
Breaking News
ഫാന്‍ സോണുകളില്‍ തിരക്കൊഴിയുന്നില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഫാന്‍ സോണുകളില്‍ തിരക്കൊഴിയുന്നില്ല . ഫുട്ബോള്‍ ആരവങ്ങളും ആഘോഷങ്ങളുമായി സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള പതിനായിരങ്ങളാണ് നിത്യവും ഫാന്‍ സോണുകളിലേക്കൊഴുകുന്നത്.
ഖത്തറിലെ മനോഹരമായ കാലാവസ്ഥയും ഫാന്‍ സോണുകളിലെ കലാസാംസ്കാരിക പരിപാടികളും വലിയ സ്ക്രീനില്‍ കളി കാണാനുള്ള സംവിധാനങ്ങളുമൊക്കെ ഫുട്ബോള്‍ ആരാധകരേയും കുടുംബങ്ങളേയും ഫാന്‍ സോണുകളിലേക്കാകര്ഷിക്കുന്ന ഘടകങ്ങളാണ് .