പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ മന്ത്രാലയം പരിശോധന
അമാനുല്ല വടക്കാങ്ങര
ദോഹ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ മന്ത്രാലയം പരിശോധന. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഭക്ഷ്യസ്ഥാപനങ്ങളിലാണ് തീവ്രമായ പരിശോധന കാമ്പെയ്നുകള്‍ തുടരുന്നത്. ഖത്തറില്‍ നവംബര്‍ 15 മുതല്‍ ഒറ്റ തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ബയോഡീഗ്രേഡബിള്‍, പേപ്പര്‍, നെയ്ത, തുണി സഞ്ചികള്‍ എന്നിവ ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനും കാമ്പയിന്‍ ലക്ഷ്യമിടുന്നു.
കഴിഞ്ഞ ജൂണില്‍ ഈ തീരുമാനം പുറപ്പെടുവിച്ചതുമുതല്‍, തീരുമാനത്തിന്റെ ആവശ്യകതകള്‍, അത് നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം, പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം നിരവധി ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിച്ചിരുന്നു