Uncategorized

ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്നു ; ഡോ. വിനോദ് കുമാര്‍

കൊച്ചി : കിടമത്സരത്തിന്റെ ലോകത്ത് ബിസിനസ് രംഗത്ത് നെറ്റ്‌വര്‍ക്കിംഗിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ച് വരികയാണെന്ന് ഗ്രീന്‍ വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. കൊച്ചിന്‍ ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനഞ്ചാമത് പതിപ്പിന്റെ ഇന്ത്യയിലെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ലോക ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തുന്ന ഖത്തറുമായി ബിസിനസ് ചെയ്യാനും ബിസിനസ് സംരംഭങ്ങളെ ഖത്തറിലേക്ക് വ്യാപിപ്പിക്കാനും ഉപകരിക്കുന്ന ആധികാരികമായ കോണ്‍ടാക്റ്റുകള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മീഡിയപ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഓണ്‍ലൈനിലും മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാണ്.

പുസ്തകത്തിന്റെ ആദ്യപ്രതി അശ്വതി ചിപ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഇളവരശി ജയകാന്തും ഹൈദരബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.

ബിസിനസ് രംഗം ആകെ മാറിയിരിക്കുകയാണെന്നും നെറ്റ്‌വര്‍ക്ക് എന്നത് ഒരു സ്ഥാപനത്തിന്റെ നെറ്റ്‌വര്‍ത്തായി മാറിയിരിക്കുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സാദിഖ് മോന്‍ ജമാലുദ്ധീന്‍ അഭിപ്രായപ്പെട്ടു.

ഡ്രീം ഫൈവ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആലു കെ മുഹമ്മദ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, മംഗളം ഖത്തര്‍ റിപ്പോര്‍ട്ടര്‍ ശഫീഖ് അറക്കല്‍, മാധ്യമപ്രവര്‍ക്കന്‍ മുജീബ് റഹ്‌മാന്‍ കരിയാടന്‍, ജീവന്‍ ടി.വി ഖത്തര്‍ റിപ്പോര്‍ട്ടര്‍ റോബിന്‍ ടി ജോര്‍ജ്, കേരളഭൂഷണം മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!