logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തറില്‍ ഗാര്‍ഹിക തോട്ടങ്ങള്‍ വ്യാപകമാകുന്നു

img

 അമാനുല്ല വടക്കാങ്ങരദോഹ. പച്ചക്കറികള്‍ക്കും ഇലക്കറികള്‍ക്കുമൊക്കെ അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്ന മലയാളികള്‍ ഗള്‍ഫിന്റെ ഊഷരതയില്‍ പച്ചപ്പ് സൃഷ്ടിക്കുന്നുവെന്നാണ് ഖത്തറിലെ മലയാളി കുടുംബങ്ങളില്‍ പ്രചാരം നേടുന്ന ഗാര്‍ഹിക തോട്ടങ്ങള്‍ തെളിയിക്കുന്നത്. ഖത്തറിലെ നിരവധി മലയാളി കുടുംബങ്ങളാണ് വിവിധതരം പച്ചക്കറികളും ഇലക്കറികളും തങ്ങളുടെ താമസ സ്ഥലങ്ങളില്‍ വളര്‍ത്തുന്നത്. വളരെ കുറഞ്ഞ സമയവും അദ്ധ്വാനവും ചിലവഴിക്കാന്‍ തയ്യാറായാല്‍ വീടിനും താമസസ സ്ഥത്തിനും ചുറ്റും പച്ചപ്പ് പുതപ്പ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകുന്നതോടൊപ്പം ശുദ്ധമായ പച്ചക്കറികളും ഇലക്കറികളും ആസ്വദിക്കാനും കഴിയുമെന്നാണ് ഗാര്‍ഹികതോട്ടക്കാര്‍ പറയുന്നത്. 

 

 

ഷാഹിദ ജലീല്‍

JALEEL KUTTIYADI

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലുകളിലൂടെ സഹൃദയ ശ്രദ്ധ നേടിയ ജലീല്‍ കുറ്റിയാടിയും ഷാഹിദയും തന്നെയാണ് ഗാര്‍ഹിക തോട്ടത്തിലും മുന്നില്‍. മുംതസയില്‍ അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകളിലാണ് ഷാഹിദയുടെ തോട്ടം. വെള്ളരി , കോവക്ക, പയര്‍,തക്കാളി, ചീര തുടങ്ങി വിഭവ സമൃദ്ധമാണ് ഷാഹിദയുടെ തോട്ടം. നാട്ടില്‍ പോലും സാധ്യമാവാത്ത കൃഷിയാണ് ഈ കുടുംബം ഫ്്‌ളാറ്റിന്റെ പരിമിതിയില്‍ സാക്ഷാല്‍ക്കരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ തന്നെ അടുക്കള തോട്ടം എന്ന് വിളിക്കാവുന്ന ഷാഹിദയുടെ തോട്ടത്തിലുള്ള പച്ചക്കറികള്‍ അടുക്കളയില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം കൃഷി കുറവാണെങ്കിലും കൃഷ്യയിലെ താല്‍പര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ഷാഹിദ പറയുന്നത്. ഗൃഹാതുരത്വമുണര്‍ത്തി കഴിഞ്ഞ വര്‍ഷം ഷാഹിദയും ജലീലും നടത്തിയ വിളവെടുപ്പാഘോഷത്തില്‍ തൊണ്ണൂറോളം കുടുംബങ്ങളാണ് പങ്കെടുത്തത്. രണ്ട് നേരം ജോലി ചെയ്യുമ്പോഴും മനസുവെച്ചാല്‍ ചെറിയ ചെറിയ കൃഷിക്ക് സമയം ലഭിക്കുമെന്നാണ് ഈ കുടുംബിനി പ്രായോഗികമായി തെളിയിക്കുന്നത്. സ്വന്തം കൃഷി ചെയ്യുന്നതോടൊപ്പം കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ പച്ചക്കറികള്‍ നല്‍കിയും കൃഷിക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയും പച്ചപ്പിനെ പ്രോത്സാഹിപ്പിക്കുന്ന കുടുംബം എന്ന നിലക്കും ഇവര്‍ വേറിട്ടു നില്‍ക്കുന്നു. 

JALLEL KUTTIYADI

ഷാഹിദ ജലീലിന്റെ ഗാര്‍ഹികതോട്ടത്തില്‍ നിന്ന്‌

 

 

ലബീബ അഷ്‌റഫ്

ASHRAF BRILLINAT

ബ്രില്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് ഒരു പക്ഷേ ഖത്തറിലെ തന്നെ ഏറ്റവും തിരക്കുള്ള കണക്ക് അധ്യാപകനായിരിക്കും. എങ്കിലും നിത്യവും കുറച്ചു സമയമെങ്കിലും ചെടികളോടൊപ്പം ചിലവഴിക്കുന്നത് അഷ്‌റഫിന് വലിയ സന്തോമാണ്. വീട്ടു വളപ്പില്‍ വിളഞ്ഞ വെള്ളരിക്കയും കൈപ്പക്കയും പയറും തക്കാളിയും മനസിന് വല്ലാത്ത അനുഭൂതിയാണ് നല്‍കുന്നതെന്ന് അഷ്‌റഫ് പറഞ്ഞു. ഭാര്യ ലബീബയും കൃഷിയില്‍ തല്‍പരയാണ്. 

 

ASHRAF BRILLIANT

ലബീബ അഷ്‌റഫിന്റെ ഗാര്‍ഹികതോട്ടത്തില്‍ നിന്ന്‌

 

 സാജിത മുഹമ്മദ് ഫാറൂഖ്

SAJITHA

ഖത്തര്‍ സ്റ്റീല്‍ കമ്പനി ജീവനക്കാരനായ കുറ്റിയാടി സ്വദേശി ഫാറൂഖിന്റെ ഭാര്യ സാജിതയും ഗാര്‍ഹിക തോട്ടത്തിന്റെ പ്രചാരകയാണ്. വീട് മുറ്റത്ത് കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഗാര്‍ഹിക തോട്ടം നടത്തുന്ന ഇവര്‍ വെള്ളരിക്ക, പാവക്ക, അമര, കുമ്പളങ്ങ തുടങ്ങി വിവിധ തരം പച്ചക്കറികളാണ് നട്ടുവളര്‍ത്തുന്നത്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് മികച്ച വിളവ് ലഭിക്കുമെന്നതാണ് ദോഹയിലെ തന്റെ കൃഷി പാഠമെന്ന് സാജിത പറയുന്നു. 

SAJITHA

 സാജിത മുഹമ്മദ് ഫാറൂഖിന്റെ ഗാര്‍ഹികതോട്ടത്തില്‍ നിന്ന്‌

 

 

 നദീറ മുഹമ്മദ്

TAYAMBATH

തായമ്പത്ത് മുഹമ്മദിന്റെ ഭാര്യ നദീറയും ഗാര്‍ഹിക തോട്ടത്തിന്റെ പ്രയോജനത്തെക്കുറിച്ച് വാചാലമായി, കഴിഞ കുറേ വര്‍ഷങ്ങളായി പല തരം പച്ചക്കറികളും അവരുടെ വീട് മുറ്റത്തു വളരുന്നുണ്ട്. മത്തങ്ങ, തക്കാളി, പയര്‍, പൊതീന, കറി വേപ്പില എന്നിവയാണ് മഅമൂറയിലുള്ള അവരുടെ വീട് മുറ്റത്ത് ഇപ്പോഴുള്ളത്. 

NADEERA

 നദീറ മുഹമ്മിന്റെ ഗാര്‍ഹികതോട്ടത്തില്‍ നിന്ന്‌

 

 

 റഷീദ പുളിക്കല്‍

RASHEEDHA

 

റഷീദ പുളിക്കലിന് കൃഷിയില്‍ താല്‍പര്യം തോന്നിതുടങ്ങിയത് ഗള്‍ഫില്‍ എത്തിയ ശേഷമാണ്. നല്ല പച്ചക്കറികള്‍ സ്വന്തമായി വിളയിച്ചെടുത്ത് കഴിക്കുന്നതിലെ ആത്മ നിര്‍വൃതിയും മനസിന് കുളിര്‍മ നല്‍കുന്ന ഹോബിയുമായാണ് റഷീദ ഗാര്‍ഹിക തോട്ടത്തെ കാണുന്നത്. എവിടെ ചെടികള്‍ കണ്ടാലും പച്ചക്കറി കൃഷി കണ്ടാലും റഷീദ അത് നോക്കി നില്‍ക്കും. കിട്ടുമെങ്കില്‍ വിത്തോ തയ്യോ ഒപ്പിച്ചേ വീട്ടിലേക്ക് മടങ്ങൂ. നാട്ടില്‍ നിന്നുവരുമ്പോഴും കുറേ വിത്തുകളും ചെടികളുടെ കമ്പുകളുമൊക്കെയായാണ് റഷീദ മടങ്ങാറുള്ളത്. 

താമസിക്കുന്ന വില്ലയുടെ മുറ്റത്താണ് റഷീദ ഗാര്‍ഹിക തോട്ടം ഒരുക്കിയത്. ഓരോ സീസണനുസരിച്ച് വിവിധ തരം കൃഷികളാണ് ഇവിടെ നടത്തുന്നത്. തക്കാളിയും വെള്ളരിക്കയും കുമ്പളങ്ങയുമെല്ലാം ധാരാളമായി വിളഞ്ഞിരുന്ന തോട്ടത്തില്‍ ഇപ്പോള്‍ കോവക്ക, ചോളം ചീര, പയര്‍, അവരക്ക തുടങ്ങിയവയാണ് വളരുന്നത്. കുറേ തക്കാളി ചെടികളും മത്തങ്ങ ഇലയും തോട്ടത്തെ പച്ചപ്പിനാല്‍ പൊതിഞ്ഞിരിക്കുന്നു. . കൂടാതെ ചെറുനാരങ്ങ കായ്ച്ചു നില്‍ക്കുന്ന ചെറുനാരങ്ങ മരം, പരിമളം പരത്തുന്ന പാലപ്പൂമരം, തുളസി , കഞ്ഞി കൂര്‍ക്കല്‍ തുടങ്ങിയ ഔഷധ ചെടികള്‍, വിവിധ തരം ചീരകള്‍ എന്നിവയും ഈ തോട്ടത്തിലുണ്ട്. പുറത്തേക്ക് നോക്കുമ്പോള്‍ കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പ് മാത്രമല്ല വീട്ടിലെ ആവശ്യത്തിനുള്ള ധാരാളം പച്ചക്കറികളും പച്ചിലകളം ലഭിക്കുന്നുവെന്നതും കൃഷിയുടെ നേട്ടമാണ്. ഒന്നിര വിട്ട ദിവസങ്ങളെങ്കിലും സ്വന്തം തോട്ടത്തില്‍ നിന്നും പറിച്ച ചീര കറിവെക്കാറുണ്ടെന്ന് റഷീദ പറഞ്ഞു. 

RASHEEDHA

റഷീദ പുളിക്കലിന്റെ ഗാര്‍ഹികതോട്ടത്തില്‍ നിന്ന്‌

 

ഓരോ വീട്ടിലും ചെറുതെങ്കിലും ഒരു ഗാര്‍ഹിക തോട്ടമെന്നത് കേരളീയ സമൂഹത്തിന്റെ സവിശേഷതയായിരുന്നു. എന്നാല്‍ ഉപഭോഗ സംസ്‌കാരം കേരളത്തെ മാറ്റി മറിച്ചപ്പോള്‍ എല്ലാം ശീലങ്ങളും മലയാളി മാറ്റി. ശരീരമനങ്ങാതെ ആവശ്യമുള്ളതൊക്കെ പണം കൊടുത്തു വാങ്ങാന്‍ തുടങ്ങി. കൃഷിയില്‍ താല്‍പര്യം നഷ്ടപ്പെട്ടു. എവിടെയോ കൃഷി ചെയ്യുന്ന വിഭവങ്ങള്‍ കഴിച്ച് ജീവിത യാത്ര തുടര്‍ന്നു. നഗരവല്‍ക്കരണവും കാര്‍ഷിക സംസ്‌കാരത്തിനും സ്വഭാവത്തിനും മാറ്റം വരുത്തി. ഈ സാഹചര്യത്തില്‍ പച്ചപ്പിനെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികളുടെ മാതൃകാപരമായ ഗാര്‍ഹിക തോട്ട സംസ്‌കാരം ഏറെ പ്രോല്‍സാഹനാര്‍ഹമാണ്. 


ഓരോരുത്തരും മനസുവെച്ചാല്‍ സൗകര്യത്തിനനുസരിച്ച് ചില ചെടികളെങ്കിലും നട്ടുവളര്‍ത്താനാകും. ഇതൊക്കെ ഏതെങ്കിലും ദിനമാചരണത്തിന് മാറ്റി വെക്കാതെ പച്ചപ്പിന്റെ സന്ദേശം ജീവിത മാര്‍ഗമായി തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. 
മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയേണ്ടതില്ല. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യമേഖലയിലുമുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി നേരിടുവാന്‍ ഓരോ കുടുംബവും തയ്യാറായാല്‍ നമ്മുടെ ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങള്‍ വിസ്മയകരമായിരിക്കും. 

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും മുന്നേറുമ്പോഴാണ് ലോകം പാരിസ്ഥിക പ്രശ്‌നങ്ങളെ അതിജീവിക്കുക. അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയും. 

ഗ്രീന്‍ ഇക്കോണമി, ഡസ് ഇറ്റ് ഇന്‍കല്‍ഡ് യു എന്ന സുപ്രധാനമായ പ്രമേയം നാമേവരിലും അലയൊലിരകള്‍ സൃഷ്ടിക്കണം. ഹരിത സമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രമേയം. സമകാലികലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുവാനും നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടര്‍ത്തി പരിസ്ഥിതിയെ അലങ്കരിക്കുവാനുമാണ് പ്രമേയം ആവശ്യപ്പെടുന്നത്. ആഗോള താപനവും പരിസ്ഥിതിയുടെ പച്ചപ്പ് നഷ്്ടപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്ന ഓരോരുത്തരും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ വമ്പിച്ച മാറ്റമാണ് ഉണ്ടാവുക. പ്രവാസത്തിന്റെ വരണ്ട കാലാവസ്ഥയിലും ഇടുങ്ങിയ ഫഌറ്റിിലും വില്ലകളിലുമൊക്കെ മനസ്സുവെച്ചാല്‍ പച്ചപ്പ് പരത്തുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന കുറേ കുടുംബങ്ങളുടെ മാതൃക സമൂഹത്തിന് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. 

 

 

Releated Stories