Uncategorized

കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി

ദോഹ : ഐസിസി -ഐസിബിഎഫ് ബോഡിയിലേക്കു തെരഞ്ഞെടുത്ത കെഎംസിസി പ്രതിനിധികള്‍ക്കും ,മുസ്ലിം ലീഗ് സംസ്ഥാ കൗണ്‌സിലറായി തെരഞ്ഞെടുക്കപെട്ട സാദിഖ് പാക്യരയ്ക്കും
കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി . പേള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തിലാണ് സ്വീകരണമൊരുക്കിയത്.

ഐസിബിഎഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപെട്ട സാം ബഷീറിന് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. എംപി ഷാഫി ഹാജി പൊന്നാട അണിയിച്ചു . മുസ് ലിം ലീഗ് സംസ്ഥാ കൗണ്‍സിലറായി തെരഞ്ഞെടുക്കപെട്ട സാദിഖ് പാക്യരയ്ക് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസും , ഐസിസി എംസി മെമ്പറായി തെരഞ്ഞെടുക്കപെട്ട അഡ്വ ജാഫര്‍ ഖാന് ലുക്മാനുല്‍ ഹകീമും , ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് സമീര്‍ ഉടുംബുന്തലയും പൊന്നാട അണിയിച്ചു . സംസ്ഥാന – ജില്ലാ -മണ്ഡലം മുന്‍സിപ്പല്‍ പഞ്ചായത്ത് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!