Breaking News
ദോഹയെ 2023 ലെ അറബ് ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന അറബ് മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസത്തിന്റെ ഇരുപത്തഞ്ചാം സെഷനില്‍ 2023ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തു.
‘2023 ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ നാമകരണം ചെയ്യുന്നത് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ അന്തസ്സ് പ്രതിഫലിപ്പിക്കുകയും തെളിയിക്കുകയും ചെയ്യുന്നു, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ആതിഥേയത്വം വഹിച്ച ഖത്തറിനുള്ള അംഗീകാരമാണിത്.
ഖത്തറിന്റെ വിജയകരമായ ലോകകപ്പ് ആതിഥേയത്വം എല്ലാ അറബികളുടെയും വിജയമാണ്. ദോഹയെ 2023-ലെ അറബ് ടൂറിസം തലസ്ഥാനമായി നാമകരണം ചെയ്യുന്നത് ഈ വിജയത്തെ ശക്തിപ്പെടുത്തുന്നു.