Uncategorized

മുസാവ ( ഇന്നൊവേറ്റീവ് വിമന്‍സ് ഡൊമൈന്‍ ) ലോഗോ പ്രകാശനം ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഖത്തറില്‍ വിവിധ മേഖലകളില്‍ അനുഭവ സമ്പത്തുള്ള പതിനൊന്നോളം വനിതകള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ ‘മുസാവ’ ഇന്നൊവേറ്റീവ് വിമന്‍സ് ഡൊമൈന്റെ ലോഗോ പ്രകാശനം റേഡിയോ മലയാളം ഓഫീസില്‍ വെച്ച് നടന്നു. ആതുര സേവന രംഗത്തെ ഖത്തറിലെ പ്രശസ്തരായ നസീം ഹെല്‍ത്ത് കെയര്‍ ജനറല്‍ മാനേജര്‍ ഇര്‍ഷാദും, മാര്‍ക്കറ്റിങ് മാനേജര്‍ ഇക്ബാലും, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ വാണിയമ്പലം എന്നിവര്‍ നിര്‍വ്വഹിച്ചു. മജീദ് നാദാപുരം ആണ് ലോഗോ രൂപകല്‍പന ചെയ്തത്.

ഖത്തറിലെ തങ്ങളുടെ സഹ സഹോദരിമാരെ ശാക്തീകരിക്കാന്‍ കൈകോര്‍ത്ത വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പതിനൊന്നോളം
ഊര്‍ജ്ജസ്വലമായ വനിതകളുടെ ഗ്രൂപ്പാണ് മുസാവ ( ഇന്നൊവേറ്റീവ് വിമന്‍സ് ഡൊമൈന്‍ ). വീടകങ്ങളില്‍ കഴിയുന്ന സ്ത്രീകളിലെ ജോലി സാധ്യതകള്‍ കണ്ടു പിടിച്ചു അതുവഴി സ്ത്രീകളെ ശക്തിപ്പെടുത്തുകയും സാദ്ധ്യതകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ലോഗോ പ്രകാശന ചടങ്ങില്‍ മുസാവയുടെ പ്രതിനിധികളായ നൂര്‍ജഹാന്‍ ഫൈസല്‍, ലത ആനന്ദ്, അപര്‍ണ റെനീഷ്, നസീഹ മജീദ്, നബീസകുട്ടി, രശ്മി സന്തോഷ്, റൂമി , സജ്ന മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!