logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അക്കോണ്‍ടെക് എഞ്ചിനിയറിംഗ് ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിച്ചു

img

അക്കോണ്‍ടെക് സംഘടിപ്പിച്ച ദേശീയ കായികദിന പരിപാടികള്‍ ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

ദോഹ : ഖത്തറിലെ പ്രമുഖ എഞ്ചിനിയറിംഗ് കമ്പനിയായ അക്കോണ്‍ടെക് എഞ്ചിനിയറിംഗ് ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കമ്പനിയുടെ വുകൈര്‍ കോമ്പൗണ്ടില്‍ നടന്ന ചടങ്ങ് അക്കോണ്‍ ഗ്രൂപ്പ് വെഞ്ച്വഴ്‌സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ജീവതശൈലി മെച്ചപ്പെടുത്തി കര്‍മ്മരംഗത്തും ജീവിതമേഖലകളിലും സജീവമായി നിലകൊള്ളുക എന്നതാണ് കായികദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അക്കോണ്‍ ഗ്രൂപ്പ് സി.ഇ.ഒ പി.എ മുഹമ്മദ് ഷബീര്‍, ജനറല്‍ മാനേജര്‍ മുഹമ്മദ് അസ്‌ലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഓട്ട മത്സരം, റിലേ, കമ്പവലി തുടങ്ങിയ വിവിധ പരിപാടികളില്‍ കമ്പനിയിലെ മിക്ക ജീവനക്കാരും പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും ചെയര്‍മാന്‍ വിതരണം ചെയ്തു.

https://3.bp.blogspot.com/-3kOnukjg_yk/WoRIMN-rYhI/AAAAAAAAOjA/8ZrYHQc4BoAEwi4_3kPQJWw2tV1MnC5pwCLcBGAs/s1600/sport-1.jpg