Archived ArticlesUncategorized

മുഹമ്മദ് ഹസന്‍ ജാബര്‍ അല്‍ ജാബര്‍ ഇന്ത്യയിലെ പുതിയ ഖത്തര്‍ അംബാസിഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: മുഹമ്മദ് ഹസന്‍ ജാബര്‍ അല്‍ ജാബറിനെ ഇന്ത്യയിലെ പുതിയ ഖത്തര്‍ അംബാസഡറായി നിയമിച്ചുകൊണ്ട് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി ഉത്തരവ് പുറപ്പെടുവിച്ചു. 2023-ലെ നമ്പര്‍ 1-ലെ അമീരി തീരുമാനം ഇന്നലെയാണ് അമീര്‍ പുറപ്പെടുവിച്ചത്.

മലേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേക്കും പുതിയ അംബാസിഡര്‍മാരെ നിയമിച്ചുകൊണ്ട് അമീര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

സലഹ് മുഹമ്മദ് അബ്ദുള്ള അല്‍ സുറൂര്‍ മലേഷ്യന്‍ അംബാസഡറായും അഹ്മദ് സാദ് നാസ്സര്‍ അബ്ദുള്ള അല്‍ ഹുമൈദി ഫിലിപ്പൈന്‍സ് അംബാസഡറായും ചുമതലയേല്‍ക്കും.

Related Articles

Back to top button
error: Content is protected !!