Breaking NewsUncategorized

വിവാദ പരാമര്‍ശം , ദുര്‍ഗ ദാസിനെ ഖത്തറിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ : തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫിലെ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായും മതപരിവര്‍ത്തനവുമായുമൊക്കെ വിവാദ പരാമര്‍ശം , ദുര്‍ഗ ദാസിനെ ഖത്തറിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് . ഗള്‍ഫില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗിക സേവ ചെയ്യാനാണ് എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ വിവാദ പരാമര്‍ശം

ദുര്‍ഗ ദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതിഷേധമിരമ്പുകയും വിവരം കമ്പനിയെ അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ദോഹയിലെ അല്‍ഫര്‍ദാന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നാരംഗ് പ്രോജെക്റ്റ്‌സ് തങ്ങളുടെ സ്ഥാപനത്തില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ദുര്‍ഗാദാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വിവരം അറിയിച്ചത്.

ദുര്‍ഗാദാസിനെതിനെതിരെ പലരും കമ്പനിയില്‍ പരാതിപ്പെട്ടിരുന്നു. കമ്പനിക്ക് ലഭിച്ച പരാതിക്ക് മറുപടിയായാണ് കമ്പനിയുടെ റീജിയണല്‍ ഡയറക്റ്റര്‍ ടിം മോര്‍ഫി ദുര്‍ഗാ ദാസിനെ പിരിച്ചുവിട്ട വിവരം ഇ മെയില്‍ വഴി അറിയിച്ചത്.ഖത്തറിന് പുറമെ ദുബായ്,സൗദി അറേബ്യ,ഈജിപ്ത് എന്നീ അറബ് രാജ്യങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട്.

മലയാളം മിഷന്‍ ഖത്തര്‍ മേഖല കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും ദുര്‍ഗ ദാസിനെ രാവിലെ തന്നെ നീക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!