logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അനുരാഗവുമായി സംഗീത ദമ്പതികള്‍

img

അമാനുല്ല വടക്കാങ്ങര

സംഗീത വഴിയിലെ വേറിട്ട സഞ്ചാരത്തിലൂടെ ശ്രദ്ധേയരായ ദോഹയിലെ യുവ ദമ്പതികളായ ഹംദാനും സിമിയയും അനുരാഗം എന്ന പ്രണയ ആല്‍ബവുമായി രംഗത്ത്. ഈ വ്യത്യസ്തരായ ദമ്പതികളുടെ ഏറ്റവും പുതിയ പ്രൊജക്റ്റാണ് അനുരാഗം എന്ന സംഗീത ആല്‍ബം. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് എ.കെ ഹേമന്ദ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ആല്‍ബം ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് വിപണിയിലെത്തിക്കുന്നത്. കേരളത്തില്‍ ആദ്യമായി ഒരു ആല്‍ബത്തിലെ മുഴുവന്‍ ഗാനങ്ങളും ദമ്പതികള്‍ പാടിയിരിക്കുന്നുവെന്നതും ഈ ആല്‍ബത്തിന്റെ പ്രത്യേകതയാണ്. സംഗീതം ജീവിതത്തില്‍ ഒന്നിപ്പിച്ച പ്രണയജോഡികളുടെ 2014 പ്രണയദിനമായി ഈ ആല്‍ബം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 

കലയും സാഹിത്യവും സിനിമയുമൊക്കെ പലരേയും ദാമ്പത്യ ബന്ധത്തിലേക്ക് നയിക്കാറുണ്ട്. സംഗീതത്തോടുള്ള ആഭിമുഖ്യവും അഭിനിവേശവും ഒരുമിപ്പിച്ച ദമ്പതികളാണ് ദോഹയിലെ സഹൃദയ സദസ്സുകള്‍ക്ക് പരിചിതരായ സിമിയയും ഹംദാനും.

2010 ല്‍ കൈരളി ചാനലിലെ പട്ടുറുമാലിന്റെ വേദിയിലൂടെയാണ് ഹംദാന്‍ സിമിയയെ പരിചയപ്പെടുന്നതും ജീവിത സഖിയാക്കുന്നതും. രണ്ടു പേരും പട്ടുറുമാലിലെ മല്‍സരാര്‍ഥികളായിരുന്നു. വാശിയേറിയ മല്‍സരത്തിന്റെ അഞ്ചാമത്തെ റൗണ്ടില്‍ ഹംദാന്‍ ഔട്ടായപ്പോഴും സിമിയ പിടിച്ചു നിന്നു. സെമി ഫൈനല്‍ വരേയും സംഗീതാസ്വാദകരുടേ പിന്തുണയോടെ സിമിയ മുന്നേറുന്നത് ഏറെ കൗതുകത്തോടെയാണ് ഹംദാന്‍ വീക്ഷിച്ചത്. ആ വര്‍ഷത്തെ പട്ടുറുമാലില്‍ മികച്ച പെര്‍ഫോര്‍മറായും സിമിയ തെരഞ്ഞെടുക്കപ്പെട്ടു. മരം ചുറ്റി പ്രേമത്തിലൊന്നും താല്‍പര്യമില്ലാതിരുന്നതിനാല്‍ ഹംദാന്‍ തന്റെ താല്‍പര്യം വീട്ടുകാരെ അറിയിക്കുകയും 2011 സെപ്തംബര്‍ 5 ന് സിമിയയെ തന്റെ ജീവിത സഖിയാക്കുകയും ചെയ്തു. രണ്ടു പേരുടേയും പിതാക്കള്‍ അബൂദാബിയിലായിരുന്നതിലും പരസ്പരം സുഹൃത്തുക്കളായിരുന്നതിനാലും വിവാഹ നടപടികള്‍ എളുപ്പമാവുകയായിരുന്നു. 

എന്ത് ചന്തമാണ് പെണ്ണെ എന്ന ആല്‍ബം ഗാനത്തിലൂടെ പ്രണയ മനസ്സുകളെ കീഴടക്കിയ ഹംദാനും റിയാലിറ്റി ഷോകളിലുടെ പ്രശസ്തയായ സിമിയയും സംഗീത സദസ്സുകള്‍ക്ക് പ്രിയങ്കരരാണ്. തൃശ്ശുര്‍ പാവറട്ടി സ്വദേശിയായ ഹംദാന് ഉമ്മ ചൊല്ലിക്കൊടുത്ത മാപ്പിളപ്പാട്ടിന്റെ ആദ്യക്ഷാരങ്ങളാണ് സംഗീത ലോകത്തേക്ക് വഴി തുറന്നത്. എന്ത് ചന്തമാണ് പെണ്ണെ എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ച് ശ്രദ്ധേയനാവുകയായിരുന്നു.

സിമിയ ചെറുപ്പെ മുതലെ സംഗീതത്തില്‍ പ്രാവീണ്യം നേടിയിരുന്നു. സ്‌ക്കൂള്‍ യുവജനോത്സവങ്ങളിലടക്കം പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സിമിയ തലശ്ശേരി തിരുമുഖം സംഗീത സഭയില്‍ ദിലീപ് കൂമാറിന്റെ ശിഷ്യയാണ്.. കൈരളി ടി.വിയിലെ പട്ടുറുമാല്‍ കൂടാതെ ഏഷ്യാനെറ്റിലെ മൈലാഞ്ചി റിയാലിറ്റി ഷോയിലും സിമിയ മാറ്റുരച്ചിട്ടുണ്ട് 
തൃശ്ശൂര്‍ പാവറട്ടി സ്വദേശി പണിക്കവീട്ടില്‍ ഹംസക്കുട്ടി നദീറ ദമ്പതിമാരുടെ മുന്നാമത്തെ മകനാണ് ഹംദാന്‍. സിമിയ തലശ്ശേരിയിലെ പ്രശസ്തമായ പുരാതന തറവാടും മാപ്പിളപ്പാട്ടില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഓലിയത്ത് തറവാട്ടിലെ ഷൈല മൊയ്തു ദമ്പതിമാരുടെ മകളാണ്.
ഹംദാന്‍ സിറ്റി എക്‌സ്‌ചേഞ്ചില്‍ റെമിറ്റന്‍സ് ഓഫീസറായി ജോലി ചെയ്തു വരുന്നു. സിമിയ ഐഡിയല്‍ സ്‌ക്കൂള്‍ മ്യുസിക് അധ്യാപികയാണ്. - See more at: http://www.internationalmalayaly.com/sliddetail.php?id=91#sthash.Rz9QQHAn.dpuf

Releated Stories