Uncategorized

ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ ഒക്ടോബര്‍ 18 ന് ആരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ ഒക്ടോബര്‍ 18 ന് ആരംഭിക്കും . മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണവകുപ്പാണ് വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ 2021-22-നുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ പ്രഖ്യാപിച്ചത്.

രജിസ്‌ട്രേഷന്‍ പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായി നടക്കും. അല്‍ ഷമാല്‍, അല്‍ ഗഷാമിയ, ഐന്‍ മുഹമ്മദ്, അല്‍ എന്‍ഖിയാന്‍, അല്‍ ഖരാര, മെകൈനിസ്, സീലൈന്‍, റാസ് മത്ബഖ്, ആരിഡ, സെക്രിറ്റ്, ആഷിരാജ്, ഉം അല്‍ മാ എന്നിവിടങ്ങളിലെ ക്യാമ്പിംഗിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 17 മുതല്‍ സ്വീകരിക്കും. ഒക്ടോബര്‍ 18 മുതല്‍ ആറ് മാസത്തേക്ക് ക്യാമ്പ് ആരംഭിക്കും.

രണ്ടാം ഘട്ടത്തില്‍, ഒക്ടോബര്‍ 19 -ന് അല്‍ റീം റിസര്‍വ്, അല്‍ മറോന, അല്‍ മസ്റൂഹ, ഉമ്മു അല്‍ ആഫാഇ, അല്‍ ഹഷാം, അബു സഹ്ലോഫ്, അല്‍ സുബാര, അല്‍ ഉദൈദ്, അല്‍ ഖുറൈജ് സൗത്ത്, ബു സംറ എന്നിവിടങ്ങളില്‍ ക്യാമ്പിംഗിനായി രജിസ്ട്രേഷന്‍ ആരംഭിക്കും. ഇവിടങ്ങളില്‍ ക്യാമ്പിംഗ് ഒക്ടോബര്‍ 20 മുതല്‍ ആറ് മാസത്തേക്കായിരിക്കും.

ഒക്ടോബര്‍ 21 -നാണ് മൂന്നാം ഘട്ട രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ഗരിയ, അല്‍ മുഫൈര്‍, റാസല്‍ നൗഫ് എന്നിവിടങ്ങളിലെ ക്യാമ്പിംഗിനുള്ള അപേക്ഷകളാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കുക. ഒക്ടോബര്‍ 22 മുതല്‍ ആറ് മാസത്തേക്കാിരിക്കും ക്യാമ്പ്

Related Articles

Back to top button
error: Content is protected !!