Archived Articles

കേരള ഫാര്‍മസിസ്റ്റ് ഫോറം ഖത്തര്‍ മാഗസിന്‍ പ്രകാശനവും വാര്‍ഷിക സംഗമവും

കേരള ഫാര്‍മസിസ്റ്റ് ഫോറം ഖത്തര്‍ മാഗസിന്‍ പ്രകാശനവും വാര്‍ഷിക സംഗമവും

ഖത്തറില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ കെ. പി. എഫ്. ക്യു. 25.3.2022 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ദോഹയിലെ ക്രൌണ്‍ പ്‌ളാസ ഹോട്ടലില്‍ വെച്ച് വിപുലമായ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരുന്നു. ദോഹയിലെ ഇന്ത്യന്‍ എംബസ്സിയുടേയും, വിവിധ അപെക്‌സ് സംഘടനകളുടേയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഫോറത്തിന്റെ മാഗസിന്‍ പ്രകാശനവും , വിദ്യാഭ്യാസ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ജാഫര്‍: 55645251, ജെറ്റിജോര്‍ജ് : 55210903 എന്നീ നമ്പറുകളില്‍ ബന്ധപ്പെവുന്നതാണ്‌.

 

Related Articles

Back to top button
error: Content is protected !!