Uncategorized

ദര്‍ശനങ്ങളും അഭിലാഷങ്ങളും വെല്ലുവിളികള്‍ക്കപ്പുറം, എന്ന പ്രമേയത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘വിദ്യാഭ്യാസ ഫോറം 2021’ഏപ്രിലില്‍

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. ദര്‍ശനങ്ങളും അഭിലാഷങ്ങളും വെല്ലുവിളികള്‍ക്കപ്പുറം, എന്ന പ്രമേയത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘വിദ്യാഭ്യാസ ഫോറം 2021’ഏപ്രിലില്‍ നടക്കും.

ഓണ്‍ ലൈനില്‍ നടക്കുന്ന പരിപാടിയില്‍ കോവിഡാനന്തര ലോകത്തെ വിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരും പ്രൊഫഷണലുകളും സംബന്ധിക്കും. പോസ്റ്റ് കോവിഡ് കാലത്ത് സാങ്കേതിക വിദ്യയുടെ പങ്കിനാണ് ഫോറം പ്രാധാന്യം നല്‍കുക

യുഎന്നിന്റെ സുസ്ഥിര വികസന പദ്ധതി 2030 വിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാവര്‍ക്കും സമഗ്രവും തുല്യവുമായ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുന്നതും സുസ്ഥിര വികസനവുമൊക്കെ ഫോറം വിശകലന വിധേയമാക്കും. ഖത്തര്‍ നാഷംണല്‍ വിഷന്‍ 2030 ഖത്തറിനെ ഒരു വികസിത രാജ്യമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന്റെ സംയോജനം, തൊഴില്‍ മാര്‍ക്കറ്റിലെ ആവശ്യങ്ങളും സുസ്ഥിര വികസന ആവശ്യങ്ങള്‍, ബാല്യകാല വിദ്യാഭ്യാസത്തിലെ പുതിയ കാഴ്ചപ്പാടുകളും പ്രവണതകളും അധ്യാപകരുടെ സമഗ്ര പുരോഗതി ഉറപ്പുവരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പങ്ക് , സുസ്ഥിര പ്രൊഫഷണല്‍ വികസനം സാക്ഷാല്‍ക്കരിക്കുന്നതില്‍ സമൂഹത്തിന്റെ റോള്‍ തുടങ്ങി വൈവിധ്യ പ്രമേയങ്ങളാണ് ഫോറം ചര്‍ച്ച ചെയ്യുക.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഖത്തറിനകത്തും പുറത്തുമുള്ള ആര്‍ക്കും ഫോറത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി 15 ആണ്
കുടുതല്‍ വിവരങ്ങള്‍ക്ക്

ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച്: അറബിയിലെ രജിസ്‌ട്രേഷന്‍ ലിങ്ക്: https: //
surveyys.education.qa/s/
EDUFORUM2021 /
ലെ രജിസ്‌ട്രേഷന്‍ ലിങ്ക്
ഇംഗ്ലീഷ്: https://surveys.education.qa/s/
EDUFORUM2021Eng /

Related Articles

43,104 Comments