

കാലത്തിന്‍ കയ്യൊപ്പുകളെഴുതാന്‍ ഖത്തരി മനസ്സുകള്‍ വളരുന്നു
ലോകത്തിന്‍ നെറുകയിലിരുന്നീ ചന്ദ്രിക പുഞ്ചിരി തൂകുന്നു
സംസ്‌കാരത്തിന്‍ സമ്പന്നതയില്‍ അറബിക്കടലല പതയുന്നു
സാഹോദര്യം നട്ടു വളര്‍ത്തി ഭരണ രഥം കഥയെഴുതുന്നു

ശാന്തി സമാധാനത്തിന്‍ വാഹകരാകാന്‍ വേദികളുയരട്ടെ
സാന്ത്വനമാകും കൈകളില്‍ അല്ലാഹ് കാരുണ്യങ്ങള്‍ ചൊരിയട്ടെ
പുതുയുഗനാളിനെ വരവേല്‍ക്കാനായ് ഖത്തര്‍ നാടിതു വളരട്ടെ
മദുഹുകളെണ്ണി പാടിയ കിളിയുടെ ഖത്തര്‍ നാട് ജയിക്കട്ടെ

Releated Stories