IM SpecialUncategorized

കിടിലന്‍ ഗാനങ്ങളും ആരും പറയാത്ത കഥയുമായി മുന്‍ ഖത്തര്‍ പ്രവാസി ഷമീര്‍ ഭരതന്നൂരിന്റെ ‘അനക്ക് എന്തിന്റെ കേടാ’

അമാനുല്ല വടക്കാങ്ങര

പുതുമകള്‍ എന്നും സ്വീകരിക്കുന്ന മലയാളി ആസ്വാദകര്‍ക്കായി കിടിലന്‍ ഗാനങ്ങളും ആരും പറയാത്ത കഥയുമായി മുന്‍ ഖത്തര്‍ പ്രവാസി ഷമീര്‍ ഭരതന്നൂര്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ്’അനക്ക് എന്തിന്റെ കേടാ’ .മലയാളി ഇതുവരെ ചര്‍ച്ച ചെയ്യാത്ത വൈവിദ്ധ്യമാര്‍ന്ന പ്രമേയവും അതിമനോഹരമായ ഗാനങ്ങളുമായി കുടുംബ പ്രക്ഷകരെയും യുവതയെയും ലക്ഷ്യമിട്ടാണ് ”അനക്ക് എന്തിന്റെ കേടാ’ സിനിമ ഒരുങ്ങുന്നത്.

കഥക്കും പ്രമേയത്തിനുമപ്പുറം യുവതക്ക് ഹരം പകരുന്ന നാല് ഗാനങ്ങള്‍ തന്നെയാകും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിനോദ് വൈശാഖി രചിച്ച് പണ്ഡിറ്റ് രമേശ് നാരായന്‍ ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന’നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തെ ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കാണുന്നത്. ശിഷ്യനായ വിനീത് ശ്രീനിവാസന്‍ ഇതാദ്യമായാണ് രമേശ് നാരായണന്റെ ഗാനം ആലപിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇതിനുപുറമെ ഗായകന്‍ അഫ്‌സലിന്റെ സഹോദരന്റെ മക്കളായ യാസര്‍ അഷറഫും നെഫ്‌ല സാജിദും സംഗീതം ചെയ്ത് നിസാം അബ്ദുല്‍ കരീം രചിച്ച് സിയാവുല്‍ ഹഖ് ആലപിച്ച ‘മാനാഞ്ചിറ മൈതാനത്ത്.’ എന്ന് തുടങ്ങുന്ന ഗാനവും ട്രെന്‍ഡാകുമെന്നാണ് സൂചനകള്‍. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം.

മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത സിനിമ ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. അമ്പതില്‍പ്പരം റിയലിസ്റ്റിക് ലൊക്കേഷനുകളില്‍ ചിത്രീകരിച്ചതുവഴിയും ശ്രദ്ധ നേടിയ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണ്.

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ്കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മന്‍, ബന്ന ചേന്നമംഗലൂര്‍, ജയാമേനോന്‍, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, മേരി, ഡോ.പി.വി ചെറിയാന്‍, ബിജു സര്‍വാന്‍, അന്‍വര്‍ നിലമ്പൂര്‍, അനുറാം, ഫൈസല്‍ പുത്തലത്ത്, രാജ് കോഴിക്കോട്, സുരേഷ് കനവ്, ഡോ. ഷിഹാന്‍, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.


പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം.
ചീഫ് അസോ. ഡയറക്ടര്‍: നവാസ് ആറ്റിങ്ങല്‍. അസോ. ഡയറക്ടര്‍: അഫ്‌നാസ്, അസി. ഡയറക്ടര്‍മാര്‍: മുഹമ്മദ് സകറിയ, അജ്മീര്‍, അരുണ്‍ കൊടുങ്ങല്ലൂര്‍ , എം. കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, അഖില്‍ ഗോപു, നസീഫ് റഹ്‌മാന്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുല്ല. ആര്‍ട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂര്‍. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാര്‍ അനില്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അസീം കോട്ടൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനീഷ്. ലൊക്കേഷന്‍ മാനേജര്‍: കെ.വി. ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫ്രെഡ്ഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, മാത്തുക്കുട്ടി. പരസ്യകല: ജയന്‍ വിസ്മയ, പി.ആര്‍.ഒ: എ.എസ്. ദിനേശ്. സ്റ്റണ്ട്: സലീം ബാവ, മഹാദേവന്‍. ശബ്ദലേഖനം: ജുബി.
ക്രീയേറ്റീവ് സപ്പോര്‍ട്ട്: റഹീം ഭരതന്നൂര്‍, ഇ.പി. ഷെഫീഖ്, ജിന്‍സ് സ്‌കറിയ.
ചിത്രം ഉടന്‍ തിയറ്ററില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍.

Related Articles

Back to top button
error: Content is protected !!