logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രണയരാഗവുമായി അന്‍ഷാദ് തൃശൂര്‍

അമാനുല്ല വടക്കാങ്ങര


ദോഹ. ഗായകനായും സംഗീത സംവിധായകനായും ഖത്തര്‍ മലയാളികളുടെ മനം കവര്‍ന്ന അന്‍ഷാദ് തൃശൂരിന്റെ ഏറ്റവും പുതിയ ആല്‍ബം പ്രണയരാഗം പ്രകാശനത്തിനൊരുങ്ങുന്നു. എങ്ങണ്ടിയൂര്‍ ചന്ദ്ര ശേഖരന്‍, ജലീല്‍ കെ. ബാവ, ചിറ്റൂര്‍ ഗോപി, ഷാനു ചേലക്കര, ഖാലിദ് കല്ലൂര്‍, ആസിഫ് വയനാട് എന്നിവരാണ് ആല്‍ബത്തിലെ പാട്ടുകളെഴുതിയിരിക്കുന്നത്. അനുഗ്രഹീത ഗായകരായ ഉണ്ണി മേനോന്‍, ജി. വേണുഗോപാല്‍, കലാഭവന്‍ മണി, ശരത് , അഫ്‌സല്‍, വിഥു പ്രതാപ്, ഏഷ്യാനെറ്റ് റേഡിയോ അവതാരകനായ രാജീവ് കോടമ്പള്ളി, കൈരളി ടി.വിയിലെ സിംഗ് ആന്‍ഡ് വിന്‍ ഫെയിം സുമി അരവിന്ദ്, നജീം അര്‍ഷാദ്, സിതാര , അക്ബര്‍, മനോജ് , മൃഥുല വാര്യര്‍, മെര്‍ലിന്‍ ഫിലിപ്പ് എന്നിവരാണ് പ്രണയഗാനത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ദോഹയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ സംഗീത ആല്‍ബം പ്രകാശനം ചെയ്യാനാകുമെമന്നാണ് അന്‍ഷാദ് പ്രതീക്ഷിക്കുന്നത്. ഉന്തറുമാന്‍ ഫാഷന്‍സിന്റെ ബാനറില്‍ ഷാജി വടുതല നിര്‍മിക്കുന്ന ഈ ആല്‍ബം ഈസ്റ്റ് കോസ്റ്റാണ് വിതരണത്തിനെത്തിക്കുന്നത്. മാപ്പിളപ്പാട്ടിന് പുറത്ത് അന്‍ഷാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ സംഗീത അല്‍ബമാണിത്. 

ഖത്തറിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയില്‍ ഇന്‍സ്ട്രക്ടരായ അന്‍ഷാദ് തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുടക്ക് സമീപം എടത്തുരുത്തിയിലെ പരേതനായ കൊച്ചുമോന്റേയും റുഖിയ്യയുടേയും നാലാമത്തെ മകനാണ്. ആരില്‍ നിന്നും പ്രത്യേകം ശിഷ്യത്വം സ്വീകരിച്ച് പാട്ടു പഠിക്കാനൊന്നും പോയിട്ടില്ലെങ്കിലും കുട്ടിക്കോലംമുതല്‍ പാട്ടുകളോട് അന്‍ഷാദിന് വലിയ ആഭിമുഖ്യമായിരുന്നു. സ്‌ക്കൂള്‍ കലോല്‍സവങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുകയും നിരവധി തവണ മാപ്പിളപ്പാട്ടിന് സമ്മാനം നേടുകയും ചെയ്ത അന്‍ഷാദ് പത്താം ക്ലസ് മുതല്‍ തന്നെ സ്‌റ്റേജ് പരിപാടികളില്‍ പാടാന്‍ തുടങ്ങി. നാട്ടിലെ പല മാപ്പിളപ്പാട്ട് വേദികളിലും തന്റെ സാന്നിധ്യം അറിയിച്ച ഈ യുവ കലാകാരന്‍ മാര്‍ക്കോസ്, കണ്ണൂര്‍ ഷരീഫ്, വിളയില്‍ ഫസീല, നിലമ്പൂര്‍ ഷാജി, കണ്ണൂര്‍ സീനത്ത് തുടങ്ങി പല കലാകാര•ോടൊപ്പവും വിവിദ ഗള്‍ഫ് രാജ്യങ്ങളില്‍ പരിപാടിയില്‍ പാടിയിട്ടുണ്ട്. 

നാട്ടില്‍ ചെറുകിട വ്യാപാരിയായിരുന്ന പിതാവിനെ സഹായിച്ചും പരിപാടികള്‍ സംഘടിപ്പിച്ചും സഹൃദയ ലോകത്ത് സജീവമായിരുന്ന അന്‍ഷാദ് നിരവധി ആല്‍ബങ്ങളില്‍ പാടുകയും കുറേ ആല്‍ബങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. പിതാവിന്റെ മരണ ശേഷം ജീവിതത്തിന്റെ വിശാലമായ മേച്ചില്‍ പുറം തേടി ഏഴ് വര്‍ഷം മുമ്പാണ് ഈ ചെറുപ്പക്കാരന്‍ ദോഹയിലെത്തിയത്. ഖത്തറിലെത്തിയതുമുതല്‍ ചെറുതും വലുതുമായ സാമൂഹ്യ കൂട്ടായ്മകളുടെ സംഗീത സായാഹ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഈ കലാകാരന്‍ ഗായകനായും സംഗീത സംവിധായകനായും അംഗീകരിക്കപ്പെടുകയായിരുന്നു.

ഖത്തറില്‍ വന്ന ശേഷം അന്‍ഷാദ് അണിയിച്ചൊരുക്കിയ പ്രധാന ആല്‍ബങ്ങള്‍ ചൊല്ലടി ചൊല്ലടി പെണ്ണേ, മുത്തേ മണി മുത്തേ, സ്‌നേഹത്തിന്‍ തീരത്ത് എന്നിവയായിരുന്നു. ഷാനു ചേലക്കര, ഖാലിദ് കല്ലൂര്‍ എന്നിവരാണ് മേല്‍ ആല്‍ബങ്ങളുടെ വരികളെഴുതിയത്. മാപ്പിളപ്പാട്ടിലെ ശ്രദ്ധേയരായ കണ്ണൂര്‍ ഷരീഫ്, സലീം കോടത്തൂര്‍, ഷാഫി കൊല്ലം, മൂസ എരഞ്ഞോളി , രഹ്‌ന എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, പിന്നണി ഗായകരായ അഫ്‌സല്‍, ജ്യോല്‍സ്‌ന , ജാസി ഗിഫ്റ്റ് തുടങ്ങിയവരും റേഡിയോ അവതാരകനായ റെജി മണ്ണിലും അന്‍ഷാദിന്റെ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. 

സ്‌നേഹത്തിന്‍തീരത്ത് എന്ന ആല്‍ബത്തില്‍ പ്രമുഖ വ്യവസായി പത്മശ്രീ എം. എ. യൂസുഫലിയെക്കുറിച്ച് ഖാലിദ് കല്ലൂര്‍ രചിച്ച് അന്‍ഷാദ് പാടിയ ഗാനം സോഷ്യല്‍ മീഡിയകളില്‍ വന്‍പ്രതികരണം സൃഷ്ടിക്കുകയും യൂസുഫലി ഈ പാട്ട് കേട്ട് ദോഹയില്‍ വന്നപ്പോള്‍ തന്നെ വിളിപ്പിക്കുകയും പ്രത്യേകം സമ്മാനം നല്‍കുകയും ചെയ്തത് തന്റെ സംഗീത ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായാണ് അന്‍ഷാദ് കരുതുന്നത്. 

അന്‍ഷാദ് സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്തില്‍ ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ തേടുമ്പോള്‍ ആല്‍ബങ്ങള്‍ പിറവിയെടുക്കുന്നു. താമസിയാതെ തന്നെ ഇസ്മാനിയ എന്ന ഒരു മാപ്പിളപ്പാട്ട് ആല്‍ബവും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഷാനു ചേലക്കര, ലബീദ് പറമ്പാടന്‍, റഫീഖ് തളിക്കുളം , ഷാജു ഉസ്മാന്‍ എന്നിവര്‍ വരികളെഴുതിയ പാട്ടുകള്‍ കണ്ണൂര്‍ ഷരീഫ്, സലീം കോടത്തൂര്‍, റെജി മണ്ണില്‍, ഗൂഗല്‍ മുത്തു, ഫവാസ് തൃശൂര്‍ എന്നിവരാണ് പാടിയിരിക്കുന്നത്. 

പ്രവാസത്തിന്റെ വരണ്ട സായാഹ്നങ്ങളെ സംഗീതത്തിന്റെ കുളിര്‍മഴയാല്‍ നനക്കുകയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും കൂട്ടായ്മകള്‍ക്ക് ശക്തി പകരുകയും ചെയ്യുന്ന ഈ കലാകാരനില്‍ നിന്നും കൂടുതല്‍ ഗാനങ്ങളും ആല്‍ബങ്ങളുമൊക്കെ നമുക്ക് പ്രതീക്ഷിക്കാം. 

ചാവക്കാട് പരേതനായ ബീരാന്‍ ഫാത്തിമ ദമ്പതികളുടെ മകള്‍ ശമീറയാണ് ഭാര്യ. അന്‍സില്‍ മകനും നാദിയ നസ്‌റിന്‍ മകളുമാണ്. 
Releated Stories