logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

റിപ്പബ്ലിക് ദിന ചിന്തകള്‍

img

അമാനുല്ല വടക്കാങ്ങര


സാമ്രാജ്യത്വ ശക്തികളുടെ പിടിയില്‍ നിന്നും പൂര്‍ണമോചനം നേടി ഇന്ത്യ സ്വതന്ത്ര മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപബഌക്കായതിന്റെ സുവര്‍ണ സ്മൃതികളുണര്‍ത്തി മറ്റൊരു റിപബഌക് ദിനം കൂടി ലോകത്തെമ്പാടുമുള്ള ഇന്ത്യന്‍ സ,മൂഹം ആഘോഷിച്ചു. 1930 ജനുവരി 26 ന് ലാഹോറില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി പൂര്‍ണസ്വരാജ് പ്രഖ്യാപനം നടത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്പ്‌നം 1950 ജനുവരി 26 ന് സാക്ഷാല്‍ക്കരിക്കപ്പെട്ടതിന്റെ ധന്യസ്മരണകള്‍ അയവിറക്കിയാണ് ഓരോ റിപബഌക് ദിനവും കടന്നുപോകുന്നത്. 

AAPഅഴിമതി രാജ്യത്തെ ബാധിക്കുന്ന കാന്‍സറാണെന്നും അതിനെതിരെ ശക്തമായി നിലകൊള്ളണമെന്നുമുള്ള പ്രസിഡണ്ടിന്റെ ആഹ്വാനം രാജ്യം എത്തിയ സാമൂഹ്യ സാഹചര്യത്തിന്റെ നിദര്‍ശനമാണ്. രാജ്യത്തെ ശുചീകരിക്കുവാനായി പ്രതീകാത്മകമായി ചൂലുമേന്തി അനന്തപുരിയില്‍ ജനാധിപത്യ വിശ്വാസികളുടേയും യുവാക്കളുടേയും നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരം കയ്യേറിയ ശേഷം നടക്കുന്ന ആദ്യത്തെ റിപബഌക് ദിനത്തില്‍ ഇത്തരമൊരു സന്ദേശത്തിന്റെ പ്രസക്തിയേറെയാണ്. റിപബഌകിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികമാഘോഷിക്കുമ്പോഴും , ലോകത്ത് ലിഖിത രൂപത്തിലുള്ള ഏറ്റവും വലിയ ഭരണ ഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണ ഘടന പലപ്പോഴും നോക്കുകുത്തിയായി മാറുന്നുവോ എന്നു സംശയിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് ഭരണ ഘടനയുടെ സംരംക്ഷകരായ അധികാരി വര്‍ഗത്തില്‍ നിന്നുപോലുമുണ്ടാകുന്നത് എന്നത് ഇന്ത്യന്‍ റിപബഌക് നേരിടുന്ന ഗുരുതരമായ വെല്ലുവിളികളില്‍ ഒന്നു മാത്രമാകാം. 

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കഴിയുന്ന ഓരോ ഇന്ത്യക്കാരനിലും രാജ്യ സ്‌നേഹവും ദേശഭക്തിയും അലയടിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളോടുള്ള സ്‌നേഹാരോദരങ്ങള്‍ തുടികൊട്ടുകയും ചെയ്യുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ ,നമ്മുടെ ഭരണ ഘടനയുടെ ആത്മാവിനോട് നീതിപുലര്‍ത്തുവാനോ പ്രതീക്ഷക്കൊത്തുയരുവാനോ രാജ്യം മാറി മാറി ഭരിച്ച ഗവര്‍മെന്റുകള്‍ക്കോ ഭരണ കൂടങ്ങള്‍ക്കോ സാധിച്ചുവോ എന്ന അന്വേഷണം ഏറെ പ്രസക്തമാണ്് . അഴിമതിയും സ്വജനപക്ഷപാതിത്വവും രാഷ്ട്രത്തിന്റെ വളര്‍ച്ചാവേഗത്തിന് വിഘാതമാകുന്നുണ്ടെങ്കില്‍ പൊതുപ്രവര്‍ഡത്തകരും രാഷ്ട്രീയപാര്‍ട്ടികളും മാത്രമല്ല ഓരോ ഇന്ത്യക്കാരനും തങ്ങളുടെ സമീപനങ്ങളിലും നിലപാടുകളിലും ആവശ്യമായ മാറ്റങ്ങളോടെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മഹത്തായ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപബഌക് എന്ന ലക്ഷ്യം കൈവരിക്കുവാന്‍ കൂട്ടായ പ്രതിജ്ഞയും പ്രവര്‍ത്തനവുമാണ് ഈ മുഹൂര്‍ത്തം ആവശ്യപ്പെടുന്നത്. 

ISROരാജ്യം റിപബഌകിന്റെ ആറ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രാഷ്ട്ര ശില്‍പികള്‍ വിഭാവനം ചെയ്ത ഉന്നതമായ ജനാധിപത്യ മതേരത സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തിന് കഴിയാതിരിക്കുക എന്നത് അത്യന്തം വേദനാജനകമാണ്. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കാര്‍ഷിക വ്യാവസായിക തൊഴില്‍ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയും വളര്‍ച്ചയും കൈവരിക്കുവാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നത് ഓരോ ഇന്ത്യക്കാരനേയും കോള്‍മയിര്‍കൊള്ളിക്കുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങളും പരീക്ഷണങ്ങളും വികസിത രാജ്യങ്ങളെപോലും വിസ്മയിപ്പിക്കുന്നതാണ്. ഒന്നിലധികം ബഹിരാകാശ പേടകങ്ങളുടെ വിജയകരമായ വിക്ഷേപണവും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളുമൊക്കെ ആശാവഹമാണ്. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യ സ്വര്‍ണമെഡലില്‍ മുത്തമിട്ടതോടെ കായിക രംഗത്തും രാജ്യം സ്വന്തം ഇടം കണ്ടെത്തുന്നതിനുളള ശക്തമായ പ്രയാണമാരംഭിച്ചുവെന്നുള്ള പ്രഖ്യാപനമാണ് നടത്തിയത്. സാക്ഷരത ശതമാനം ഉയര്‍ന്നതും വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം നടത്തിയതും അടിവരയിടപ്പെടേണ്ടതു തന്നെ. ഗ്രമവികസനവും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സംരംക്ഷണവുമൊക്കെ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മാനവ വിഭവശേഷിയില്‍ ആരോടും കിടപിടിക്കാവുന്ന ഇന്ത്യ സമകാലിക ലോകത്ത് ഏറെ പ്രതീക്ഷനല്‍കുന്ന രാജ്യമാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയും വിവരാവകാശ നിയമവുമൊക്കെ പുരോഗതിയുടെ പാതയില്‍ കുതിക്കുന്ന രാജ്യത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്. എന്നാല്‍ അവയൊക്കെ നിഷ്പ്രഭമാക്കുമാറ് അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും രാജ്യത്തെ പൊതുജീവിതം മലീമസമാക്കിയിരിക്കുകയാണെന്ന്് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകുമോ. 

IMAGEമാത്രവുമല്ല രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും അന്ധമായ കക്ഷി രാഷ്ട്രീയ ചിന്താഗതിയും രാജ്യ പുരോഗതിയെ ഒരു പരിധിവരെയെങ്കിലും പുറകോട്ട് വലിക്കുന്നില്ലേ എന്നതാണ് രാജ്യപുരോഗതിയും ക്ഷേമവുമാഗ്രഹിക്കുന്നവരെ പ്രയാസപ്പെടുത്തുന്നത്. . ഇന്ത്യയില്‍ ഏകകക്ഷി ഭരണം ഏറെക്കുറേ അവസാനിച്ച മട്ടാണ്. അതുകൊണ്ട് തന്നെ എല്ലാ മൂല്യങ്ങളേയും കാറ്റില്‍ പറത്തുന്ന മുന്നണി രാഷ്ട്രീയവും കുതിരകച്ചവടവുമൊക്കെ അധികാര രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നു. സാമ്രാജ്യത്വ ശക്തികളുടെ നൂറ്റാണ്ടുകളുടെ പാരതന്ത്ര്യത്തില്‍ നിന്നും ധീരമായ സമരമുറകളിലൂടെ നാം നേടിയെടുത്ത പരമാധികാരവും സ്വാതന്ത്ര്യവും ആധുനിക സാമ്രാജ്യത്വ ശക്തികളുടെ മുന്നില്‍ അടിയറവെക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമല്ല ഇന്ത്യാ അമേരിക്ക ആണവ സഹകരണകരാറിലൂടെ നാം കണ്ടത്. നീണ്ട പത്തുവര്‍ഷത്തോളം രാജ്യത്തെ നയിച്ച പ്രധാന മന്ത്രി തന്റെ ഏറ്റവും വലിയ നേട്ടമായി എടുത്തു പറഞ്ഞതും ഇതായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള ഒരു ഗവണ്‍മെന്റാണ് ഇന്ത്യയുടെ താല്‍പര്യങ്ങളും പരമാധികാരവും അടിയറവെക്കുന്ന ആണവകരാറിന് മുന്‍കൈയെടുത്തത് എന്നത് വിധിവൈപരീതമെന്നല്ലാതെ എന്ത് പറയാന്‍. ആണവകരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നേടുന്നതിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റില്‍ അരങ്ങേറിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമായി അവശേഷിക്കുകയാണ്. 

ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ സൃഷ്ടിക്കുന്ന ഭീകരമായ അവസ്ഥാ വിശേഷത്തെക്കുറിച്ച് ഇന്ത്യന്‍ സമൂഹം തിരിച്ചറിയുവാന്‍ വൈകിയതിന്റെ ദുരന്തങ്ങളാണ് എല്ലാ കോണുകളിലും കണ്ടുകൊണ്ടിരിക്കുന്നത്. പുതിയ സാമ്പത്തിക ക്രമം ഇന്ത്യയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അതിഗുരുതരമാണ്. വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ആഗോളവല്‍ക്കരണം വിള്ളലുകള്‍ സൃഷ്ടിക്കുകയും സമൂഹത്തില്‍ അനന്തമായ സാമ്പത്തിക പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ വികസനത്തിലൂടെ രാജ്യ പുരോഗതി എന്ന ആശയം ഏറെ പ്രസക്തമാണ്. എന്നാല്‍ ഈ രംഗത്ത് പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സമീപനം ആശാവഹമല്ല . സാങ്കേതിക വിദ്യ ഗ്രാമ വികസനത്തിന് എന്ന മഹത്തായ ആശയം മുന്നില്‍ വെച്ച് ഗ്രാമങ്ങളിലെ സ്ത്രീകളെ ഉല്‍പാദനമേഖലയിലേക്ക് കൊണ്ടുവരികയും അയല്‍കൂട്ടങ്ങളേയും സ്വയം സേവാ സംഘങ്ങളേയും ശക്തി പ്പെടുത്തി കുടുംബങ്ങളില്‍ ചെറുകിട ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക എന്ന പദ്ധതി ഇന്ത്യയില്‍ വമ്പിച്ച മാറ്റത്തിന് വഴിവെക്കും. തൊഴിലുറപ്പ് പദ്ധതി ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണെങ്കിലും വിശാലമായ അര്‍ഥത്തില്‍ ഏറെ വിപരീതഫലങ്ങളും അത് സൃഷ്ടിച്ചുവെന്ന് നാം കാണാതിരുന്നു കൂട. 

ആഗോളവല്‍ക്കരണത്തിനെതിരെ വ്യക്തി തലത്തില്‍ തന്നെ ചെറുത്ത് നില്‍പ്പ് പ്രാവര്‍ത്തികമാക്കാന്‍ സഹായകമായ തരത്തില്‍ രാജ്യത്ത് ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് വിവിധ ഉല്‍പാദന നിര്‍മാണ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ഓരോ കുടുംബങ്ങള്‍ക്കും സ്വന്തം ഉപഭോഗത്തെ ആയുധമാക്കി പ്രതിരോധിക്കാന്‍ കഴിയും. കുത്തക കമ്പനികളുടെ ഉല്‍പന്നങ്ങളെ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം സ്വദേശി ഉല്‍പന്നം ഉപയോഗിക്കുന്നു എന്ന ഒരു ചിന്ത വളര്‍ത്തിയെടുക്കുകയും ബോധവല്‍ക്കരണത്തിലൂടെ കൂടുതല്‍ പേരെ ഈ ചിന്താ ധാരയിലേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നതിനാല്‍ ഇത് ഏറെ ശ്രദ്ധയാകര്‍ഷിക്കേണ്ട ഒരു മേഖലയാണ്. 

POVERTYകാപിറ്റലിസത്തിന്റെ ദുര്‍മുഖങ്ങളും തീരാശാപങ്ങളും സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പല വിദഗ്ധരും ചൂണ്ടികാട്ടിയിട്ടുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ വികലമായ ഇറക്കുമതി നയത്തെ തുടര്‍ന്ന് രാജ്യത്തെ അഗ്രികള്‍ചറല്‍ ഇക്കോണമി ശക്തമായ തകര്‍ച്ചാ ഭീഷണി നേരിട്ട്‌കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത വേള്‍ഡ് ട്രേഡ് യൂണിയന്‍ പട്ടിണിയും തൊഴിലില്ലായ്മയും മാത്രമേ സമ്മാനിക്കുകയുള്ളൂ. വര്‍ദ്ധിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ നൈരന്തര്യം കാരണം വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ക്ക് രൂപകല്‍പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അധികവും ലോക ബാങ്കിന്റെ പരിശീലം നേടിയ ഉദ്യോഗസ്ഥരാണ് എന്നത് എറെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം ഉദ്യോഗസ്ഥ പ്രമാണിമാരില്‍ നിന്നും സാധാരണക്കാര്‍ക്ക് നീതി ലഭിക്കുമെന്ന് കരുതാന്‍ ന്യായമില്ല, . അതുകൊണ്ട് തന്നെ ഗവണ്‍മെന്റ് തലത്തില്‍ ഒപ്പുവെക്കുന്ന പല വലിയ കരാറുകളും വായിക്കാതെ ഒപ്പിടുന്നവയാണെന്നോ, അന്താരാഷ്ട്ര നിയമങ്ങളുടെ വിവക്ഷ ശരിയാം വണ്ണം ഗ്രഹിക്കാനുള്ള നിയമപരമായ വൈദഗ്ധ്യം രാജ്യത്തിനില്ലെന്നോ സൂചിപ്പിക്കുന്നവയാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ പോലും ഇന്ത്യ ഒപ്പ് വെച്ചത് പൊതു ചര്‍ച്ച അനുവദിക്കാതെയാണ്. പ്രധാനപ്പെട്ട കരാറുകള്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ പൊതു ചര്‍ച്ച നടത്തുന്ന അവസ്ഥയുണ്ടായാല്‍ ഇത്തരം അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ഇന്‍വെസ്റ്റ്‌മെന്റ് സംബന്ധിച്ച കാര്യങ്ങളില്‍ പോലും പൊതു ചര്‍ച്ച ആവശ്യമാണ്. കാരണം ഇതൊന്നും ബ്യൂറോക്രാറ്റിന്റേയും മന്ത്രിമാരുടേയും മാത്രം പ്രശ്‌നമല്ല. . ഗവണ്‍മെന്റ് തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക, ബദലുകള്‍ സാധ്യമാണെന്ന ധാരണ സമൂഹത്തില്‍ സൃഷ്ടിക്കുക, കുത്തക കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ക്ക് പകരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുക എന്നീ മാര്‍ഗങ്ങളിലൂടെ ആഗോളവല്‍ക്കരണത്തിന്റെ കാഠിന്യം കുറക്കാന്‍ കഴിയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 

NARENDA MODIഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ജനാധിപത്യത്തിന്റെ കടക്ക് കത്തിവെക്കുന്ന ഫാസിസ്റ്റ് ചിന്തയും പ്രവര്‍ത്തിയും മതേതരവിശ്വാസികള്‍ ശക്തമായി പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പാര്‍ലമെന്റ് തിരഞ്ഞെടിപ്പ് അടുത്തെത്തിയിരിക്കെ ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ വര്‍ഗീയ ലഹളയുടെ ഭാഗമാണെന്ന് നിരവധിപേര്‍ കരുതുന്ന നരേന്ദ്രമോഡിയെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് ഫാസിസം മുന്നേറുന്നത്. സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്. മതേതര ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുകയും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ ഐക്യപ്പെടാതെ ഭിന്നിച്ചുനില്‍ക്കുകയും ചെയ്യുന്നത് ഫാസസിസത്തെ ശക്തിപ്പെടുത്തുമോ എന്നത് വളരെ പ്രധാനമാണ്. ഫാസസിസത്തിനെതിരെയുള്ള ജനാധിപത്യ മതേതര കൂട്ടായ്മയുടേയും മൂന്നാം മുന്നണിയുടേയുമൊക്കെ പ്രാധ്യന്യം നാം തിരിച്ചറിയേണ്ടത് ഇവിടെയാണ്. 

തീവ്രവാദവും ഭീകരവാദവും രാജ്യത്തിന്റെ വികസന അജണ്ടകളെ തുരങ്കം വെക്കുന്നത് ഫാസിസത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഭരണ സിരാകേന്ദ്രങ്ങളിലും സൈന്യത്തിലും വരെ ഫാസിറ്റ് ചിന്താഗതിയുള്ളവരും രാജ്യത്തിന്റെ ഉന്നതമായ മതേതരമൂല്യങ്ങളോട് പ്രതിപത്തിയില്ലാത്തവരും വിലസുന്നുവെന്നതിലേക്കുള്ള വ്യക്തമായ സൂചനകളാണ് പല വര്‍ഗീയ സ്‌ഫോടങ്ങളുടേയും ദുരന്തങ്ങളുടേയും ആവര്‍ത്തനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സ്‌ഫോടന പരമ്പകളും വര്‍ഗീയ സംഘട്ടനങ്ങളും ഫാസിസ്റ്റ് ഭീകരതയുടെ ബാക്കി പത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മറ്റേത് ആഘോഷങ്ങളെയും പോലെ റിപബഌക് ദിനാഘോഷപരിപാടികളും സ്വദേശത്തുളളവരേക്കാള്‍ സമുചിതമായി ആഘോഷിക്കുന്നത് പ്രവാസി സമൂഹമാണ്. എന്നാല്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മയുടെ തോത് കുറക്കുകയും ഗണ്യമായ വിദേശനിക്ഷേപത്തിന് കാരണമാവുകയും ചെയ്യുന്ന പ്രവാസി സമൂഹത്തോട് കാലാകാലങ്ങളില്‍ മാറിമാറി വന്ന സര്‍ക്കാറുകളൊക്കെ സ്വീകരിച്ച സമീപനം ഒട്ടും ആശാവഹമല്ല.. വര്‍ഷം തോറും പ്രവാസി സമ്മേളനങ്ങള്‍ നടക്കുന്നത് ജനുവരിയിലാണ്. എന്നാല്‍ പലപ്പോഴും സമൂഹത്തിലെ വരേണ്യവര്‍ഗത്തിന്റെ ഒത്തുകൂടലായി പ്രവാസി സമ്മേളനങ്ങള്‍ ചുരുങ്ങുന്നുവോ. പ്രവാസികളുടെ വോട്ടവകാശവും പ്രവാസി സര്‍വകലാശാലയും ഗള്‍ഫിലെ എംബസികളെ ലീഗല്‍ സെല്‍ സംവിധാനവുമൊക്കെ പ്രവാസി കാര്യ മന്ത്രി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു. ഇതില്‍ വോട്ടവകാശമെന്നത് അംഗീകരിക്കപ്പെട്ടതൊഴിച്ചാല്‍ ബാക്കി വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ല. വോട്ടവകാശം തന്നെ പ്രായോഗികമായി നടപ്പാകണമെങ്കില്‍ ലോകത്തിന്റെ പല ഭാഗത്തും നടപ്പുള്ളതുപോലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വോട്ടുരേഖപ്പെടുത്തുവാനുള്ള സൗകര്യം വേണമെന്ന ആവശ്യം ഇതുവരേയും അംഗീകരിക്കപ്പെട്ടിട്ടില്ല. 

തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും എല്ലാ ഇന്ത്യന്‍ എംബസികളിലും ലീഗല്‍ സെല്ലുകള്‍ സജീവമാക്കുന്ന കാര്യം ഇന്ത്യാ ഗവണ്‍മെന്റ് ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ഖത്തറില്‍ വെച്ചാണ് പ്രഖ്യാപിച്ചത്. 

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്നും പൊതു പ്രശ്്‌നങ്ങളുടെ ആഴവും പരപ്പും ഗ്രഹിക്കാന്‍ സഹായകമായതായും മന്ത്രി പറഞ്ഞു. അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പല രംഗത്തും ക്രിയാത്മകമായ മാറ്റങ്ങള്‍ക്കായി പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പക്ഷേ പ്രവാസി സമൂഹത്തിന്റെ ശരിയായ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഇനിയും ലഭിച്ചിട്ടില്ല എന്നതാണ് പൊതുവികാരം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗള്‍ഫിലെ തൊഴിലാളികളെ ഒരു കാരണവശാലും അവഗണിക്കാനാവില്ല. അവരുടെ ജോലി സുരക്ഷിതത്വം, തൊഴില്‍ സൗകര്യം, സേവന വേതന വ്യ.വസ്ഥകള്‍ തുടങ്ങിയ മെച്ചപ്പെടുത്തുവാന്‍ സാധ്യമായ എല്ലാ നടപടികളും ഗവണ്‍മെന്റ് കൈകൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് ശേഷം മന്ത്രി നിരവധി തവണ ഗള്‍ഫ് സന്ദര്‍ശിച്ചു. പക്ഷേ വാഗ്ദാനങ്ങളോ പ്രഖ്യാപനങ്ങളോ എന്തായി എന്ന ചോദ്യമോ ഉത്തരമോ സമകാലിക രാഷ്ട്രീയത്തില്‍ അപ്രസക്തമാണല്ലോ. അധികാരത്തില്‍ നിന്നിറങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന കാര്യം പാവം പ്രവാസി അറിയുന്നത്.

നിതാഖാത് പ്രവാസികളുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ക്കുകയും ആയിരക്കണക്കിന്് പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തപ്പോഴും ബന്ധപ്പെട്ടവരുടെ നടപടികള്‍ കാര്യക്ഷമമായില്ല എന്ന പരാതിയാണ് നിലനില്‍ക്കുന്നത്. തുടക്കത്തില്‍ തന്നെ ഇന്ത്യ ഇടപെടുകയും സൗദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നെങ്കില്‍ സ്ഥിത്ിഗതികള്‍ ഇത്രയും വഷളാവുകയില്ലായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പ്രവാസികള്‍ അസംഘടിതരായി നില്‍ക്കുന്നിടത്തോാളം കാലം അവരുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്ന് തിരിച്ചറിയുവാന്‍ ഇനിയും വൈകരുത്. ജനാധിപത്യ അവകാശമായ സമ്മതിദാനാവകാശം ഓരോ ഇന്ത്യക്കാരനും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനാവുകയുള്ളൂ. 

വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി വരുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രീ ഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗും ഗള്‍ഫിലെ നിയമങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണവും നല്‍കുന്ന വിഷത്തില്‍ പ്രവാസി കാര്യ വകുപ്പിന്റെ സേവനം പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ ഉദ്ദേശിച്ച് കപ്പല്‍ സര്‍വീസ് ആരംഭിക്കുക, ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നവരുന്ന പുനരധിവാസ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, ഗള്‍ഫിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ വിവിധ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങള്‍ പ്രവാസി കാര്യ മന്ത്രി നല്‍കിയെങ്കിലും അവയൊന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നതാണ് സത്യം. ഭരണ ഘടന നിലവില്‍ വന്നതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ഈ സുന്ദര മുഹൂര്‍ത്തത്തില്‍ ആരുടെയെങ്കിലും അനുകമ്പയോ മോഹനവാഗ്ദാനങ്ങളോ അല്ല പ്രവാസി സമൂഹത്തിനാവശ്യം, മറിച്ച് അവര്‍ നെഞ്ചേറ്റുന്ന രാഷ്ട്രത്തിന്റെ സര്‍വതോന്മുഖമായ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കാളിത്തം ലഭിക്കുന്നതിനുള്ള പ്രായോഗികമായ നടപടികളാണ്. . തിരിച്ചെത്തുമ്പോള്‍ എന്തെങ്കിലും ഏര്‍പാടുകള്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ്. സര്‍വോപരി തങ്ങളെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വമാണ്. 

 

Releated Stories