logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം ശ്രദ്ധേയമായി

img

This is so

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മലയാളി സാംസ്‌കാരിക വേദിയായ തിരുമുറ്റം ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് മീഡിയ പ്ലസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രണ്ട് ദിവസം നീണ്ടുനിന്ന പ്രദര്‍ശനം കാണാന്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്ത മേഖലകളില്‍ നിന്നുള്ള നൂറു കണക്കിനാളുകളാണ് എത്തിയത്.

പ്രകൃതി ദൃശ്യങ്ങള്‍ ജലച്ഛായത്തിന്റെ മനോഹാരിതയില്‍ ലളിതമായി ഒപ്പിയെടുത്ത കലാകാരന്‍ മനുഷ്യനും പ്രരകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴകളേയും സ്പര്‍ശിച്ചാണ് തന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനൊരുക്കിയത്. എവിടെയും തന്നെയാകര്‍ഷിക്കുന്ന വേറിട്ട കാഴ്ചകള്‍ ഒപ്പിയെടുത്ത് തന്റെ ഭാവനയുടെയും സൗന്ദര്യ സങ്കല്‍പത്തിന്റേയും മേമ്പൊടി ചേര്‍ത്താണ് സജ്ഞയ് ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നത്. 

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരും സംവിധാനങ്ങളുമൊക്കെ സജ്ഞയ് ചപോല്‍ക്കറിന്റെ ശ്രദ്ധയില്‍ പതിയുന്നു. സൂഖ് വാഖിഫിലെ പരമ്പരാഗത തൊഴിലാളികളും അറേബ്യന്‍ പാരമ്പര്യ കലാ ശില്‍പങ്ങളുമെന്ന പോലെ ഇന്ത്യന്‍  ക്ലാസിക്കല്‍ നൃത്തവും ഗ്രാമ്യജീവിതത്തിന്റെ പകര്‍പ്പുകളുമൊക്കെ വരകളായി രൂപാന്തരപ്പെടുമ്പോള്‍ ഏതൊരു ആസ്വാദകനേയും പിടിച്ചുനിര്‍ത്തുന്ന സൃഷ്ടിയായി , സ്വയം സംസാരിക്കുന്ന ചിത്രങ്ങള്‍ രൂപപ്പെടുന്നു. 

ഇന്ത്യയിലേയും ഖത്തറിലേയും തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ജലച്ഛായത്തില്‍ പകര്‍ത്തിയ 33 പെയിന്റിംഗുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ നിരവധി പ്രദര്‍ശനങ്ങളും ആര്‍ട് വര്‍ക് ഷോപ്പുകളും സംഘടിപ്പിച്ച സജ്ഞയ് ചപോല്‍ക്കറിന്റെ ഖത്തറിലെ ആദ്യ പ്രദര്‍ശനമായിരുന്നു.

ഖത്തറിലെ മലയാളി സാംസ്‌കാരിക വേദിയായ തിരുമുറ്റം ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് സജ്ഞയ് ചപോല്‍ക്കര്‍ സംഘടിപ്പിച്ച പെയിന്റിംഗ് പ്രദര്‍ശനത്തില്‍ നിന്ന് 

EXHIBITION

EXHIBITION 2

EXHIBITION 3EXHIBITION

 

 

 

Releated Stories