Breaking News

കോവിഡ് വാക്‌സിനെടുത്ത് ഖത്തര്‍ അമീറും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്തു. അമീര്‍ തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം ഫോട്ടോ സഹിതം പങ്കുവെച്ചത്.
ഇന്ന് ഞാന് കോവിഡ് വാക്‌സിനെടുത്തു. ഈ മഹാമാരിയില്‍ നിന്നും എല്ലാവര്‍ക്കും സുരക്ഷയും സംരക്ഷണവും ഞാന്‍ ആശംസിക്കുന്നുവെന്നാണ് അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഗവണ്‍മെന്റ് ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങി നിരവധിയാളുകള്‍ കോവിഡ് വാക്‌സിനെടുക്കാന്‍ രംഗത്ത് വന്നത് വാക്‌സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കകള്‍ ദൂരീകരിക്കുവാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും കാരണമായിട്ടുണ്ട്.

ഡിസംബര്‍ 23 ന് ആരംഭിച്ച വാക്‌സിനേഷന്‍ ആദ്യ ഘട്ടം ജനുവരി 31 ന് അവസാനിക്കും.

പ്രായം ചെന്നവര്‍, രോഗികള്‍, ആരോഗ്യ പ്രവര്‍കത്തര്‍, വിവിധ മന്ത്രാലയങ്ങളിലെ മുന്‍നിര ഉദ്യോഗസ്ഥര്‍ മുതലായവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

Related Articles

2 Comments

  1. Puede utilizar un software de gestión para padres para guiar y supervisar el comportamiento de los niños en Internet. Con la ayuda de los siguientes 10 software de administración de padres más inteligentes, puede rastrear el historial de llamadas de su hijo, el historial de navegación, el acceso a contenido peligroso, las aplicaciones que instalan, etc.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!