
ലോകകപ്പ് കാണാന്‍ വന്ന പഞ്ചായത്ത് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് കാണാന്‍ വന്ന പഞ്ചായത്ത് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍.
കളി കാണാന്‍ വന്നവര്‍ ഖത്തര്‍ അവര്‍ക്കൊരുക്കിയ സൗകര്യങ്ങള കുറിച്ച് നന്ദി പൂര്‍വ്വം സംസാരിച്ചു.ഖത്തറിലെ ഒരുക്കങ്ങളും ആതിഥ്യ രീതികളും മനസ്സുകള്‍ കീഴടക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുത്തിയാട്ട് നിന്നും അഷറഫ് മാസ്റ്റര്‍(തിരുത്തിയാട് മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ മജീദ്,നസീഹ്, സാബിക് എന്നിവരും,കോട്ടുപാടത്തു നിന്ന് വാപ്പുട്ടി അജ്മല്‍ വട്ടീരി (സൗദി )തുടങ്ങിയവര്‍ക്കായിരുന്നു സ്വീകരണം നല്‍കിയത്.
പരിപാടിയില്‍ വാഴയൂര്‍ സര്‍വീസ് ഫോറം ഉപദേശക അംഗം സുലൈമാന്‍ മദനി, ചീഫ് അഡ്വെസര്‍ മഷ്ഹൂദ് വിസി, അഷറഫ് മാസ്റ്റര്‍, അബ്ദുല്‍ മജീദ്, വാപ്പുട്ടി, അജ്മല്‍ വട്ടീരി, നസീഹ് തിരുത്തിയാട്, ശരത് പൊന്നേപാടം തുടങ്ങിയവര്‍
സംസാരിച്ചു.
ഫിഫ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്ന അബൂബക്കര്‍ തിരുത്തിയാട്, ഫൈറൂസ് കോട്ടുപാടം, അദ്‌നാന്‍ അബൂബക്കര്‍,അതുല്‍ കൃഷ്ണ രത്‌നാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈറൂസ് സ്വാഗതവും ആസിഫ് കോട്ടു പാടം നന്ദിയും പറഞ്ഞു.