Breaking NewsUncategorized

2023-ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡര്‍മാരുടെ ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ച് മൂന്ന് ഖത്തരികള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: 2023-ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡര്‍മാരുടെ ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ച് മൂന്ന് ഖത്തരികള്‍ . 2023 ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡര്‍മാരില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ രണ്ടാം സ്ഥാനത്തെത്തി.

മിഡില്‍ ഈസ്റ്റില്‍ അധിഷ്ഠിതമായ വ്യക്തികളെ അവരുടെ ബിസിനസുകളുടെ വലുപ്പം, ആസ്തികളുടെ ഉടമസ്ഥാവകാശം, ബിസിനസ്സ് നേതാവിന്റെ അനുഭവം, സ്വാധീനത്തിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.

ലിസ്റ്റില്‍ കത്താറ ഹോസ്പിറ്റാലിറ്റി സിഇഒ നാസര്‍ മതര്‍ അല്‍ കവാരി 22-ാം സ്ഥാനത്തും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിഒഒ ബദര്‍ മുഹമ്മദ് അല്‍ മീറാണ് 31-ാം സ്ഥാനത്തുമാണുള്ളത്.

Related Articles

Back to top button
error: Content is protected !!