Uncategorized

ദോഹ വിന്റര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്ക് ഖത്തര്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ടൂറിസം രംഗത്തും വിനോദ രംഗത്തും ഏറെ സാധ്യതകളുള്ള ദോഹ വിന്റര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്ക് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി തറക്കല്ലിട്ടു. ഖത്തരി ഡയര്‍, ഖത്തര്‍ ടൂറിസം, എലഗാന്‍സിയ ഗ്രൂപ്പ് എന്നിവയ്ക്കിടയില്‍ ദോഹ വിന്റര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള കരാര്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ച ശേഷമാണ് തറക്കല്ലിട്ടത്.


ഖത്തറില്‍ അതിവേഗം വികസിക്കുന്ന ലുസൈല്‍ നഗരത്തിലെ അല്‍ മഹാ ദ്വീപില്‍ 200,000 ചതുരശ്ര മീറ്റര്‍ പദ്ധതി 2022ല്‍ സജ്ജമാകും. ഒരു മറൈന്‍ ക്ലബ്, ഫാമിലി ചാലറ്റുകള്‍, പാര്‍ട്ടികള്‍ക്കും വിവിധ ഇവന്റുകള്‍ക്കുമുള്ള ഒരു ഏരിയ എന്നിവയ്ക്ക് പുറമേ ഗെയിമുകള്‍ക്കും മറൈന്‍ സ്പോര്‍ട്സിനും ആറ് മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും.

Related Articles

Back to top button
error: Content is protected !!