logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മികച്ച അദ്ധ്യാപകര്‍ ഇന്ത്യയുടെ കരുത്ത്. ഫരീദ് ഖലീല്‍ അല്‍ സിദ്ദീഖി

img

ദോഹ: സര്‍വ്വരംഗത്തുമുള്ള മികച്ച അദ്ധ്യാപകര്‍ ഇന്ത്യയുടെ കരുത്തും ശക്തിയുമാണെന്ന് ഖത്തര്‍ ചാരിറ്റി പ്രോഗ്രാം & പ്രൊജക്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഫരീദ് ഖലീല്‍ അല്‍ സിദ്ദീഖി പറഞ്ഞു. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ലോക അദ്ധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക വളര്‍ച്ച ലക്ഷ്യമാക്കി വിദ്യാര്‍ഥികളിലെ അഭിരുചികളെ വളര്‍ത്തിയെടുക്കുന്ന മികച്ച അദ്ധ്യാപകരാണ് എല്ലാ രംഗത്തും ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സ്‌കൂളുകളില്‍ നിന്നും തെരെഞ്ഞടുക്കപ്പെട്ട 2 മികച്ച അദ്ധ്യാപകര്‍ക്കുള്ള ഉപഹാരം ഖത്തര്‍ ചാരിറ്റി പ്രോഗ്രാം & പ്രൊജക്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഫരീദ് ഖലീല്‍ അല്‍ സിദ്ദീഖി നിര്‍വഹിച്ചു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
എഫ് സി സി ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ പി പി അബ്ദു റഹിം ആശംസ നേര്‍ന്നു. സ്‌കൂള്‍ കലോത്സവം, നാടക മത്സരം, ലൈബ്രറി തുടങ്ങിയവ പരിചയപ്പെടുത്തി എഫ് സി സി എക്‌സിക്യൂട്ടീവ് അംഗം ജസീം മുഹമ്മദ്  പ്രസന്റേഷന്‍ അവതരിപ്പിച്ചു. ചടങ്ങിനെ അനുമോദിച്ചു കൊണ്ട് അധ്യാപകരായ ദര്‍ശന ധര്‍മരാജന്‍ , മോഹന്‍ കുമാര്‍, ഷൈജു, സുദര്‍ശന്‍, മുഹമ്മദ് ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ  അഷ്‌കര്‍ അലി, മുഹമ്മദ് സലിം, ഹരിദാസ്, സുനില്‍ പെരുമ്പാവൂര്‍, റിതേഷ് ബാബു, സലീല മജീദ്, ലേഖ ലിജു, ജംഷീല ഷമീം, സഫൂറ സലിം, കമറുന്നീസ ഷാജുദ്ധീന്‍, ബിന്ദു ഹരിദാസ് ,സൗമി ഷൗക്കത്ത് , ലിജി അബ്ദുല്ല , വഹീദ നസീര്‍ ,സുനില അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അപര്‍ണ റെനീഷ് സ്വാഗതവും ഷെറീന റസാഖ് നന്ദിയും പറഞ്ഞു.
https://2.bp.blogspot.com/-bVNdZ0W3K3I/Wdj0i_qZLbI/AAAAAAAANmI/JKYi2tGG5qU0gVQF-0gDXIE2EjGd4uVAwCLcBGAs/s1600/for%2Bpress%2B1.jpg