സ്‌കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ ഒരുക്കുന്ന കര്‍ണാടിക് സംഗീതോത്സവം ഇന്ന്

ദോഹ. ഖത്തറിലെ സംഗീത ആസ്വാദകര്‍ക്കായി സ്‌കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ ഒരുക്കുന്ന കര്‍ണാടിക് സംഗീതോത്സവം ഇന്ന് നടക്കും.
സ്‌കില്‍സ് ഡെവലപ്മെന്റ് സെന്ററിന്റെ 22ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായികവൃന്ദ മേനോന്റെ കര്‍ണാടക വോക്കല്‍ കച്ചേരിയാണ് ഇന്ന് നടക്കുക. രാത്രി 7 മണി മുതല്‍ നടക്കുന്ന കച്ചേരിയില്‍
വയലിന്‍: സലില്‍ ജനാര്‍ദനന്‍
മൃദംഗം: ഗോവിന്ദ് സി
തബല: ബിനു സ്വസ്തി ടിവിഎം എന്നിവരായിരിക്കും.