logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തര്‍ പ്രതീക്ഷയോടെ മുന്നോട്ട്

img

അമാനുല്ല വടക്കാങ്ങര

2013 ഖത്തറിനെ സംബന്ധിച്ചിത്തോളം സംഭവ ബഹുലമായിരുന്നു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലൊക്കെ ആയൂസാവഹമായ പുരോഗതി കൈമുതലാക്കി ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്കുള്ള ജൈത്രയാത്ര തുടരുമ്പോള്‍ ഖത്തറിന്റെ വികസന മാതൃക ലോകമെമ്പാടും പ്രസംസിക്കപ്പെടുകയാണ്. 

ഒരു രാജ്യത്തിന്റെ പുരോഗതിയുടെ ശരിയായ അളവുകോല്‍ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളാണെന്ന തിരിച്ചറിവാണ് ഖത്തറിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകനാഗരിക ചരിത്രത്തില്‍ സ്വന്തമായ സ്ഥാനം അടയാളപ്പെടുത്തിയ ഖത്തറിന്റെ വിദ്യാഭ്യാസ വിപ്ലവം ഏറെ വിസ്മയകരമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ രാജ്യം അതിന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. ഓരോ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതോടൊപ്പം ലോകോത്തര സര്‍വകലാശാലകളിലും പഠന കേന്ദ്രങ്ങളിലും അതിനൂതനങ്ങളായ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്ന ഖത്തര്‍ ഫൗണ്ടേഷന്റെ മാതൃകാപരമായ ഇടപെടലുകള്‍ എത്ര പ്രശംസിച്ചാലും മതിയാവില്ല. പൗരന്‍മാരുടെ സാംസ്‌കാരിക വ്യക്തിത്വവും പുരോഗമന കാഴ്ചപ്പാടുകളും നിര്‍ണയിക്കുന്നതിലുള്ള വിദ്യാഭ്യാസ മേഖലയുടെ പങ്കാണ് ഇവിടെ അടിവരയിടപ്പെടുന്നത്. 

ഗല്‍ഫ് മേഖലയില്‍ പുതിയ കീഴ്‌വഴക്കത്തിന് തുടക്കമിട്ട് തികച്ചുംമാതൃകാപരമായി പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അധികാരം കൈമാറിയത് ചരിത്രത്തില്‍ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പിതാവിന്റെ പാതയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് പ്രതീക്ഷ. 
. 2013 ലെ വ്യക്തിത്വമായി പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫ തെരഞ്ഞെടുക്കപ്പെട്ടതും 2013 ലെ സന്തോഷ വാര്‍ത്തയാണ്. 

ഖത്തര്‍ സമഗ്രമായ പുരോഗതിയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അസൂയാവഹമായ നീക്കങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ,സാമൂഹ്യ സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി മാതൃകാപരമാണ്. ഒരു കാലത്ത് കടലില്‍ നിന്നും മുത്തുകള്‍ ശേഖരിച്ചും മല്‍സ്യ ബന്ധനം നടത്തിയും ഉപജീവനം കണ്ടെത്തിയിരുന്ന ഖത്തരികള്‍ ഇന്ന് പ്രഫഷണല്‍ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ആരുടേയും പിന്നിലല്ല. അത്യാധുനിക സംവിധാനങ്ങളോടെയുള്ള പെട്രോള്‍ ഉല്‍പാദനവും ഗ്യാസ് ഉല്‍പാദന വിപണന രംഗങ്ങളിലെ കുതിച്ചുചാട്ടവും രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റികഴിഞ്ഞു. 

വിദ്യാഭ്യാസ ഉച്ചകോടി, ആരോഗ്യ ഉച്ചകോടി, പെട്രോളിയം കോണ്‍ഗ്രസ്, പരിസ്ഥിതി സമ്മേളനം തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയായ ഖത്തര്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറുമ്പോള്‍ പ്രവാസി സമൂഹവും അവരുടെ ക്രിയാത്മകമായ പങ്കാളിത്തമാണ് വഹിക്കുന്നത്. . 

കലാകായികരംഗത്ത് രാജ്യം ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. അന്താരാഷ്ട്ര പ്രാധാന്യമുളള വിവിധ കായികമാമാങ്കങ്ങളില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഖത്തര്‍ ഒട്ടേറെ കായികമല്‍സരങ്ങള്‍ക്ക് വേദിയൊരുക്കി കഴിഞ്ഞു. കായിക രംഗത്തെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി വര്‍ഷം തോറും ഫെബ്രുവരി മാസത്തെ രണ്ടാമത്തെ ചൊവ്വാഴ്ച നിശ്ചയിക്കുക വഴി സിവദേശികളേയും വിദേശികളേയും ഒരേ പോലെ സജീവമാക്കുകയാണ്. 2022 ലെ ലോക കപ്പ് വേദി ലഭിച്ചതിനാല്‍ വികസന പ്രവര്‍ത്തനനങ്ങളുടെ കുതിച്ചുചാട്ടത്തിനു തന്നെയാവും വരുന്ന വര്‍ഷങ്ങളില്‍ ഖത്തര്‍ സാക്ഷ്യം വഹിക്കുക. ചുരുങ്ങിയത് നൂറു ബില്യന്‍ ഡോളറോളം മുതല്‍മുടക്ക് ഈ കൊച്ചു രാജ്യത്തേക്കു വരുമെന്നാണ് പ്രതീക്ഷ. അതിന്റെ നേട്ടങ്ങള്‍ സാധാരണ തൊഴിലാളികള്‍ക്കു മുതല്‍ വന്‍കിട ബിസിനസ്സുകാര്‍ക്കു വരെ ലഭിക്കും. തൊഴില്‍ സാധ്യതകളും വാണിജ്യസാധ്യതകളും വര്‍ദ്ദിക്കുമെന്നതിനാല്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ പ്രതീക്ഷകള്‍ക്കും നിറം വെക്കുന്നു. 
അരങ്ങുകള്‍ ഒരുങ്ങുകയാണ്. 8 വര്‍ഷത്തേക്കുള്ള ഒരേ ലക്ഷ്യത്തോടെയുള്ള ഒരു യാത്രയുടെ ആരംഭം. ഗള്‍ഫ് എന്ന ദേശത്തിന്റെ ചരിത്രം തന്നെ 2022ലെ ലോകകപ്പ് മാറ്റിയെഴുതുമെന്നത് തീര്‍ച്ച. കാരണം, സ്വന്തം സ്വപ്‌നങ്ങളുടെ മനോഹാരിതയില്‍ വിശ്വസിക്കുന്നവര്‍ക്കായാണ് വരുംകാലം എല്ലാം കാത്തുവെക്കുന്നത്. 

സ്വകാര്യവല്‍ക്കരണമാണ് ഗവണ്‍മെന്റിന്റെ ശ്രദ്ദേയമായ മറ്റൊരു നേട്ടം. രാജ്യപുരോഗതിയും പ്രജാക്ഷേമവും കണക്കിലെടുത്ത് സ്വകാര്യവല്‍ക്കരണ പ്രക്രിയക്ക് ആക്കം കൂട്ടുന്ന നടപടികള്‍ പുരോഗമിച്ച് വരുന്നു. നിക്ഷേപ സൗഹൃദ രാജ്യമെന്ന ഖ്യാതി നേടിയ ഖത്തര്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള നിരവധി സംരംഭകരെയാണ് ആകര്‍ഷിക്കുന്നത്. വാര്‍ത്താ വിനിമയ രംഗങ്ങളിലും രാജ്യം അതിവേഗം മുന്നേറുകയാണ്. ഖത്തറിന്റെ സാറ്റലൈറ്റ് ചാനലായ അല്‍ ജസീറ ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ പ്രകോപിതരായി രംഗത്തുവന്നിട്ടും അല്‍ ജസീറ തലയുയര്‍ത്തി നില്‍ക്കുന്നത് സത്യത്തോടുള്ള പ്രതിബദ്ധതയുടേയും പത്ര സ്വാതന്ത്രത്തിന്റേയും മറവിലാണ് എന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യരംഗത്തെ പുരോഗതി എടുത്ത് പറയത്തക്കതാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മഹത്തായ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 

ടൂറിസം മേഖലയിലും കാര്യമായ ഉണര്‍വിന് സാക്ഷ്യം വഹിക്കുകയാണ് ഖത്തര്‍. ടൂറിസം പ്രോല്‍സാഹിപ്പിക്കാനും ബിസിനസ് മേഖലക്ക് ഉണര്‍വേകാനും ലക്ഷ്യമിട്ട് ഖത്തര്‍ ടൂറിസം അതോറിറ്റിയും എക്‌സിബിഷന്‍ സെന്ററും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ലോകോത്തരങ്ങളായ ഹോട്ടല്‍ ശൃഖലകള്‍ ഖത്തറില്‍ ഉയര്‍ന്നുവരുന്നതോടൊപ്പം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ സംവിധാനങ്ങളും ഇവിടെ തയ്യാറായി വരുന്നുണ്ട്. പ്രകൃതി സൗന്ദര്യവും വിനോദത്തിനുപകരിക്കുന്ന പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും ഖത്തറിനെ ടൂറിസ്റ്റ് പ്രാധാന്യമേഖലയായി മാറ്റുന്നു. ലോകോത്തരമായ ഇസ്‌ലാമിക് മ്യൂസിയം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഗള്‍ഫ് മേഖലയിലെ വിശാലമായ ഗോള്‍ഫ് കളിസ്ഥലവും ഖത്തറിലാണെന്നത് പാശ്ചാത്യരായ നിരവധി സന്ദര്‍ശകരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമാകാറുണ്ട്. വര്‍ഷം തോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. 
ഇപ്പോള്‍ തന്നെ നിത്യവും അയ്യായിരത്തിലധികം വിദേശികള്‍ പുതുതായി ഖത്തറിലെത്തുന്നുണ്ടെന്നാണ് കണക്ക്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ വിദേശികളുടെ ഒഴുക്കിന്റെ വേഗതയും കൂടാനാണ് സാധ്യത. മെട്രോ റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച എയര്‍പോര്‍ട്ട് ഹമദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. ലോകോത്തരങ്ങളായ സൗകര്യങ്ങളും സംവിധാനങ്ങളും രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള കുതിച്ച് ചാട്ടത്തിന് ആക്കം കൂട്ടുമ്പോള്‍ നാട്ടുകാരും പ്രവാസി സമൂഹവും ഒരു പോലെ സന്തോഷത്തിലാണ്. 

രാജ്യത്തെ മുഴുവന്‍ ആളുകളുടേയും വൈകാരിക പങ്കാളിത്തത്തോടെ നടക്കുന്ന ദേശീയ ദിനാഘോഷവം ഖത്തറിന്റെ അഭിമാനകരമയ യാത്രയിലെ മറ്റൊരു തിലകക്കുറിയാണ്. പുതിയ വര്‍ഷത്തിന്റെ അരുണോദയത്തിനായി പുത്തന്‍ പ്രതീക്ഷകളും പ്രത്യാശകളുമായി കാത്തിരിക്കുന്ന ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം പ്രവാസി സമൂഹവും പങ്കുചേരുന്നുവെന്നതാണ് ഈ ധന്യമുഹൂര്‍ത്തത്തെ കൂടുതല്‍ സവിശേഷമാക്കുന്നത്. 
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അന്താരാഷ്ട്ര പ്രാധാന്യമുളള കേസുകളുടെ മാധ്യസ്ഥ ശ്രമങ്ങലിലെ ക്രിയാത്മകമായ ഇടപെടലുകളും ഖത്തറിന്റെ ചരിത്രത്തില്‍ പോയവര്‍ഷവും തിളങ്ങി നിന്നതാണ്. 
ചുരുക്കത്തില്‍ 2013 വിട വാങ്ങുമ്പോള്‍ ഖത്തറിനെ സംബന്ധിച്ചിത്തോളം ഓര്‍മിക്കാനും അഭിമാനിക്കാനും ഏറെ വകയുണ്ട്. 

Releated Stories