logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പ്രേക്ഷകരുടെ ഇടനെഞ്ച് പൊള്ളിക്കുന്ന പ്രമേയവുമായി ഒരു ഹ്രസ്വചിത്രം 'റെഡ്'.

img

അമാനുല്ല വടക്കാങ്ങര

ദോഹ : പ്രേക്ഷകരുടെ ഇടനെഞ്ച് പൊള്ളിക്കുന്ന പ്രമേയവുമായി ദുബായില്‍ നിന്നൊരു ഹ്രസ്വചിത്രം- 'റെഡ്'. ദുബായിലെ മലയാളി മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവില്‍, ഫൈസല്‍ ബിന്‍ അഹമ്മദ് എന്നിവര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം ദുബായിലെ ഒരു കെട്ടിട നിര്‍മാണ തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പേരില്ലാത്ത മധ്യവയസ്‌കനായ തൊഴിലാളി വൈകിട്ട് ജോലി കഴിഞ്ഞ് ധൃതിയില്‍ പുറപ്പെടുന്നത് എവിടേയ്ക്കാണെന്ന ചോദ്യം എല്ലാവരിലും ഉയര്‍ത്തിക്കൊണ്ടാണ് 'റെഡ്' ആരംഭിക്കുന്നത്. സഹപ്രവര്‍ത്തകരും മറ്റും ഈ യാത്രയെ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍, ഇതിന് പിന്നില്‍ ഒരു പ്രധാന കാരണമുണ്ടായിരുന്നു. അത് പ്രേക്ഷകരുടെ കണ്ണ് നിറയിക്കുന്നു. കാണുന്നവര്‍ക്ക് ഒരിക്കലും ഊഹിച്ചെടുക്കാന്‍ സാധിക്കാത്ത ആ സസ്പെന്‍സാണ് ഈ കൊച്ചു ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം ദുബായിലെ മാധ്യമപ്രവര്‍ത്തകരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. 
കഴിഞ്ഞവര്‍ഷം അബുദാബിയില്‍ നടന്ന ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ സ്വദേശി അഷ്റഫ് കിരാലൂരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിജു പന്തളം, അലോഷ്യസ് ആന്‍ഡ്രൂസ്, ലിജു തങ്കച്ചന്‍, രഞ്ജിനി രാജന്‍കുട്ടി എന്നിവരോടൊപ്പം ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരായ ഒട്ടേറെ തൊഴിലാളികളും വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകരായ തന്‍വീര്‍ കണ്ണൂര്‍, സുജിത് സുന്ദരേശന്‍, ഐജു ആന്റോ എന്നിവരാണ്. ബൈലൈന്‍ മീഡിയ നിര്‍മിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംഗീതം: റിനില്‍ ഗൗതം, ശബ്ദലേഖനം: അജയ് ജോസഫ്, ഡിക്സണ്‍ ആലിസ് പൗലോസ്. മെയ്ക്കപ്പ്: സന്തോഷ് സാരംഗ്, ഷിജി താനൂര്‍. എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ശബ്ദവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആസ്റ്റര്‍ ഡിഎം മെഡിക്കല്‍ ഗ്രൂപ്പാണ് ചിത്രത്തെ പിന്തുണയ്ക്കുന്നത്. യൂ ട്യൂബില്‍ 'റെഡ്' കാണാം.https://www.youtube.com/watch?v=Ul0dQlOb2TA

https://1.bp.blogspot.com/-E-a_y0GY3V4/WdJf8Qm9CZI/AAAAAAAANjs/lcwbEa3MUiQdOPXQ1Okyj3WuUW4AsVoCgCLcBGAs/s1600/RED%2BSHORT%2BFILM%2B%25282%2529.jpg

https://3.bp.blogspot.com/-vC-mtFiCjz8/WdJf845NbcI/AAAAAAAANjw/iyUJIKsnK44A7kYUPK1TkTRYXGZvbMvvgCLcBGAs/s1600/RED%2BSHORT%2BFILM%2B%25281%2529.JPG