Uncategorized

ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹ സംഗമത്തില്‍ എ.അബ്ദുറഹിമാനും അഡ്വ. വി.എം മുനീറും പങ്കെടുക്കും

ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന മുനിസിപ്പല്‍ ഫിയസ്റ്റയുടെ സമാപനമായ സ്‌നേഹ സംഗമം മെയ് 26 വെള്ളിയാഴ്ച്ച തുമാമയിലെ കെഎംസിസി ഹാളില്‍ നടക്കും. പരിപാടിയില്‍ മുഖ്യാതിഥികളായി മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ , കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ സംബന്ധിക്കും.

സംഗമത്തില്‍ കണക്റ്റിംഗ് വിത്ത് ലീഡേര്‍സ് എന്ന സെഷനില്‍ പ്രവര്‍ത്തകരുമായി മുഖ്യാതിഥികള്‍ സംവദിക്കും. മണ്ഡലം ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണവും, ഫിയസ്റ്റയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അനുമോദനവും നടക്കും.

അവലോകന ചര്‍ച്ചയില്‍ ഡോ. എം.പി ഷാഫി ഹാജി, ലുഖ്മാന്‍ തളങ്കര, ആദം കുഞ്ഞി, ഷഫീഖ് ചെങ്കളം, ഫൈസല്‍ ഫില്ലി, സാബിത്ത് തുരുത്തി, സലീം പള്ളം, അഷ്‌റഫ് കുളത്തുങ്കര, ശാക്കിര്‍ കാപ്പി, ജാഫര്‍ പള്ളം, ബഷീര്‍ സ്രാങ്ക്, അഷ്‌റഫ് ഇറാനി, നുഹ്‌മാന്‍ അബ്ദുല്ല, അല്‍താഫ്, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ്,അബ്ദുല്ല ത്രീസ്റ്റാര്‍, ശഹ്‌സാദ്, ശംനാസ്, അസീബ്,റഷീദ് ഹസ്സന്‍, ഖലീല്‍ ഉംബാബ് എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!