Uncategorized

പത്ത് വര്‍ഷത്തിനിടെ 64.4 ശതമാനം ട്രാഫിക് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞതായി ഖത്തര്‍ ട്രാഫിക് വകുപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 64.4 ശതമാനം ട്രാഫിക് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞതായി ഖത്തര്‍ ട്രാഫിക് വകുപ്പ് .
2010-ല്‍ ഖത്തറില്‍ 100,000 ജനസംഖ്യയില്‍ 11.3 ട്രാഫിക് മരണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നിരന്തരമായ ബോധവല്‍ക്കരണവും നിയമനടപടികളും കാരണം 2020-ല്‍ ഇത് 4 ആയി കുറക്കാന്‍ സാധിച്ചതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. 64.4 ശതമാനം കുറവാണിത്. നാഷണല്‍ ട്രാഫിക് സേഫ്റ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റോഡ് ട്രാഫിക്ക് ഇരകളുടെ ലോക സ്മരണ ദിനവും റോഡ് സുരക്ഷയ്ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ രണ്ടാം ദശാബ്ദം ആരംഭവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക പരിപാടിയിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

”അടുത്ത വര്‍ഷത്തോടെ മരണനിരക്ക് 25% കൂടി കുറയ്ക്കുക എന്ന മഹത്തായ ലക്ഷ്യവുമായാണ് ഖത്തര്‍ മുന്നോട്ടുപോകുന്നത്. 2022 ലോകകപ്പിന്റെ ആതിഥേയര്‍ എന്ന നിലയില്‍, സുരക്ഷിതവും വൃത്തിയുള്ളതും സുസ്ഥിരവുമായ മൊബിലിറ്റിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത കാണിക്കാന്‍ ഖത്തറിന് അവസരമുണ്ടെന്നും ഖത്തര്‍ പ്രതീക്ഷക്കൊത്തുയരുമെന്നും’യുഎന്‍ സെക്രട്ടറി ജനറലിന്റെ റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക പ്രതിനിധി ജീന്‍ ടോഡ് പറഞ്ഞു.

‘ഓര്‍ക്കുക – പിന്തുണക്കുക, നടപടിയെടുക്കുക എന്ന പ്രമേയം ചര്‍ച്ചക്ക് വെച്ചാണ് ് ഈ വര്‍ഷത്തെ റോഡ് ട്രാഫിക്ക് ഇരകള്‍ക്കായുള്ള ലോക ദിനം ആചരിക്കുന്നത്.”ഞങ്ങള്‍ ഈ ദിനത്തെ മുന്നോട്ട് നോക്കാനുള്ള അവസരമായി അടയാളപ്പെടുത്തുന്നു; റോഡ് സുരക്ഷയുടെ രണ്ടാം ദശകത്തില്‍ മരണങ്ങളും പരിക്കുകളും കുറയ്ക്കുന്നതിനുള്ള നടപടികള്‍ തിരിച്ചറിയുകയും സ്ഥാപിക്കുകയും ചെയ്യുവാനുള്ള അവസരമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ നാഷണല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി സെക്രട്ടറി ബ്രിഗേഡിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മാലിക്കി, ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍-ഷഹ്വാനിയും ബന്ധപ്പെട്ട അധികാരികളുടെ പ്രതിനിധികളും സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!