logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പാഠപുസ്തകം പോലെ ഒരു ചലചിത്രം

img

അമാനുല്ല വടക്കാങ്ങര

മലയാളത്തിലെ നവാഗത സംവിധായകന്‍ സിദ്ധീഖ് ചേന്ദമംഗല്ലൂരിന്റെ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രം കണ്ടപ്പോള്‍ ആദ്യം മനസില്‍ തോന്നിയ വികാരമിതാണ്. പാഠ പുസ്തകം പോലെ ഒരു ചലചിത്രം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെന്ന പോലെ സമൂഹത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന മനോഹരമായ ഒരു ചിത്രം. കലയുടെ സാമൂഹ്യ ധര്‍മവും പ്രസക്തിയും അടിവരയിടുന്ന ഈ സംരംഭം സമകാലിക കേരളീയ സമൂഹത്തിലെ അനാരോഗ്യകരമായ ചില പ്രവണതകളെ അനാവരണം ചെയ്യുന്നതോടൊപ്പം കുട്ടികളുടെ വികാര വിചാരങ്ങളും അഭിരുചിയും കഴിവുകളുമൊന്നും പരിഗണിക്കാതെ സോഷ്യല്‍ സ്റ്റാറ്റസിന്റേയും ദുരഭിമാനത്തിന്റേയും പൊങ്ങച്ചത്തിന്റേയും പിന്നാലെ പായുന്ന രക്ഷിതാക്കള്‍ക്ക് ശക്തമായ താക്കീതു നല്‍കിയും ശ്രദ്ധേയമാകുന്നു. 


നമ്മുടെ കുട്ടികള്‍ പണം കൊടുത്തു വാങ്ങുന്ന യന്ത്രങ്ങളല്ല. ഓരോരുത്തര്‍ക്കും വിവിധങ്ങളായ കഴിവുകളും അഭിരുചിയുമാണ് സ്രഷ്ടാവ് നല്‍കിയിരിക്കുന്നത്. ഈ കഴിവുകള്‍ പരിഗണിക്കാതെയുള്ള പഠനവും ജോലിയും സൃഷ്ടിക്കുന്ന അതിഗുരുതരമായ മാനസിക പ്രതിസന്ധിയുടേയും പ്രത്യാഘാതങ്ങളുടേയും നേര്‍ രേഖയാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളീയ സമൂഹത്തില്‍ രക്ഷിതാക്കളുടെ വിദ്യാഭ്യാസ പ്രബുദ്ധതയും കാഴ്ചപ്പാടുകളുമൊക്കെ കാര്യമായി മാറിയിട്ടുണ്ടെങ്കിലും കുട്ടികളുടെ സര്‍ഗവാസനകളും കഴിവുകളും വേണ്ട പോലെ പരിഗണിക്കുവാന്‍ അഭ്യസ്തവിദ്യര്‍ പോലും തയ്യാറാവുന്നില്ല. പല പ്രൊഫഷനുകളെ കുറിച്ചും വികലമായ ധാരണകള്‍ വെച്ചു പുലര്‍ത്തുന്ന രക്ഷിതാക്കള്‍ കഴിവുകളും അഭിരുചിയുമൊന്നും പരിഗണിക്കാതെ കുട്ടികെള ഡോക്ടറും എഞ്ചിനീയറുമൊക്കെ ആക്കി മാറ്റുവാന്‍ പെടാ പാടുപെടുമ്പോള്‍ കുട്ടിക്കാലവും കൗമാരവുമൊക്കെ അവര്‍ക്ക് ആസ്വദിക്കാനാവാതെ പോവുകയും ജീവിതം തന്നെ ഒരു ഭാരമായി തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് സംജാതമാവുന്നത്. പുക്കളോടും പുത്തുമ്പികളോടും കിന്നാരം പറഞ്ഞ്, പുഴയിലും കുളത്തിലും ചാടി ക്കുളിച്ച് , കൂട്ടുകാരോടൊത്ത് ഓടി ക്കളിച്ചാസ്വദിക്കേണ്ട കുട്ടികള്‍ നിരന്തരം പാഠ പുസ്തകങ്ങളും ട്യൂഷനുകളുമായി മല്ലിടുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത സുവര്‍ണകാലമാണ് അവര്‍ക്ക് നഷ്ടമാകുന്നത്. മാനസിക സമ്മര്‍ദ്ധങ്ങളും പിരിമുറുക്കങ്ങളും അവരുടെ പ്രതിഭയുടെ പ്രകാശത്തെ കെടുത്തി കളയുകയും ജീവിതത്തിലുള്ള ആവേശം തന്നെ ഇല്ലാതാവുകയുമാണ് ചെയ്യുന്നത്. 
ഉയര്‍ന്ന ഫീസ് വാങ്ങുന്ന സ്ഥാപനങ്ങള്‍ പലപ്പോഴും കുട്ടികളുടെ സര്‍ഗസഞ്ചാരത്തിന് പരിധികള്‍ നിശ്ചയിക്കുകയും കുട്ടികളെ കേവലം പുസ്തക പുഴുക്കളാക്കി മാറ്റുകയുമാണ് ചെയ്യുന്നതെന്ന വ്യക്തമായ ബോധ്യം ചിത്രത്തിലുടനീളം നിഴലിക്കുന്നു. സ്‌ക്കൂള്‍ കെട്ടിടത്തിന്റെ പ്രൗഡിയോ , മുന്തിയ യൂണിഫോമുകളോ ഗതാഗത സൗകര്യങ്ങളോ ഓന്നുമല്ല വിദ്യാര്‍ഥികളുടെ മാനസികവും വൈകാരികവും ബുദ്ധിപരവുമായ വളര്‍ച്ചക്കനുഗുണമായ സാമൂഹ്യ പരിസരമാണ് പ്രധാനമെന്ന് ചിത്രം അടിവരയിടുന്നു. 

malavikaക്രിയാത്മകത ബുദ്ധിയുള്ള മനുഷ്യന്റെ സവിശേഷതയാണ്. കുറഞ്ഞ പരിശീലനം നല്‍കിയാല്‍ ഏത് നിലവാരത്തിലുള്ളവരേയും ക്രിയാത്മകരാക്കാന്‍ കഴിയും. കുട്ടികളുടെ വളര്‍ച്ചാവികാസത്തില്‍ ക്രിയാത്മകതയും മോട്ടിവേഷനും ഒരു പോലെപ്രധാനമാണെന്നും അവ പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുകയെന്നും രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ മനസിലാക്കണം. അതുപക്ഷേ പാഠ പുസ്തകങ്ങളുമായി മല്ലിടുന്നതിനിടയില്‍ വറ്റി വരണ്ട് പോയാല്‍ നാം ആരെയാണ് കുറ്റം പറയുക. 

പാഠ്യക്രമം വിദ്യാര്‍ഥികളുടെ ക്രിയാത്മകതയെ ഉത്തേജിപ്പിക്കാന്‍ പര്യാപതമായ രീതിയില്‍ പുനക്രമീകരിക്കുകയും അധ്യാപക സമൂഹവും രക്ഷിതാക്കളും ആവശ്യമായ മോട്ടിവേഷന്‍ നല്‍കുകയും ചെയ്താല്‍ വിദ്യാര്‍ഥി സമൂഹത്തില്‍ വിപഌവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പറയുമ്പോഴും അതിനൊക്കെ നാം സന്നദ്ധമാണോ എന്ന ശക്തമായ ചോദ്യവും ചിത്രം ഉയര്‍ത്തുന്നുണ്ട്. നമ്മുടെ സര്‍ഗവ്യാപാരങ്ങള്‍ പുതുമയേറിയതും അനുയോജ്യമായതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതാവണം. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയായ നിലയില്‍ ആസ്വദിക്കുന്നവരാണ് നേരായ ഉത്തേജനം ലഭിച്ചവര്‍. ബന്ന ചേന്ദമംഗല്ലൂര്‍ അനശ്വരമാക്കിയ റഹ് മാന്‍ മാഷ് എന്ന കഥാപാത്രം ഇവ്വിഷയകമായി ഏറെ വാചാലമാകുന്നത്് സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 

ലോകത്ത് കാണുന്ന എല്ലാ പുരോഗതിയുടേയും പിന്നില്‍ മനുഷ്യ ബുദ്ധിയുടേയും ചിന്തയുടേയും ക്രിയാത്മകതയാണ്. ഓരോരുത്തരും മഹത്തായ ലക്ഷ്യം മുന്നില്‍ കാണുകയും ശരിയായ മാര്‍ഗം തെരഞ്ഞെടുത്ത് ക്രിയാത്മകരായി നിലകൊള്ളുകയും ചെയ്താല്‍ മാത്രമേ വിജയികളാവുകയുള്ളൂ. പക്ഷേ എല്ലാവരേയും അവരുടെ സര്‍ഗവാസനകള്‍ പരിഗണിച്ച്് അനുയോജ്യമായ വഴികളിലേക്ക് തിരിച്ചുവിടുവാന്‍ പോന്ന വിദ്യഭ്യാസ സംവിധാനമാണ് നമുക്ക് വേണ്ടത്. 


വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ ഏറ്റവും അനുഗുണമായ മേഖലയിലേക്ക് നയിക്കുക എന്നതു ഏറ്റവും പ്രധാനമാണെന്നും ഈ രംഗത്ത് കാണിക്കുന്ന അനാസ്ഥ കുട്ടികളുടെ മാത്രമല്ല സമൂഹത്തിന്റെ ഭാവിക്കും പ്രതികൂലമായിരിക്കുമെന്നും ചിത്രം ഓര്‍മപ്പെടുത്തുന്നു. 

ബുദ്ധിപരമായ കഴിവ്, വാസന, പ്രകൃതം തുടങ്ങി നിരവധി സംഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഓരോരുത്തര്‍ക്കും ഏത് രംഗമാണ് കൂടുതല്‍ യോജിച്ചതെന്ന് തീരുമാനിക്കേണ്ടത്. ഇതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കmalavikaള്‍ക്കും കാര്യമായ പങ്ക് വഹിക്കാനുണ്ട്. കലയും സാഹിത്യവും മാനവിക മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്നതും സമൂഹത്തില്‍ നന്‍മയുടെയും പ്രതീക്ഷയുടേയും കിരണങ്ങള്‍ പരത്തുന്നവയുമാകണമെന്ന് ചിത്രം സൂചിപ്പിക്കുന്നു.. കേവലം സൗന്ദര്യാസ്വാദനമെന്ന തലത്തില്‍ നിന്നും ഉയര്‍ന്ന് കലയെ മൂല്യവല്‍ക്കരിക്കുകയും സാമൂഹ്യ നന്‍മകളുടെ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് പ്രബുദ്ധ സമൂഹം കലയിലും കാണേണ്ടതെന്ന് ചിത്രം ഓര്‍മപ്പെടുത്തുന്നു. 


റീമ എന്ന പെണ്‍കുട്ടിയെ അവളുടെ അഭിരുചിക്ക് വിരുദ്ധമായി ഹൃദയത്തോട് ചേര്‍ത്ത് വെച്ച സ്‌ക്കൂളും അധ്യാപകരും കൂട്ടുകാരുമൊക്കെ മാറ്റി ഇംഗഌഷ് മീഡിയം സ്‌ക്കൂളിലേക്ക് മാറ്റുന്നതും അത് കുട്ടിയിലുണ്ടാക്കുന്ന മനോവ്യഥകളും സംഘര്‍ഷങ്ങളും ഇംഗഌഷ് മീഡിയം വിദ്യാഭ്യാസ സംവിധാനത്തിന്റെ പകിട്ടില്‍ ഭ്രമിച്ചുപോയ അമ്മയുടെ പങ്കപ്പാടുകളും അനിയന്ത്രിതമായ മാനസിക സമ്മര്‍ദ്ദം കുട്ടിയിലുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളും ഒടുവില്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന തിരിച്ചറിവുമാണ് ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും സമകാലിക വിദ്യാഭ്യാസ ക്രമത്തിലെ കാതലായ ചില പ്രശ്‌നങ്ങളും ചിത്രം വിശകലനത്തിന് സമര്‍പ്പിക്കുന്നു. 

കേരളത്തിലെ ഇംഗഌഷ് മീഡിയം ട്രെന്‍ഡും അതുയര്‍ത്തുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളും അത്ര പുതിയ പ്രമേയമല്ലെങ്കിലും സമകാലിക വിദ്യാഭ്യാസ ക്രമത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല മൗലിക ചേരുവകളും ചര്‍ച്ചക്ക് വെക്കുന്നുവെന്നതിനാല്‍ കുടുംബ സദസ്സുകളില്‍ ക്ര്ിയാത്മകമായ പല ആലോചനകള്‍ക്കും ഈ സംരംഭം വഴിവെക്കുമെന്നതില്‍ സംശയമില്ല. 

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം നേട്ിയ മാളവിക എന്ന ബാലികയാണ് ചിത്രത്തിലെ നായിക കഥാപാത്രമായ റീമയെ അവതരിപ്പിക്കുന്നത്. കഥയും കവിതയും മലയാള നോവലുകളുമെല്ലാം ആര്‍ത്തിയോടെ വായിക്കുകയും സ്വന്തം വികാര വിചാരങ്ങള്‍ കുത്തിക്കുറിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കയായ റീമയെ മാതൃഭാഷയുടെ കളിയരങ്ങായ മലയാളം സ്‌ക്കൂളില്‍ നിന്നും പ്രദേശത്തെ പ്രമുഖ ഇംഗഌഷ് സ്്ക്കൂളിലേക്ക്് മാറ്റുന്നതോടെയാണ് കഥയുടെ ഇതള്‍ വിടരുന്നത്. മലയാളഭാഷയുടെ മാധുര്യം നുകരാന്‍ കൊതിക്കുന്ന , അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ഒന്നടങ്കം ലാളനയും പ്രോല്‍സാഹനവും ആവോളം അനുഭവിച്ച റീമ ഇംഗഌഷ് മീഡിയം സ്‌ക്കൂളില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പീഡനങ്ങളും മനോ വ്യഥകളുമൊക്കെ തന്‍മയത്വത്തോടെ അവതരിപ്പിക്കുന്ന സംവിധാകന്‍ ഗൗരവതരമായ ചല ചോദ്യങ്ങളും രക്ഷിതാക്കളുടെ മുന്നില്‍ വെക്കുന്നു. നമ്മുടെ കുട്ടികള്‍ എന്താണ് പഠിക്കുന്നതെന്നോ എന്തിനാണ് പഠിക്കുന്നതെന്നോ രക്ഷിതാക്കള്‍ ചിന്തിക്കാറുണ്ടോ. കുട്ടികളുടെ കഴിവും അഭിരുചിയും താല്‍പര്യവും എപ്പോഴെങ്കിലും പരിഗണിക്കാറുണ്ടോ, ഇംഗഌഷ് മീഡിയം സ്‌ക്കൂളുകളുടെ ആഡംബര സൗകര്യങ്ങളും കെട്ടും മട്ടുമൊക്കെ നല്ലതാവാം. പക്ഷേ പലര്‍ക്കും മാതൃഭാഷയുടെ മണമില്ലാത്ത പടു കൂറ്റന്‍ കെട്ടിടങ്ങളോ മികച്ച യൂണിഫോമുകളോ മാനസിക നിര്‍വൃതി നല്‍കാറില്ലെന്ന് ഓര്‍ക്കാറുണ്ടോ. എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. ഏതെങ്കിലും പ്രത്യേക പ്രൊഫഷണുകള്‍ മാത്രം മഹത്വവല്‍ക്കരിക്കുന്ന ചിന്താഗതിയില്‍ നിന്നും സമൂഹം മാറാതിരുന്നാലുണ്ടാവുന്ന ദുരന്തം ചില്ലറയാവില്ല. അമ്മിഞ്ഞ പാലു പോലെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മാതൃഭാഷയില്‍ കഥയും കവിതയും നോലവുമെല്ലാം മതി വരുവോളം ആസ്വദിക്കുവാനും തന്റെ സര്‍ഗ വാസനകളെ പ്രകാശിപ്പിക്കുവാനും മലയാളം ബി. എ. പഠിക്കണമെന്നാഗ്രഹം പ്രകടിപ്പിക്കുന്ന റീമയും അതിനെ നിസ്സാരമായി കാണിക്കുന്ന റീമയുടെ അമ്മയും നമ്മുടെ ചുറ്റുപാടിന്റെ പ്രതീകമാണ്. എത്രയെത്ര സര്‍ഗ പ്രതിഭകളാണ് ഇത്തരം വിവര ദോഷികളായ രക്ഷിതാക്കളുടെ പിടി വാശിയില്‍ നമുക്ക് നഷ്ടപ്പെടുന്നത്. 

malavika മനസിലെ മോഹങ്ങളും സങ്കടങ്ങളും തനിക്കറിയാവുന്ന ഭാഷയില്‍ പകര്‍ത്തിയും ഭാവനകളും കിനാക്കളും പങ്കുവെച്ചും ഉദ്യാനത്തില്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന പറവയെപ്പോലെ ജീവിച്ച റീമ , ഇംഗഌഷ് മീഡിയത്തിലെ പഠന ഭാരവും ബുദ്ധിമുട്ടുകളും കാരണം അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ ഏതൊരു പ്രേക്ഷകന്റേയും കണ്ണുനിറക്കും. സ്‌നേഹമെന്നത് കുട്ടികളെ മനസിലാക്കലാണെന്ന് ഓര്‍മിപ്പിക്കുന്ന വല്ല്യമ്മയായി വേഷമിട്ട നിലമ്പൂര്‍ ആയിഷയും ചിത്രത്തെ കേമമാക്കി. 

റീമയെപ്പോലെ തന്നെ റോഷന്‍ എന്ന കഥാപാത്രവും തന്റെ സര്‍ഗവാസനകള്‍ വിരിയിക്കാനവസരം ലഭിക്കാതെ ഇംഗഌഷ് സ്‌ക്കൂളിന്റെ സമ്മര്‍ദ്ധങ്ങളില്‍ പ്രയാസമനുഭവിക്കുന്നത് ഒരോര്‍മപ്പെടുത്തലാണ്. പാടാനും തന്റെ സര്‍ഗ സിദ്ധി പ്രകടിപ്പിക്കാനും അവസരമൊരുങ്ങുന്നു എന്നതു തന്നെ റോഷനെ സന്തോഷ പുളകിതനും ഊര്‍ജസ്വലനുമാക്കുന്നു. എന്നാല്‍ പഠനസംബന്ധമായും അച്ചടക്ക നിബന്ധനകളുടേയും പേരില്‍ ആ സര്‍ഗ പ്രതിഭക്ക് അവസരം നിഷേധിക്കപ്പെടുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷം ബന്ധപ്പെട്ടവര്‍ കാണാതെ പോവുകയാണ്. ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും ഇപ്പോഴും നടക്കുന്നു എന്നറിയുമ്പോഴാണ് ഈ പ്രമേയത്തിന്റെ പ്രസക്തി നാം തിരിച്ചറിയുന്നത്. നിഷ്‌കളങ്കരായ കുരുന്നുകളുടെ സന്തോഷവും ആവേശവും കെടുത്തിക്കളയുന്ന തെറ്റായ സമീപനങ്ങള്‍ മാറ്റാനുള്ള താക്കീതാണ് ചിത്രം നല്‍കുന്നത്. 

കുട്ടികള്‍ എന്തുകൊണ്ടാണ് സ്‌ക്കൂളിലേക്ക് നടന്നു വരികയും തിരിച്ചുപോവുമ്പോള്‍ ഓടിപ്പോവുകയും ചെയ്യുന്നതെന്ന റോഷന്റെ ചോദ്യം പുതിയ തലമുറയിലെ വിദ്യാര്‍ഥികളിലൊക്കെ ഉയരുന്ന ഒരു സംശയമാണ്. വിദ്യാഭ്യാസമെന്നത് പുസ്തകങ്ങളുടേും ഹോം വര്‍ക്കുകളുടോേയും ഭാരമായി മാറുകയും കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കമുള്ളതാക്കുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ വരുന്നത്. വിദ്യാഭ്യാസ സംബന്ധമായി നിശ്ചയിക്കപ്പെട്ട എല്ലാ വിദഗ്ധ സമിതികളും വിദ്യാഭ്യാസം കുട്ടികള്‍ക്ക് അനായാസകരവും ആസ്വദ്യവുമാക്കണമെന്ന് നിരന്തരം നിര്‍ദേശിക്കുമ്പോഴും പുസ്തകങ്ങളും ട്യൂഷനുകളുമായി ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥി സമൂഹത്തിന്റെ വേദനകള്‍ അവഗണിക്കപ്പെടുകയാണ്. 

മുമ്പൊക്കെ സ്‌ക്കൂളുകളിലേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്ര അനുഭവങ്ങളുടേയും അനുഭൂതികളുടേതുമായിരുന്നു. സൗഹൃദങ്ങളും കളിയും ചിരിയുമൊക്കൊയി കുട്ടികള്‍ ആര്‍ത്തു ചിരിച്ച് ആസ്വദിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍.പ്രകൃതിയും ജീവജാലങ്ങളുമായുള്ള ചങ്ങാത്തം. തൊടിയിലും വേലിപ്പടര്‍പ്പിലും പടര്‍ന്നു പന്തലിക്കുന്ന വര്‍ണവൈവിധ്യങ്ങളാല്‍ മനോഹരമായ പൂക്കള്‍ പറിച്ചതും പാട വരമ്പിലൂടെ മഴ നനഞ്ഞ് നടന്നതുമൊക്കെ പുതിയ തലമുറയിലെ ഇംഗഌഷ് മീഡിയം കുട്ടികള്‍ക്ക്് അന്യമാണ്. വീട്ടു പടിക്കല്‍ വരുന്ന ബസും ടൈം, ഷൂസും ബലം പിടിക്കുന്ന ജാഡകളും കുട്ടികളെ മറ്റൊരു ലോകത്തേക്കാണല്ലോ വഴി നടത്തുന്നത്. 

കേരളത്തിലെ ഈ മാറ്റത്തിന്റെ പ്രധാന കാരണക്കാര്‍ പ്രവാസികളാണ് എന്നതും സംവിധായകന്‍ വിസ്മരിക്കുന്നില്ല. ഏഴാം തരം വിദ്യാര്‍ഥിനിയായ റീമയെ മലയാളം മീഡിയത്തില്‍ നിന്നും ഇംഗഌഷ് മീഡിയം സ്‌ക്കൂളിലേക്ക് പറിച്ചു നടുവാനുള്ള പ്രധാന കാരണം ഗള്‍ഫ് പണമാണ്. മരുഭൂമിയിലെ ജീവിതം സമ്പന്നത കൊണ്ടുവരുമ്പോള്‍ പല രക്ഷിതാക്കള്‍ക്കും മക്കള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് കുറച്ചിലാകുന്നു. കെട്ടിലും മട്ടിലും വലിയ പ്രൗഡി തോന്നാമെങ്കിലും മിക്ക കേസുകളിലും കുട്ടികളുടെ സര്‍ഗവാസനകളെ നശിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. 


ഏതൊരു മലയാളിയുടേയും മനസില്‍ വിപ്ഌവ ചുഴിക്ക് വഴിമരുന്നിട്ടുകൊണ്ടാണ് സിദ്ധീഖ് തന്റെ ചിത്രം അവസാനിപ്പിക്കുന്നത്. കുട്ടികള്‍ കളിച്ചു വളരട്ടെ. അവരുടെ സര്‍ഗ വാസനകള്‍ അതിരുകളില്ലാത്ത വളര്‍ന്ന് പരിലസിക്കട്ടെ. അനാവശ്യമായ നിയന്ത്രണങ്ങളും കാര്‍ക്കശ്യവും കുട്ടികളുടെ തെളിഞ്ഞ മനസില്‍ സമ്മര്‍ദ്ധങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ മാത്രമേ കുട്ടികളുടെ മികച്ച കഴിവുകള്‍ പുറത്തുകൊണ്ടുവരുവാനും അത് കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനുമൊക്കെ പ്രയോജനകരമായി മാറ്റിയെടുക്കുവാനും കഴിയുകയ.ുള്ളൂവെന്ന സുപ്രധാനമായ സന്ദേശവും ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. 


സെന്‍ച്വറി വിഷ്വല്‍ മീഡിയ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ കഥയും തിരക്കഥയും ഏഴുതി സംവിധാനം ചെയ്ത ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രം ഖത്തറിലെത്തിക്കുന്നത് മീഡിയ പഌസാണ്. 

കാനേഷ് പൂനൂരിന്റെ ഗാനങ്ങള്‍ക്ക് എം. ആര്‍. റിസണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിധു പ്രതാപ്, ഗായത്രി, ബ്രിജേശ് , ശ്യാം വടകര എന്നിവര്‍ ഗാനങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. നൗഷാദ് ഷരീഫാണ് ഛായാഗ്രഹണം. 

sankarപ്രശസ്ത നടന്‍ ശങ്കര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിലമ്പൂര്‍ ആയിഷ, റോഷന്‍, സംഗീതാ രാജേന്ദ്രന്‍, ഗോപിക, വിജന്‍ പി. നായര്‍ എന്നിവരും വേഷമിടുന്നുണ്ടെങ്കിലും ഒരു പതിറ്റാണ്ടോളം ഖത്തറിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ബന്ന ചേന്ദമംഗല്ലൂര്‍ പ്രധാന വേഷമിട്ട ആദ്യ മലയാള സിനിമ എന്നതും ഖത്തറിലെ സഹൃദയരെ സംബന്ധിച്ചിടത്തോളം ഈ ചിത്രത്തെ സവിശേഷമാക്കുന്നു. 

രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, 4 ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍, എ.ടി. അബു അവാര്‍ഡ്, എ.ടി ഉമ്മര്‍ അവാര്‍ഡ്, നവ കേരള പുരസ്‌കാര്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഈ ചിത്രം സന്ദേശ പ്രധാനമാണെന്നതിനാല്‍ ഖത്തറില്‍ തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുന്നതെന്നും സി.ഡി. ആവശ്യമുള്ളവര്‍ 44324853 , 44661213 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്നും ചിത്രത്തിന്റെ ഖത്തറിലെ വിതരണക്കാരായ മീഡിയ പഌസ് അറിയിച്ചിട്ടുണ്ട്. 

Releated Stories