Archived ArticlesUncategorized

സ്‌നേഹ സംവാദങ്ങളിലൂടെ സംസ്‌കാരങ്ങളുടെ ഏകത സാധ്യമാക്കണം: മുഹമ്മദലി ശാന്തപുരം

അമാനുല്ല വടക്കാങ്ങര

ദോഹ : ആശയങ്ങള്‍ അടച്ചു വെക്കാനുള്ളതല്ലെന്നും ആശയ വിനിമയങ്ങളുടെ പാരസ്പര്യത്തിലൂടെ മനുഷ്യര്‍ക്കിടയിലെ അകലങ്ങള്‍ അവസാനിപ്പിക്കുകയും വിവിധ സംസ്‌കൃതികള്‍ക്കിടയില്‍ ഐക്യവും സമാധാനവും ശക്തിപ്പെടുത്തുകയും വേണമെന്ന് സി ഐ സി റയ്യാന്‍ സോണ്‍ പ്രസിഡണ്ട് മുഹമ്മദലി ശാന്തപുരം അഭിപ്രായപ്പെട്ടു.

ഇസ് ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന പ്രമേയത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തര്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്റെ റയ്യാന്‍ സോണല്‍ തല ഉദ്ഘാടനം സി.ഐ.സി. റയ്യാന്‍ സെന്ററില്‍ വെച്ച് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജന്മത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്നത് നാഗരിക വളര്‍ച്ച നേടിയ ലോകത്തിന് നിരക്കാത്ത കാര്യമാണ്. ഓരോ മനുഷ്യനെയും വിവിധ ജനവിഭാഗങ്ങളെയും സാമൂഹിക സൗഹൃദത്തിലൂടെ ഒന്നിപ്പിക്കുകയാണ് സി ഐ സി കാമ്പയിന്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സി എസ് ആര്‍ ദോഹ ഡയറക്ടര്‍ അബ്ദുല്‍ വാസിഅ് ലിബറലിസം, നാസ്തികത, സുന്നത്ത് നിഷേധം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കാമ്പയിന്‍ സോണല്‍ കണ്‍വീനര്‍ റിയാസ് അബ്ദുല്‍ റസാഖ് കാമ്പയില്‍ വിശദീകരിച്ചു.

അബ്ദുല്‍ റഹ്‌മാന്‍ അഹ്‌മദ്, സോഫിയ റസാഖ്, ജൈസിയ സുനീര്‍, ഇലൈഹി സബീല , ഷഫ്ന വാഹദ്, സൈനബ അബ്ദുല്‍ ജലീല്‍,
സുബുല്‍ അബ്ദുല്‍ അസീസ്, ഷാഹിദ് ടി, ഷാജുദ്ധീന്‍ കെ. എച്, മുഹ്സിന്‍ വി.കെ, എന്നിവര്‍ സംസാരിച്ചു.
വുമണ്‍ ഇന്ത്യ റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സജ്‌ന കരുവാട്ടില്‍ അധ്യക്ഷത വഹിച്ചു.
സോണല്‍ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള സ്വാഗതവും, സംഘടനാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!